Connect with us

india

തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത: ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച് ഐടി മന്ത്രാലയം

ആധാര്‍ കാര്‍ഡ് പകര്‍പ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് നടപടി.

Published

on

ആധാര്‍ കാര്‍ഡ് പകര്‍പ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് നടപടി.

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് കൈമാറരുത് എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണ മുന്‍കരുതല്‍ മതിയെന്നാണ് പുതിയ അറിയിപ്പ്. ആധാര്‍ കാര്‍ഡിന് സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ആധാര്‍ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ കൈമാറരുത് എന്ന് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. അടിയന്തര ഘട്ടത്തില്‍ കൈമാറുബോള്‍ ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന മാസ്‌ക്കഡ് പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.

കൂടാതെ അംഗീകൃതം ഉള്ള സ്ഥാപനങ്ങളില്‍ മാത്രമേ ആധാര്‍കാര്‍ഡ് കൈവശം വെക്കാന്‍ അവകാശമുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ സിനിമ തീയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതി ഇല്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേ പോലെ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആധാറിന്റെ പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്രം മെയ് 27 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഈ മുന്നറിയിപ്പുകള്‍ എല്ലാം ഉള്‍പ്പെടുന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

india

പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങുമെന്ന് സൂചന; സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും

. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം നേരിടുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.

ലൈംഗികാതിക്രമകേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നയതന്ത്രപാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു പ്രജ്ജ്വലിന്റെ അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇതിനിടെ ജര്‍മ്മനിയില്‍ നിന്നും പ്രജ്ജ്വല്‍ മസ്‌കറ്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. താമസിയാതെ അന്വേഷണ സംഘത്തിന് മുമ്പില്‍ പ്രജ്ജ്വല്‍ കീഴടങ്ങിയേക്കുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു കേസില്‍ ഉള്‍പ്പെട്ട ഇരയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു രേവണ്ണയുടെ അറസ്റ്റ്. പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ സിറ്റിങ്ങ് എംപിയും ഹാസനിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായി പ്രജ്ജ്വലിനെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായി പ്രജ്ജ്വലിൻ്റെ വീഡിയോ വിവാദം മാറിയിരുന്നു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

india

നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ പിടിയില്‍

സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു

Published

on

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ്‌
ചെയ്തത്. സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഏജന്റുകളാണ് നിജ്ജരിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Continue Reading

Trending