Connect with us

News

ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. പോരാട്ട ഗീതങ്ങളാല്‍ സംഗീത സാന്ദ്രമാവുന്ന സൂഖിലെ പാതിര

ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു..

Published

on

ദോഹ ദവാര്‍

അശ്റഫ് തൂണേരി

ദോഹ:ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു.. മുദ്രാവാക്യങ്ങള്‍.. കൈയ്യില്‍ കൊണ്ടു നടക്കുന്ന മൈക്കില്‍ പാട്ടുപാടുന്നവരും റെക്കോര്‍ഡിട്ട് താളത്തില്‍ തുള്ളുന്നവരും. റസ്റ്റോറന്റുകളിലേയും കോഫി ഷോപ്പുകളിലേയും നടപ്പാതയിലെ ഇരിപ്പിടങ്ങളില്‍ രുചിയാസ്വദിക്കുന്നവരുടേയും ഹുക്ക നീട്ടിവലിക്കുന്നവരേയും നീണ്ടനിര.

കൈക്കുഞ്ഞുമായുള്ളവരുള്‍പ്പെടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പഴക്കം ചെന്ന ഹോട്ടലായ ബിസ്മില്ല ഹോട്ടലിനരികെയെത്തിയപ്പോഴാണ് ഒരേ താളത്തില്‍ പാട്ടും ഏറ്റുപാടലും കേട്ടത്. ബിസ്മില്ലയും പിന്നിട്ട് മുശൈരിബ് ഭാഗത്തേക്ക് പോവുമ്പോള്‍ കോര്‍ണറിലായുള്ള ദി വില്ലേജ് ഹോട്ടലിന്റെ അരികുഭിത്തിയില്‍ കയറി നിന്ന കുറേ ചെറുപ്പക്കാര്‍ അള്‍ജീരിയ, തുനീഷ്യ, മൊറോക്കോ, ഫലസ്തീന്‍ പതാകകള്‍ വീശുന്നുണ്ട്. അവരും ഇടവഴി മുഴുവന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന യുവാക്കളും യുവതികളും ഒരുമിച്ചു പാടുകയാണ്. ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. നമ്മിലും ആവേശം ജനിപ്പിക്കുന്ന വരികള്‍. ഒന്ന് നിന്നു. പാടുന്നവരും ഏറ്റുപാടുന്നവരും ഏറിക്കൊണ്ടേയിരുന്നു. പാട്ടിലെ വരികളറിയാന്‍ താത്പര്യം ഏത് കേള്‍വിക്കാരനും തോന്നും. അടുത്തുണ്ടായിരുന്ന അറബ് വംശജനെന്ന് തോന്നിയ യുവാവിനോട് ഈ പാട്ട്…. എന്നൊരു സംശയം

പറയേണ്ട താമസം അയാള്‍: ഇതൊരു സ്വാതന്ത്ര്യപ്പോരാട്ട ഗാനമാണ്. 2019-ല്‍ അള്‍ജീരിയ ആവേശത്തോടെ ഏറ്റെടുത്ത ഗാനം. സൂള്‍കിംഗ് എന്ന് വിളിപ്പേരുള്ള അള്‍ജീരിയന്‍ യുവഗായകനും റാപ്പറുമായ അബ്ദുര്‍റഊഫ് ദെറാദ്ജിയാണ് പാടുന്നത്. പാരീസില്‍ രേഖകളില്ലാതെ അഭയാര്‍ത്ഥിയായി താമസിക്കുകയാണ് സൂള്‍കിംഗ്. അള്‍ജീരിയന്‍ തെരുവുകളിലെ സമരപോരാട്ടങ്ങളില്‍ ഉയര്‍ന്നുകേട്ട ഈ ഗാനം ഭരണാധികാരി അബ്ദുല്‍അസീസ് ബൂത്തെഫല്‍ക്കയെ രാജിയിലേക്ക് പ്രേരിപ്പിച്ച ഒരു കലാവിഷ്‌കാരം കൂടിയായി മാറിയതോടെ കൂടുതല്‍ ജനകീയമായി. 2019 മാര്‍ച്ചില്‍ യൂടുബില്‍ അപ്ലോഡ് ചെയ്ത ഈ ഗാനം കോടിക്കണക്കിനു പേര്‍ ഇതിനം കാണുകയും കേള്‍ക്കുകയും ചെയ്തു. (339,136,156 കാഴ്ചക്കാര്‍). അള്‍ജീരിയന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലെ സംഗീത ബാന്റായ ഔലെദ് എല്‍ ബഹ്ദ്ജ എന്ന ഗ്രൂപ്പില്‍ നിന്നുള്ള ഒരു ഗാനമാണിത്. കുറച്ചുവരികള്‍ അവര്‍ക്ക് വേണ്ടി സൂള്‍കിംഗ് ഫ്രഞ്ചില്‍ എഴുതുകയായിരുന്നു. ലാലിബെര്‍തെയെന്നാല്‍ സ്വാതന്ത്ര്യം. അവസാന ഭാഗത്ത് അറബ് വരികളും ഇടകലരുന്നു. ഫുട്ബോള്‍ ആവേശത്തിനായി രചിച്ച് ഈണം പകര്‍ന്ന ആ പാട്ട് പിന്നീട് സമരഗാനമായി മധ്യപൂര്‍വ്വേഷ്യയെ പിടിച്ചുകുലുക്കി. വീണ്ടും ഫുട്ബോള്‍ ആവേശഗാനമായി, സമരപോരാട്ട വീര്യമായി ഖത്തറിലെത്തിയിരിക്കുന്നു.സൂഖ് വാഖിഫിന്റെ ഇടനാഴികളില്‍… ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ.. പാടുമ്പോള്‍ അറബ് ദേശക്കാര്‍ക്കൊപ്പം ഏറ്റുപാടുന്നവര്‍ രാജ്യാതിര്‍ത്തിയില്ലാത്തവരാണ്. ഫുട്ബോള്‍ മാത്രം അതിരുകണ്ടവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published

on

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.

അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending