News
ഛേത്രിപ്പട കംബോഡിയക്കെതിരെ; സാള്‍ട്ട്‌ലെക്കില്‍ മല്‍സരം രാത്രി 8-30ന്
ഇടക്കാലത്തിന് ശേഷം ഇന്ന് സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയം നിറയും. ഇന്ത്യ-കംബോഡിയ ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരം ഇന്ന് രാത്രി നടക്കുമ്പോള്‍ കാല്‍പ്പന്താവേശത്തിന്റെ കരുത്തായി ടിക്കറ്റ് വിതരണം മാറുകയാണ്.
കൊല്‍ക്കത്ത: ഇടക്കാലത്തിന് ശേഷം ഇന്ന് സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയം നിറയും. ഇന്ത്യ-കംബോഡിയ ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരം ഇന്ന് രാത്രി നടക്കുമ്പോള്‍ കാല്‍പ്പന്താവേശത്തിന്റെ കരുത്തായി ടിക്കറ്റ് വിതരണം മാറുകയാണ്.
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി സാമുഹ്യ മാധ്യമങ്ങളിലുടെ കാണികളെ ക്ഷണിച്ചപ്പോള്‍ കൂടുതല്‍ പേര്‍ കളിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് ടിക്കറ്റ് വില്‍പ്പനയില്‍ കാണുന്നത്. ആദ്യം 12,000 ടിക്കറ്റ് മാത്രമായിരുന്നു മല്‍സര സംഘാടകരായ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിതരണം ചെയ്തത്. എന്നാല്‍ ഛേത്രിയുടെ അഭ്യര്‍ത്ഥനയോടെ കൂടുതല്‍ ആവശ്യകാരെത്തിയതോടെ 70,000 പേര്‍ക്ക്് ഇരിപ്പിടമുള്ള സ്‌റ്റേഡിയം നിറയാനാണ് സാധ്യത.
കംബോഡിയ ശക്തരാണ്. നാല് തവണ ഇന്ത്യയും കംബോഡിയയും മുഖാമുഖം വന്നപ്പോള്‍ ഒരു തവണ അവര്‍ ജയിച്ചിട്ടുണ്ട്. ഛേത്രിയുടെ ഇന്ത്യന്‍ സംഘത്തില്‍ സമ്മര്‍ദ്ദം ക്രോട്ടുകാരനായ കോച്ച് ഇഗോര്‍ സ്റ്റിമോക്കിനാണ്. അദ്ദഹം പരിശീലകനായ ശേഷം വലിയ വിജയങ്ങളൊന്നുും സമ്പാദിക്കാന്‍ ടീമിനായിട്ടില്ല. ഇന്ന് ആദ്യ ഇലവനില്‍ മലയാളികളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ കളിക്കും. മുന്‍നിരയില്‍ ഛേത്രിക്കൊപ്പം ഏ.ടി.കെ മോഹന്‍ ബഗാന്‍ താരം മന്‍വീര്‍ സിംഗും കളിക്കുമെന്നുറപ്പായിട്ടുണ്ട്. 8-30 നാണ് മല്‍സരം.
kerala
കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ ആസൂത്രണം ചെയ്തവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്; മഞ്ജു വാര്യര്‍
കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
ആസൂത്രണം നടത്തിയവര്‍ കൂടി ശിക്ഷിക്കപ്പെടുമ്പോഴേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂവെന്നും മഞ്ജു പറഞ്ഞു. കേസില്‍ സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന സൂചനയോടെയാണ് അവരുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം;
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം
-മഞ്ജു വാര്യര്‍
world
2027 ഓഗസ്റ്റ് 2ന് അപൂർവ പൂർണ സൂര്യഗ്രഹണം; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയത്
2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണങ്ങൾ കൗതുകത്തോടെ നിരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ 2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.
2027 ഓഗസ്റ്റ് 2ന് നടക്കുന്ന ഈ ഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണമായിരിക്കും ഇത്. ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കും. ഇതോടെ താപനിലയിൽ കുറവുണ്ടാകുകയും, സന്ധ്യാസമയത്തെ പോലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകുകയും ചെയ്യും. കുറച്ച് നിമിഷങ്ങൾ ലോകം പകൽസമയത്തും ഇരുട്ടിലാകും. ഈ തലമുറയ്ക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന പ്രതിഭാസമായാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.
ഗ്രഹണസമയത്ത് ചന്ദ്രൻ ഭൂമിയിൽ വീഴ്ത്തുന്ന ഇരുണ്ട നിഴലിനെയാണ് ‘അംബ്ര’ എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഇടുങ്ങിയ നിഴൽ പാതയെ ‘അംബ്ര പാത്ത് ഓഫ് ടോട്ടാലിറ്റി’ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി 100 മുതൽ 200 കിലോമീറ്റർ വരെ വീതിയുള്ള ഈ പ്രദേശത്ത് പകൽ പൂർണമായും രാത്രിയായി മാറും.
എവിടെ ദൃശ്യമാകും?
2027 ഓഗസ്റ്റ് 2ന് നടക്കുന്ന പൂർണ സൂര്യഗ്രഹണം സ്പെയിൻ, പോർച്ചുഗൽ എന്നിവ ഉൾപ്പെടുന്ന തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലൂടെയും വടക്കേ ആഫ്രിക്കയിലെ മൊറോക്കോ, അൾജീരിയ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയും കടന്നുപോകും. തുടർന്ന് സൗദി അറേബ്യ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ, ഏദൻ ഉൾക്കടൽ, സൊമാലിയ എന്നിവിടങ്ങൾ കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ വടക്കൻ പവിഴപ്പുറ്റുകളിലൂടെയാകും അംബ്ര പാത സഞ്ചരിക്കുക. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഗ്രഹണം ഭാഗികമായായിരിക്കും ദൃശ്യമാകുക.
kerala
”വിചാരണക്കോടതിയില്‍ വിശ്വാസമില്ല”; നടിയെ ആക്രമിച്ച കേസ് വിധിയില്‍ പ്രതികരണവുമായി അതിജീവിത
വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തി. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി. വിധി പ്രസ്താവിച്ച ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്.
ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്ന് അതിജീവിത കുറിപ്പില്‍ പറഞ്ഞു. 2020-ന്റെ അവസാനത്തോടെ തന്നെ കേസില്‍ ചില അന്യായമായ നീക്കങ്ങള്‍ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോള്‍ മാത്രം, അതുവരെ കൈകാര്യം ചെയ്തിരുന്ന രീതിയില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
-
kerala24 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala23 hours agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala23 hours agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
