india
ഇന്ത്യക്ക് പെട്രോളിയം നേരിട്ട് നല്‍കാമെന്ന് ഇറാന്
ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഇറാന് അംബാസഡര്‍ അലി ചെഗാനി പറഞ്ഞു.
ന്യൂഡല്‍ഹി: മൂന്നാം കക്ഷി ഇടപെടലില്ലാതെ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നേരിട്ടു നല്കാന് ഒരുക്കമെന്ന് ഇറാന്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ഇറാന് അംബാസഡര്‍ അലി ചെഗാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഉപഭോഗ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഇന്ധന ഇറക്കുമതിക്കാരുടെ പട്ടികയിലും ഇതേ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. നേരത്തെ ഇന്ത്യക്ക് ആവശ്യമായ ഇന്ധനത്തിന്റെ പകുതിയും ഇറാനില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തതോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെക്കുകയായിരുന്നു. ഇത് പുനരാരംഭിക്കാന്‍ ഒരുക്കമാണെന്നാണ് ഇറാന്റെ നിലപാട്.
ഉപരോധം നീക്കുന്നതിന് ലോക രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെ ന്നും ഇറാന് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കരാറില്‍ എത്തിയാല്‍ ഇരുരാജ്യങ്ങള്‍ ക്കും നേട്ടമാണ്.
ഇടനിലക്കാര്‍ക്കായി ചെലവിടുന്ന തുക ഒഴിവാക്കാനാകും. ബാര്‍ട്ടര്‍ സംവിധാനത്തിനു തുല്യമായാണ് ഇന്ത്യ -ഇറാന് എണ്ണ ഇറക്കുമതി നടന്നിരുന്നത്. ഇറക്കുമതി ചെയ്യുന്നതിനുള്ള എണ്ണയുടെ വില ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ തന്നെ ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിക്കാറ്. ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ അടക്കം ഇറക്കുമതി ചെയ്യുന്നതിനുള്ള പണം നല്കാന് ഈ തുകയാണ് ഇറാന് ഉപയോഗിക്കാറ്.
2019 ഏപ്രിലിലാണ് ഇറാനെതിരായ ഉപരോധം അമേരിക്ക പുനഃസ്ഥാപിക്കുന്നത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം 1700 കോടി യു.എസ് ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. എന്നാല്‍ ഉപരോധം പുനഃസ്ഥാപിച്ചതോടെ ഇത് കു ത്തനെ കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള 10 മാസത്തില്‍ 200 കോടി ഡോളറിന്റെ ഇടപാട് മാത്രമാണ് നടന്നത്.
റുപ്പി – റിയാല്‍ വ്യാപാര സംവിധാനം (ഇന്ത്യ- ഇറാന് നേരിട്ടുള്ള വ്യാപാരം) പുനരാരംഭിച്ചാല്‍ 3000 കോടി ഡോളറിലേക്ക് വ്യാപാരം എത്തിക്കാനാകുമെന്ന് അലി ചെഗാനി കൂട്ടിച്ചേര്‍ത്തു.
india
ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് അദാനി
ന്യൂഡൽഹി: വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് വ്യവസായ ഭീമൻ ഗൗതം അദാനി. വാർത്ത ഏജസിയുടെ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെയാണ് ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തമാകുന്നത്.
അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജ മീഡിയ നെറ്റ്വർക്കാണ് ഐ.എ.എൻ.സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്ത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. എന്നാൽ, എത്ര രൂപക്കാണ് ഇടപാട് നടത്തിയതെന്ന് അദാനി വ്യക്തമാക്കിയിട്ടില്ല.
2023 ഡിസംബറിൽ ഐ.എ.എൻ.എസിലെ 50.50 ശതമാനം ഓഹരിയും അദാനി ഏറ്റെടുത്തിരുന്നു. ഇതോടെ അദാനിയുടെ ഐ.എ.എൻ.എസിലെ ഓഹരി വിഹിതം 76 ശതമാനമായി ഉയർന്നിരുന്നു. നിലവിൽ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെ വാർത്താ ഏജൻസിയിൽ അദാനിക്ക് സമ്പൂർണ്ണ മേധാവിത്വമായി.
india
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികര്‍ മരിച്ചു
വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 10 സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഭാദേര്‍വ-ചമ്പ അന്തര്‍സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്.
17 സൈനികരെ വഹിച്ചുകൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്.
india
കര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
ഞായറാഴ്ച ബെലഗാവിയിലെ മച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രക്കിടെയായിരുന്നു സംഭവം.
കര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം കാണിച്ച വനിതാ ഹിന്ദുത്വ നേതാവിനെതിരെ കേസ്. ഞായറാഴ്ച ബെലഗാവിയിലെ മച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രക്കിടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ആണ് സെയ്ദ് അന്‍സാരി ദര്‍ഗയ്ക്ക് നേരെ വിദ്വേഷ രീതിയില്‍ പെരുമാറിയത്.
സമ്മേളനത്തിന് മുമ്പായി ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ഷിത സംഭവസ്ഥലത്തെത്തിയപ്പോള്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഇത് കണ്ടതോടെ അണികള്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഹര്‍ഷിത താക്കൂര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
സംഭവത്തില്‍, ഹര്‍ഷിതയ്ക്കും പരിപാടിയുടെ സംഘാടകര്‍ അടക്കം മറ്റ് ആറു പേര്‍ക്കുമെതിരെ അബ്ദുല്‍ ഖാദര്‍ മുജാവര്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്കി. മതവികാരം വ്രണപ്പെടുത്തുകയും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പിന്നാലെ ഹര്‍ഷിതയുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
2024ല്‍ ഹൈദരാബാദില്‍ ബിജെപി വനിതാ നേതാവ് മാധവി ലത മുസ്ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെയായിരുന്നു ഇത്. സംഭവത്തില്‍, ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്ന മാധവി ലതയ്ക്കെതിരെ ബീഗം ബസാര്‍ പൊലീസ് കേസെടുത്തിരുന്നു.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
News1 day agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
More2 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
Cricket1 day agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
