Connect with us

kerala

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

വിവിധ കാരണങ്ങളാല്‍ ഒഴിവ് വരാന്‍ സാധ്യതയുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടെ പാസ്‌പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Published

on

കൊണ്ടോട്ടി: വിവിധ കാരണങ്ങളാല്‍ ഒഴിവ് വരാന്‍ സാധ്യതയുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടെ പാസ്‌പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള ക്രമ നമ്പര്‍ 805 മുതല്‍ 1500 വരെയുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയ സാഹചര്യ ത്തിലാണിത്.

ഇതു വഴി വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പര്‍ 1500 വരെയുള്ള ഹജ്ജ് അപേക്ഷകര്‍ മെയ് 26ന് വൈകുന്നേരം 5 മണിക്കകം പാസ്‌പോര്‍ട്ട് ഒരു ഫോട്ടോ സഹിതം കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ സമര്‍പ്പിക്കണം. മറ്റു രേഖകള്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സമര്‍പ്പിച്ചാല്‍ മതി. പാസ്‌പോര്‍ട്ട് സ്വീക രിക്കുന്നത് യാതൊരു കാരണവശാലും ഹജ്ജിന് യാത്രാനുമതിയായി കണക്കാക്കാവുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍ : 0483 2710 717, 04832717572

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്‍കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.

രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.

Continue Reading

kerala

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി; തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ്

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

ഇടുക്കി: ശക്തമായ മഴയും വര്‍ധിച്ച നീരൊഴുക്കും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അണക്കെട്ടിന്റെ വൃഷ്ടി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടൊപ്പം ഡാമിലേക്കുള്ള ജലപ്രവാഹവും ഗണ്യമായി ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്.

142 അടിയാണ് മുല്ലപ്പെരിയാറിന്റെ റൂള്‍ കര്‍വ് പരിധിയും ഡാമിന്റെ പരമാവധി സംഭരണ ശേഷിയും. നവംബര്‍ 30-നാണ് ഈ മാസത്തെ റൂള്‍ കര്‍വ് കാലാവധി അവസാനിക്കുക. പതിവുപോലെ മാസാന്ത്യത്തോടെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സംഭരണ നിയന്ത്രണമെന്നാണ് സൂചന.

തമിഴ്‌നാട് ഡാമില്‍ നിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരാനാണ് സാധ്യത. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

Health

കൊളസ്‌ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

Published

on

ഇന്ത്യയില്‍ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടരുന്നതായി 2023ല്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. Cardiovascular disease (CVD) ഇന്ത്യക്കാരില്‍ മറ്റു രാജ്യങ്ങളേക്കാള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെ ബാധിച്ചിട്ടുണ്ടെന്നത് വലിയ ആശങ്കയാണ്. ഡിസ്‌ലിപിഡീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ മിക്കവാറും ലക്ഷണങ്ങളില്ലാതെ മാറുന്നതിനാല്‍ രോഗനില ഗുരുതരമാവുന്നത് വരെ പലര്‍ക്കും അത് തിരിച്ചറിയാനാകാതെ പോകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിലാണ് വിദഗ്ധര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പൂരിത കൊഴുപ്പുകളുള്ള ഭക്ഷണം കുറയ്ക്കുകയും, നാരുകള്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണം സാധ്യമാകുമെന്ന് അവര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, വാഴപ്പഴം, ബീറ്റ്, അവോക്കാഡോ പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത 24 ശതമാനം വരെ കുറയ്ക്കുമെന്ന് കണ്ടെത്തി. 2024 ഡിസംബറില്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പുറത്തിറക്കിയ പഠനത്തില്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത 19 ശതമാനം കുറയ്ക്കുകയും, കൊറോണറി ആര്‍ട്ടറി രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളെ ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ലയിക്കുന്ന നാരുകള്‍ സമൃദ്ധമായ ഓട്‌സ്, ബാര്‍ലി തുടങ്ങി തവിടുകൂടിയ ധാന്യങ്ങള്‍ എല്‍ഡിഎല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ‘ചീത്ത’ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകളും പ്രോട്ടീനും അടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഭാരനിയന്ത്രണത്തിനും സഹായകമാണ്. ആപ്പിള്‍, മുന്തിരി, സിട്രസ് പഴങ്ങള്‍, വഴുതനങ്ങ, വെണ്ടക്ക എന്നീ പഴങ്ങളും പച്ചക്കറികളും പെക്റ്റിന്‍ അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു. ബദാം, വാല്‍നട്ട്, നിലക്കടല തുടങ്ങിയ നട്ട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതിനാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഒലിവ്, സൂര്യകാന്തി, കനോല പോലുള്ള സസ്യ എണ്ണകള്‍ പൂരിത കൊഴുപ്പുകള്‍ കുറവായതിനാല്‍ സുരക്ഷിതമാണ്. സാല്‍മണ്‍, അയല, സാര്‍ഡിന്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ അടങ്ങിയ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ചുവന്ന മാംസവും സംസ്‌കരിച്ച മാംസങ്ങളും, കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങളും, കേക്ക്, കുക്കീസ് പോലുള്ള ബേക്കറി ഉല്‍പ്പന്നങ്ങളും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള പൂരിതയും ട്രാന്‍സ് കൊഴുപ്പുകളും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയരാന്‍ പ്രധാന കാരണമാകുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ ശരിയായ ഭക്ഷണക്രമം നിര്‍ണായകമാണെന്നും, ഇത് ദീര്‍ഘകാല ഹൃദയാരോഗ്യം ഉറപ്പാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Continue Reading

Trending