kerala
സി.പി.എമ്മിന് ബി.ജെ.പിയുടെ നാവ്; ജോര്‍ജ് എം.തോമസിനേട് വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസിന്റെ ‘ലൗ ജിഹാദ്’ പരാമര്‍ശം വിവാദമായിരിക്കെ വിശദീകരണം തേടാനൊരുങ്ങി സി.പി.എം. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കുന്നത്.
നാക്കുപിഴയെന്ന് ലഘൂകരിക്കാനാവില്ലെന്നും സംഘപരിവാര്‍ ഭാഷ ഒരു സി.പി.എം നേതാവില്‍ നിന്ന് ഉണ്ടാകരുതെന്നുമാണ് പര്‍ട്ടിയിലെ പൊതുവികാരം. രാജ്യത്താകെ മുസ്ലിംകളെ ആക്രമിക്കാനുള്ള ആയുധമായാണ് ‘ലൗ ജിഹാദ്’ പ്രയോഗം ഉപയോഗിക്കുന്നത്. ഇത് കേരളത്തിലും ആര്.എസ്.എസ് വിവിധ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
ഒരു മുതിര്‍ന്ന സി.പി.എം നേതാവില്‍ നിന്ന് സംഘപരിവാര്‍ ശബ്ദമുണ്ടായത് മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി അകലാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കണ്ണൂരിലാണ്. ഞായറാഴ്ച കോടിയേരി തിരുവനന്തപുരത്ത് എത്തിയ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിനോട് വിശദീകരണം തേടുമെന്നറിയുന്നു. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിക്കെതിരായ ദേശീയ സഖ്യത്തില്‍ കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് പരാമര്‍ശമുണ്ടായത്.
രാജ്യത്തെ മുഴുവന്‍ ഇടതുപാര്‍ട്ടികള്‍ ഒരുമിച്ചാല്‍ പോലും ബി.ജെ.പിയെ ചെറുക്കാനുള്ള കരുത്ത് ഇല്ലെന്നിരിക്കെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്നുവെച്ചത് തത്വത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്. അതുപോലെ തന്നെയാണ് ആര്.എസ്.എസ് അജണ്ടകള്‍ സി.പി.എം നാവുകളില്‍ നിന്ന് പുറത്തുവരുന്നത്.
സംസ്ഥാനത്തെ സി.പി. എം ബി.ജെ.പിയെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരുവിലത്തെ ഉദാഹരണമാണ് മുന്‍ എം.എല്‍.എ കൂടിയായ മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായത്. ബി.ജെ.പിയുടെ വളര്‍ച്ചക്ക് തടയിടാനുള്ള നിര്‍ദേശങ്ങളൊന്നും പാര്‍ട്ടി കോണ്ഗ്രസിലുണ്ടായില്ല. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്നുവെച്ചതു തന്നെ ബി.ജെ.പി സഹായിക്കാനാണെന്ന് സി.പി.ഐ അടക്കമുള്ള കക്ഷികള്‍ക്ക് പരാതിയുണ്ട്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 41.52 %ആയി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.
നഗരസഭ
• കളമശ്ശേരി -41.9 %
* കോതമംഗലം -43.58 %
* അങ്കമാലി – 47.32%
* തൃപ്പൂണിത്തുറ- 38.26%
* മുവാറ്റുപുഴ – 48.78%
* നോര്‍ത്ത് പറവൂര്‍ – 46.73%
* പെരുമ്പാവൂര്‍ – 48.85%
* ആലുവ – 44.54%
•തൃക്കാക്കര – 38.09%
* ഏലൂര്‍- 47.97%
* മരട് -45.41 %
* കൂത്താട്ടുകുളം – 51.36%
* പിറവം – 46.42%
ബ്ലോക്ക് പഞ്ചായത്തുകള്‍
* പറവൂര്‍ – 44.87%
* ആലങ്ങാട് – 43.63%
* അങ്കമാലി – 42.56%
* കൂവപ്പടി – 44.51%
* വാഴക്കുളം – 45.21%
* ഇടപ്പള്ളി – 40.97%
* വൈപ്പിന്‍ -43.07 %
* പള്ളുരുത്തി -41.61 %
* മുളന്തുരുത്തി – 43.12%
* വടവുകോട് – 47.12%
• കോതമംഗലം – 42.89%
* പാമ്പാക്കുട -41.33%
* പാറക്കടവ് – 45.42%
* മുവാറ്റുപുഴ -41.6%
കോര്പ്പറേഷന്
* കൊച്ചി കോര്പ്പറേഷന് – 32.6%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.
kerala
30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്
കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.
ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന് അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന് എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്കാരനേട്ടങ്ങളുള്ള സംവിധായകനാണ്.
എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.
സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കര് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിപ്രസ്കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.
തമിഴ് സംവിധായകന് കെ. ഹരിഹരന് കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
kerala
വോട്ടിംഗ് മെഷീൻ പണിമുടക്കി; രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ആരംഭിച്ചു
കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട 108 നമ്പര്‍ ബൂത്ത് എല്‍പിഎസ് സ്കൂളിലാണ് സംഭവം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്
അതേസമയം എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ട 108 നമ്പര്‍ ബൂത്ത് എല്‍പിഎസ് സ്കൂളില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് 9 പേര് വോട്ട് ചെയ്തപ്പോഴേക്കും മിഷന് കേടുപാട് സംഭവിച്ചു. തുടര്‍ന്ന് അത് ശരിയാകാത്തതിനാല്‍ പുതിയ മെഷീന് എത്തിച്ച് രണ്ടു മണിക്കൂര്‍ 15 മിനിറ്റിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

