main stories
യുക്രൈനില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടന്ന് റഷ്യ
3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ പറഞ്ഞു.

1,351 റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടന്ന് റഷ്യന്‍ സൈനിക ജനറല്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്. 3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ പറഞ്ഞു. അതേസമയം, യുക്രൈനില്‍ ഒരു മാസത്തിനടുത്തായി തുടരുന്ന യുദ്ധത്തില്‍ റഷ്യയുടെ 7000 മുതല്‍ 15000 വരെ സൈനികര്‍ കൊല്ലപ്പെട്ടതായാണ് നാറ്റോ പുറത്തുവിട്ട കണക്ക്.
kerala
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു.

സൂംബ പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ഇസ് ലാമിക് ഓര്ഗനൈസേഷന് നേതാവ് ടി.കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍. പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചായാവാമെന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അഷ്റഫിന്റെ സസ്പന്ഷന് പിന്‍വലിണക്കണമെന്ന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, നാസര്‍ ഫൈസി കൂടത്തായി, ഡോ.ഹുസൈന് മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ഹാഫിള് പി.പി ഇസ്ഹാഖ് അല്‍ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂര്‍ ഖാസിമി, അഡ്വ. മുഹമ്മദ് ഹനീഫ, ഇ.പി അഷ്റഫ് ബാഖവി, ഡോ. ഫസല്‍ഗഫൂര്‍, എഞ്ചിനീയര്‍ മമ്മദ്കോയ, മുസമ്മില്‍ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്വി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
kerala
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തി.

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തി. അതേസമയം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
തിരുവനന്തപുരത്ത് വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തിവീശി.
കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മട്ടന്നൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അങ്കമാലിയില്‍ മന്ത്രി വി.എന്‍ വാസവനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
വയനാട് ഡിഎംഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
kerala
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 82,0000 കുട്ടികള്‍ പാസായിട്ടും പ്ലസ്ടുവിന് 56,000ത്തോളം സീറ്റുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ പ്ലസ്ടുവിന് സീറ്റൊഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറത്ത് സീറ്റില്ലാതെ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്ന ദുരവസ്ഥയാണ് ഉള്ളതെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കൂടുതല്‍ വിദ്യര്ത്ഥികളും മലപ്പുറം ജില്ലയില്‍ നിന്നായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പഠനാവസരം നിഷേധിക്കുന്നത് നീതികേടാണെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂര്‍ സഹകരണ അര്‍ബന്‍ബാങ്ക് പരിധിയിലെ സ്കൂളുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും മൊമന്റോയും നല്കി ആദരിക്കുന്ന നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷൗക്കത്ത്.
ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 82,0000 കുട്ടികള്‍ പാസായിട്ടും പ്ലസ്ടുവിന് 56,000ത്തോളം സീറ്റുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരിക്ക്