News
ഗൂഗിളിന്റെ ഫലസ്തീന്‍ വിരുദ്ധത: മാര്‍ക്കറ്റിങ് മാനേജര്‍ രാജിവെച്ചു
ഇസ്രാഈലുമായി കൈകോര്‍ത്ത് ഫലസ്തീനികളെ നിശബ്ദരാക്കുന്നതില്‍ പ്രതിഷേധിച്ച് ഗൂഗിള്‍ ജീവനക്കാരി രാജിവെച്ചു.

വാഷിങ്ടണ്‍: ഇസ്രാഈലുമായി കൈകോര്‍ത്ത് ഫലസ്തീനികളെ നിശബ്ദരാക്കുന്നതില്‍ പ്രതിഷേധിച്ച് ഗൂഗിള്‍ ജീവനക്കാരി രാജിവെച്ചു. ഗൂഗിളിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ ഏരിയല്‍ കോറന്‍ ആണ് കമ്പനിയുടെ ഫലസ്തീന്‍ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ചത്.
ഇസ്രാഈല്‍ സേനയുമായി ഗൂഗിള്‍ ഉണ്ടാക്കിയ 100 കോടി ഡോളറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിരീക്ഷണ കരാറിനെ കോറന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഗൂഗിളിലെ പ്രതിലോമപരമായ തൊഴില്‍ അന്തരീക്ഷം തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് അനുകൂലമെന്ന് രാജി വിവരം അറിയിച്ചുകൊണ്ട് കോറന്‍ വ്യക്തമാക്കി. ശബ്ദിക്കുന്ന ജീവനക്കരോട് ശത്രുതാപരമായ പ്രതികാരത്തിനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഇസ്രാഈലുമായുള്ള ഗൂഗിളിന്റെ സൈനിക നിരീക്ഷണ കരാര്‍ അംഗീകരിക്കാനാവില്ലെന്നും കോറന്‍ ട്വീറ്റ് ചെയ്തു.
ഇസ്രാഈലുമായുള്ള കരാറിനെതിരെ പരാതികള്‍ നല്‍കിയും സഹപ്രവര്‍ത്തകരുമായി സംസാരിച്ചും മാധ്യമങ്ങള്‍ക്കു മുമ്പാകെ വന്നും ഒരു വര്‍ഷത്തിലേറെ പോരാടിയതിന് ശേഷമാണ് അവര്‍ ഗൂഗിളിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചത്. എതിര്‍പ്പുകള്‍ കമ്പനി അവഗണിച്ചുവെന്ന് മാത്രമല്ല, ശിക്ഷാ നടപടി സ്വീകരിച്ച് ബ്രസീലിലേക്ക് പോവുകയോ ജോലി ഉപേക്ഷിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിന് കോറന്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്പനിയിലെ ഫലസ്തീന്‍ അനുകൂലികള്‍ക്കെല്ലാം പ്രതികാര നടപടി നേരിടേണ്ടിവന്നതായി ജീവനക്കാര്‍ പറയുന്നു. കോറന്റെ രാജി പ്രഖ്യാപനത്തോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.
kerala
കനത്ത മഴ തുടരുന്നു; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, വിവിധയിടങ്ങളില്‍ നാശനഷ്ടം
എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായമില്ല. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ആര്‍ക്കും പരിക്കില്ല.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.
kerala
പാലക്കാട് നാലുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം
വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പാലക്കാട് നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു.
മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
News
ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിച്ചാല്‍ 25 ശതമാനം താരിഫ് ചുമത്തും; മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഐഫോണുകള്‍ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ചെയ്തു.

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മിക്കണമെന്ന് ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിര്‍മിച്ച ഫോണുകള്‍ അമേരിക്കയില്‍ വിറ്റാല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ പ്ലാന്റുകള്‍ നിര്‍മിക്കരുതെന്ന് ആപ്പിള്‍ സിഇഒയോട് കഴിഞ്ഞ ആഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഐഫോണുകള്‍ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ചെയ്തു.
‘അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കില്‍, ആപ്പിള്‍ യുഎസിനു കുറഞ്ഞത് 25 ശതമാനം താരിഫ് നല്‍കണം’-ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ഉയര്‍ന്ന താരിഫുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
film3 days ago
വീണ്ടും റാപ്പര്‍ വേടന് സിനിമയില്‍ പാടുന്നു, നരിവേട്ടയിലെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങി
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു