Connect with us

News

ഇംഗ്ലണ്ടും വെയില്‍സും നേര്‍ക്കുനേര്‍

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഇന്ന് അയല്‍ക്കാരുടെ അങ്കം.

Published

on

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഇന്ന് അയല്‍ക്കാരുടെ അങ്കം. ഇംഗ്ലണ്ടും വെയില്‍സും നേര്‍ക്കുനേര്‍. ഒരു ജയവും സമനിലയുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ഗാരത്ത് സൗത്ത് ഗെയ്റ്റിന്റെ സംഘത്തിന് ഇന്ന് തോല്‍ക്കാതിരുന്നാല്‍ മതി. ആദ്യ മല്‍സരത്തില്‍ ഗോള്‍ വേട്ട നടത്തിയ അവരുടെ മുന്‍നിരക്കാര്‍ അമേരിക്കക്കെതിരായ രണ്ടാം മല്‍സരത്തില്‍ നിറം മങ്ങിയിരുന്നു.

വെയില്‍സിനാവട്ടെ ഒരു തോല്‍വിയും ഒരു സമനിലയും. ഗാരത്ത് ബെയിലിന്റെ സംഘം നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. പക്ഷേ ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ നേരിയ സാധ്യത കൈവരും.

india

ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

Published

on

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.

അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.

ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.

2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.

Continue Reading

News

ഇസ്രഈലില്‍ വ്യോമതാവളങ്ങളും ആയുധപ്പുരകളും യു.എസ് നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

250 മില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളാണ് യുഎസ് ലക്ഷ്യമിടുന്നത്. തുടര്‍ പദ്ധതികള്‍ ഒരു ബില്യണ്‍ ഡോളറിലധികം വരുമെന്നും കരുതുന്നു.

Published

on

ഇസ്രഈലില്‍ വ്യോമതാവളങ്ങളും ആയുധപ്പുരകളും യു.എസ് നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 250 മില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളാണ് യുഎസ് ലക്ഷ്യമിടുന്നത്. തുടര്‍ പദ്ധതികള്‍ ഒരു ബില്യണ്‍ ഡോളറിലധികം വരുമെന്നും കരുതുന്നു.

പദ്ധതി നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം കാരണം മാറ്റിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യു.എസ് ആര്‍മി കോര്‍പ്സ് ഓഫ് എന്‍ജിനിയേഴ്സ് കരാറുകാരെ ഉപയോഗിച്ച് വെടിമരുന്ന് ഡിപ്പോകളും യുദ്ധ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങളും ഇസ്രാഈലി സൈനിക താവളങ്ങള്‍ക്കുള്ള കോണ്‍ക്രീറ്റ് ഘടനകളും നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഫീല്‍ഡുകളില്‍ ഉള്‍പ്പെടെ കെട്ടിട അറ്റകുറ്റപ്പണികള്‍ നടത്താന്‍ യു.എസ് കരാറുകാരെ തിരയുന്നുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വരും വര്‍ഷങ്ങളില്‍ ഇസ്രാഈലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബോയിങ് കെ.സി-46 ടാങ്കറുകള്‍ക്കായി ഹാംഗറുകള്‍, അറ്റകുറ്റപ്പണി മുറികള്‍, സംഭരണ സൗകര്യങ്ങള്‍ എന്നിവക്കുള്ള പദ്ധതിക്ക് 100 മില്യണ്‍ ഡോളറിലധികവും സി.എച്ച് ഹെലികോപ്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള മറ്റൊരു പദ്ധതിക്ക് 250 മില്യണ്‍ ഡോളര്‍ വരെയും ചെലവ് വരുമെന്ന് കരുതുന്നു.

100 മില്യണ്‍ ഡോളര്‍ വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്ന വെടിമരുന്ന് സംഭരണ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും യുഎസ് ടെന്‍ഡറുകള്‍ തേടുന്നുണ്ട്. 900 മില്യണ്‍ ഡോളറിന്റെ ഏഴു വര്‍ഷം നീണ്ടുനില്‍ക്കുന്ന മറ്റൊരു ടെന്‍ഡറുമുണ്ട്. ഇസ്രാഈലി പ്രതിരോധ മന്ത്രാലയത്തിനായി വ്യക്തമാക്കാത്ത സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍, നിര്‍മാണം, പൊളിക്കല്‍, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Continue Reading

kerala

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍; സസ്പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസി

ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ.

Published

on

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ. സസ്പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസിയുടെ മറുപടി ചോദ്യം.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിച്ചിരിക്കുന്നത്. വിസി മോഹന്‍ കുന്നുമ്മലിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.

തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു ദിവസത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ പറയുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending