india
രക്ഷാദൗത്യവുമായി പ്രശാന്ത് കിഷോര്‍; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലുമടക്കമുള്ള നേതാക്കളുമായും പ്രശാന്ത് കിഷോര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
ഇതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന സൂചന പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്. അതേസമയം, പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതിരേഖ പ്രശാന്ത് കിഷോര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എന്തുചെയ്യാം എന്നതുസംബന്ധിച്ചും ചര്‍ച്ചനടന്നു. പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാനും അവ പ്രാവര്‍ത്തികമാക്കാനും ഒരു സമിതിക്ക് ഉടന്‍ രൂപംനല്‍കുമെന്ന് ചര്‍ച്ചയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ പ്രത്യേകം സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അവസാന റിപ്പോര്‍ട്ട് നല്‍കും. കോണ്‍ഗ്രസിനെ പൂര്‍ണമയും ഉടച്ചുവാര്‍ക്കണമെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ അത് മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചുകൊണ്ട് ആവണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയുടെ പോരായ്മകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പാകെ അവതരിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 370-400 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനായി പാര്‍ട്ടിയുമായി ഈയിടെ പ്രശാന്ത് കിഷോര്‍ ചര്‍ച്ചകള്‍ തുടങ്ങിവെച്ചിരുന്നു.
നേരത്തെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇരു വിഭാഗവും തമ്മില്‍ ധാരണയിലെത്തിയിരുന്നില്ല.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങളാണ് പ്രശാന്ത് കിഷോര്‍ ഒരുക്കുന്നതെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നതെങ്കിലും കോണ്‍ഗ്രസുമായി ധാരണയിലെത്തിയാല്‍ 2024 പൊതു തിരഞ്ഞെടുപ്പ് വരെയുള്ള വിശാല കരാറായിരിക്കും ഉണ്ടാവുകയെന്നാണ് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
india
ആർഎസ്എസിനും ബജ്റങ് ദളിനും മുന്നറിയിപ്പ്; സമാധാനം തകർത്താൽ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക് ഖാർഗെ
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു: സംഘപരിവാർ സംഘടനകൾക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“കർണാടകയിൽ സമാധാനം ലംഘിക്കപ്പെട്ടാൽ ബജ്റങ് ദളിനും ആർ.എസ്.എസിനും നിരോധനം ഏർപ്പെടുത്തും. അതിന് സർക്കാർ ഒരു മടിയും കാണിക്കില്ല,” എന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ, സംഘപരിവാർ സംഘടനകൾക്കെതിരെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമായല്ല. 2023 മെയ് മാസത്തിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏത് സംഘടനയ്ക്കെതിരെയും—ആർ.എസ്.എസ് ആയാലും, ബജ്റങ് ദളായാലും, പി.എഫ്.ഐ ആയാലും—കർശന നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു.
india
റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ കവർച്ചക്ക് ശ്രമം; യുവദമ്പതികൾ അറസ്റ്റിൽ
പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മംഗളൂരു: പുത്തൂരിൽ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ചക്ക് ശ്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
റിട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ മാസം 17-ന് അർധരാത്രിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാതർ പിൻവാതിലിലൂടെ വീട്ടിൽ കയറി നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ടതോടെ അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വസ്തുക്കൾ ഒന്നും മോഷ്ടിക്കപ്പെട്ടില്ല.
പുത്തൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
india
‘ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്ലികള് ഏഴും എട്ടും പ്രസവിക്കരുത്’ -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി
ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
ഗുവാഹതി: അസമിലെ ഹിന്ദു ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും മുസ്ലിംകള് ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കളില്‍ ജനനനിരക്ക് കുറഞ്ഞുവരികയാണ്. അതിനാല്‍ ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികള്‍ക്കെങ്കിലും ജന്മം നല്കാന് ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. മുസ്ലിംകള് ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാതെ പോയാല്‍ ഹിന്ദു വീടുകള്‍ നോക്കാന്‍ ആരുമുണ്ടാകില്ല’എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവനയിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അസമില്‍ ബംഗ്ലാദേശ് വംശജരായ മിയ മുസ്ലിംകളുടെ ജനസംഖ്യ 2027ലെ സെന്സസോടെ 40 ശതമാനമാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെന്‍സസില്‍ അത് 31 ശതമാനമായി ഉയര്‍ന്നുവെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.
മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം തദ്ദേശീയ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശങ്ങള്‍.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
