Connect with us

News

ബെല്‍ജിയം സമ്മര്‍ദ്ദ നെരിപ്പോടില്‍

ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.

Published

on

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ അവസാന ഗ്രൂപ്പ് മല്‍സരത്തിലേക്ക് പോവുന്നതിന് മുമ്പ് ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആഗ്രഹിച്ചവരായിരുന്നു ഫിഫ റാങ്കിങില്‍ രണ്ടാമത് നിന്നിരുന്ന ചുവന്ന ചെകുത്താന്മാര്‍ എന്ന ബെല്‍ജിയം. പക്ഷേ ഇന്ന് കനത്ത സമ്മര്‍ദ്ദത്തിലാണ് ടീം. നിലവിലെ ലോക 12-ാം സ്ഥാനക്കാരായ ക്രോട്ടുകാരാണ് പ്രതിയോഗികള്‍. അവരെ തോല്‍പ്പിക്കുക എന്നത് വലിയ ജോലിയാണ്. പ്രത്യേകിച്ച് ടീമില്‍ പടല പിണക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍. ഗ്രൂപ്പിലിപ്പോള്‍ ക്രൊയേഷ്യയും മൊറോക്കോയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് റഷ്യന്‍ ലോകകപ്പില്‍ സെമി കളിച്ച ബെല്‍ജിയം.

രണ്ട് മല്‍സരങ്ങളില്‍ നിന്നായി ക്രൊയേഷ്യയും മൊറോക്കോയും നാല് പോയിന്റ് വീതം നേടി ആദ്യ രണ്ട് സ്ഥാനങ്ങള്‍ പങ്കിടുന്നു. ക്രോട്ടുകാര്‍ക്ക് ഇന്ന് തോല്‍ക്കാതിരുന്നാല്‍ നോക്കൗട്ടിലെത്താം. ആദ്യ മല്‍സരത്തില്‍ മൊറോക്കോക്കെതിരെ സമനില വഴങ്ങിയ ലുക്കാ മോഡ്രിച്ചിന്റെ സംഘം രണ്ടാം മല്‍സരത്തില്‍ കനഡയുടെ വലയില്‍ നാല് തവണ പന്ത് എത്തിച്ചിരുന്നു. ഫോമിലേക്ക് വന്ന ക്രോട്ടുകാരെ പിടിച്ചുകെട്ടുക ബെല്‍ജിയത്തിന് എളുപ്പമാവില്ല. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ കനഡക്കെതിരെ വിറച്ചിരുന്നു അവര്‍. ഒരു ഗോളിനാണ് രക്ഷപ്പെട്ടത്. രണ്ടാം മല്‍സരത്തിലാവട്ടെ മൊറോക്കോക്ക് മുന്നില്‍ തോല്‍ക്കുകയും ചെയ്തു. ഈഡന്‍ ഹസാഡ് നയിക്കുന്ന സംഘത്തെ കിളവന്‍പട എന്ന് ടീമിലെ ചിലര്‍ തന്നെ വിശേഷിപ്പിച്ചതാണ് കലാപത്തിന് കാരണമായത്. കെവിന്‍ ഡി ബ്രുയ്ന്‍, ഹസാഡ് തുടങ്ങിയ സീനിയേഴ്‌സിന് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് പരാതി.

റുമേലു ലുക്കാക്കുവാകട്ടെ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനുമല്ല. കോച്ച് മാര്‍ട്ടിനസിന് ടീമിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് നേരം. പരസ്പരം തമ്മിലടിച്ച ബെല്‍ജിയന്‍ നിരയിലെ വിള്ളലുകള്‍ ഇന്ന് ക്രോട്ടുകാര്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ നോക്കൗട്ടിലെത്തും. പക്ഷേ ഗോള്‍കീപ്പര്‍ തിബോക്ത കുര്‍ട്ടോയിസ് ഉള്‍പ്പെടുന്ന സീനിയര്‍ സംഘത്തെ ഇപ്പോഴും ഫുട്‌ബോള്‍ ലോകം എഴുതിത്തള്ളുന്നില്ല. ബെല്‍ജിയം പതിവ് ഫോമിലേക്ക് വന്നാല്‍ ക്രൊയേഷ്യ പതറും. സമനില എന്ന ലക്ഷ്യത്തില്‍ അവര്‍ പ്രതിരോധത്തിലേക്ക് വഴി മാറിയാലും അത് ബെല്‍ജിയത്തിന് നേട്ടമാവും. ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.

india

150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.

സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.

Continue Reading

kerala

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം

കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

Continue Reading

News

ഗസ്സയില്‍ ഇസ്രാഈല്‍ യുദ്ധകുറ്റം നടത്തി; യുഎന്‍ സെക്രട്ടറി ജനറല്‍

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന ഖത്തര്‍ പ്രഖ്യാപനത്തിനിടെ, ഇസ്രാഈലിന് ഹമാസ് ഒരു ബന്ദിയുടെ കൂടി മൃതദേഹം കൂടി കൈമാറി.

Published

on

തെല്‍ അവിവ്: ഗസ്സയില്‍ ഇസ്രാഈല്‍ യുദ്ധകുറ്റം നടത്തിയെന്ന കാര്യം ഉറപ്പാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അതേസമയം, രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന ഖത്തര്‍ പ്രഖ്യാപനത്തിനിടെ, ഇസ്രാഈലിന് ഹമാസ് ഒരു ബന്ദിയുടെ കൂടി മൃതദേഹം കൂടി കൈമാറി. അതിര്‍ത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രാഈലുമായി ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.

എന്നാല്‍, ഗസ്സ വിടാനാഗ്രഹിക്കുന്ന ഫലസ്തീനികള്‍ക്കായി ഈജിപ്തിലേക്കുള്ള അതിര്‍ത്തി കവാടമായ റഫ തുറന്നേക്കുമെന്ന് ഇസ്രാഈല്‍ അധികൃതര്‍ സൂചന നല്‍കി. യൂറോപ്യന്‍ യൂനിയന്‍ ദൗത്യസംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അതിര്‍ത്തി തുറക്കുയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ് കൈമാറിയതായി ഇസ്രാഈല്‍ അറിയിച്ചു. ഇതോടെ 28 ല്‍ 27 ബന്ദികളുടെയും മൃതദേഹം ഇസ്രഈലിന് ലഭിച്ചു. വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണെന്ന് ഹമാസ് അറിയിച്ചു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ഇന്നലെയും ആക്രമണം നടത്തി. ഖാന്‍ യൂനുസിലും റഫയിലും നടത്തിയ ആക്രമണങ്ങളില്‍ 3 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ 54 നാളുകള്‍ പിന്നിടുമ്പോള്‍ 591 തവണയാണ് ഇസ്രാഈല്‍ ലംഘിച്ചതെന്ന് ഗസ്സ സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു.

Continue Reading

Trending