News
ഡെന്മാര്ക്കിനേയും വീഴ്ത്തി; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍
പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്യരായിരുന്നെങ്കിലും ഫ്രാന്‍സിന്റെ പോരാട്ടം ഒരുപടി മുന്പിലായിരുന്നു.
ലോകകപ്പില്‍ വിജയകുതിപ്പ് തുടര്‍ന്ന് ഫ്രാന്‍സ്. ഡെന്മാര്ക്കിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയിച്ചു.
ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പയാണ് ഫ്രാന്‍സിനു വേണ്ടി രണ്ടു ഗോളുകളും നേടിയത്. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 61ാം മിനുട്ടിലാണ് ആദ്യ ഗോള്‍ ഫ്രാന്‍സ് നേടുന്നത്. എന്നാല്‍ ഈ സന്തോഷം അധികം നീണ്ടു നിന്നില്ല. 68ാം മിനിറ്റില്‍ ഡെന്മാര്ക്കിന്റെ ക്രിസ്റ്റെന്‍സന്റെ ഗോളിലൂടെ അവര്‍ തിരിച്ചടിച്ചു. എന്നാല്‍ 86ാം മിനിറ്റില്‍ എംബാപ്പ അതിന് പകരം ചോദിച്ചു. പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്യരായിരുന്നെങ്കിലും ഫ്രാന്‍സിന്റെ പോരാട്ടം ഒരുപടി മുന്പിലായിരുന്നു.
entertainment
‘ദി റൈഡ്’ തീയറ്ററുകളിലേക്ക്; റിലീസ് ഡിസംബര്‍ 5ന്
ബോളിവുഡ് നിര്‍മ്മാണ സ്ഥാപനമായ ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ദി റൈഡ്’ ഡിസംബര്‍ 5ന് തീയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട പുതിയ അപ്ഡേറ്റിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോനും സുഹാസ് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇരുവരും സഹനിര്‍മ്മാതാക്കളുമാണ്.
ഒരു കാര്‍ യാത്രയ്ക്കിടെ തിരഞ്ഞെടുത്ത കുറുക്കുവഴി യാത്രക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെയാണ് ചിത്രത്തിന്റെ കഥ കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരു പ്രമുഖ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഉണ്ടാകുമെന്ന് സംഘത്തിന്റെ സൂചന. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്ര യാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. റീന ഒബ്രോയ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ശശി ദുബൈ ഹെഡ് ഓഫ് പ്രൊഡക്ഷനായും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈന് നിര്‍വഹിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ കിഷ്കിന്ദകാണ്ഡയ്ക്കുള്ള മികച്ച എഡിറ്റര്‍ പുരസ്കാരം നേടിയ സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. നിതീഷ് രാംഭദ്രന്‍ സംഗീതം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കലാസംവിധാനം കിഷോര്‍ കുമാര്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, മാനേജര്‍ റഫീഖ് ഖാന്. കാസ്റ്റിംഗ് നിതിന്‍ സി.കെ ചന്ദ്രന്. അസോസിയേറ്റ് ടീമില്‍ വിഷ്ണു രഘുനന്ദന്, ജിയോ സെബി മലമേല്‍, ശരത്കുമാര് കെ.ജി എന്നിവരുണ്ട്. അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്. സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, പ്രമോ-മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര. മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ മെയിന്‍ലൈന്‍ മീഡിയയും ഫോര്‍വേഡ് സ്ലാഷ് മീഡിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ പ്രമോഷന് കൈകാര്യം ചെയ്യുന്നത്. പിആര്‍ഒ സതീഷ് എരിയാളത്ത്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി. ചിത്രത്തിന്റെ വിതരണ ചുമതല ഫിയോക്ക്.
തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര് മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.
പൊലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
kerala
പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍
പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര് ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
-
world18 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala20 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

