Connect with us

india

ഏഷ്യ കപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ പതാക കൈയ്യിലേന്താന്‍ വിസമ്മതിച്ച് ജയ് ഷാ

ഏഷ്യാകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കുമ്പോഴാണ് സംഭവം.

Published

on

ദേശീയ പതാകയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ. ഏഷ്യാകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കുമ്പോഴാണ് സംഭവം.

ഹര്‍ദിക് പാണ്ഡ്യ സിക്സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചപ്പോഴാണ് സ്റ്റേഡിയത്തില്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ ജയ് ഷാക്ക് നേരെ പതാക നീട്ടിയത്. എന്നാല്‍ ഇത് വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്റെ പപ്പാ എന്റെ കൂടെയുണ്ട്. ത്രിവര്‍ണക്കൊടി നിങ്ങള്‍ വെച്ചോളൂ എന്ന് ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഈ സംഭവത്തോട് പ്രതികരിച്ചത്. ജയ് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്.

 

https://twitter.com/alindchauhan/status/1563953083939299329

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യാജമെന്ന് പറഞ്ഞ് ആർ.എസ്.എസിനെ ബി.ജെ.പി നിരോധിക്കും: ഉദ്ധവ് താക്കറെ

ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ അവർ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Published

on

ആർ.എസ്.എസിനെ ബി.ജെ.പി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ അവർ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും.

മഹാരാഷ്ട്രയിലെ റാലികളിൽ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും.

മോദിയുടെ പ്രതിസന്ധി ഘട്ടത്തിൽ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആർ.എസ്.എസിനെ വ്യാജമെന്ന് വിളിക്കാൻ അവർ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആദ്യകാലത്ത് ഞങ്ങൾക്ക് ശക്തിയും സംഘബലവും കുറവായതിനാൽ ആർ.എസ്.എസിനെ ആവശ്യമായി വന്നിരുന്നുവെന്ന് കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ന് നമ്മൾ വളർന്നു. കൂടുതൽ കഴിവുള്ളവരായി മാറി. ബി.ജെ.പിക്ക് സ്വന്തമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും നദ്ദ കൂട്ടിച്ചേർത്തു.

Continue Reading

india

ആർഎസ്എസിനെ തള്ളി ബിജെപി; ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഭിന്നത രൂക്ഷം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

Published

on

ബിജെപിക്ക് ആര്‍എസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആര്‍എസുമായുള്ള ബിജെപിയുടെ അകല്‍ച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി- ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും ആര്‍എസ്എസിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി അധ്യക്ഷന്റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

ആര്‍എസ്എസിന്റെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറയുമ്പോള്‍ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി, ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോദി കര്‍മ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോള്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആര്‍എസ് എസിനേക്കാളും വളര്‍ന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായതോടെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആര്‍എസ്എസിനെ തിടുക്കത്തില്‍ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരാജയം മണത്ത മോദിയും കൂട്ടരും ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോള്‍. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോള്‍ അക്കാര്യം തിരിച്ചറിയാന്‍ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മ്മയും പോലുള്ള ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തില്‍ വ്യക്തമാക്കുമ്പോള്‍ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.

Continue Reading

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

Trending