Video Stories
പ്രണയം അക്രമാസക്തമാകുന്ന കാലം
കുറച്ചുനാൾ മുമ്പ് സുഹൃത്തിന്റെ ബന്ധുവായ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ഒരു കല്യാണവീട്ടിൽ വെച്ച് ഡിഗ്രിക്കാരനായ ഒരു പയ്യൻ കാണുന്നു. കുറേനേരം അവളുടെ പിറകെ ചുറ്റിത്തിരിഞ്ഞ ചെറുപ്പക്കാരൻ അവളെ ഒറ്റക്ക് കിട്ടിയപ്പോൾ നടത്തിയ അറ്റാക്ക് ഇങ്ങനെ.
“ഡീ..നിന്നെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെ എനിക്ക് കല്യാണം കഴിക്കണം. എന്താ അഭിപ്രായം?”
ഇത് കേട്ട് പരിഭ്രമിച്ചു പോയ പെൺകുട്ടി അവന്റെ കണ്ണിൽ പെടാതെ അവിടെ നിന്ന്

നജീബ് മൂടാടി
വീട്ടിലേക്ക് മുങ്ങി.
സംഗതി അവിടം കൊണ്ടവസാനിച്ചില്ല. പിറ്റേദിവസം സ്‌കൂൾ വിട്ട് ബസ്സ് കാത്തു നിൽക്കുമ്പോൾ സിനിമയിലെ വില്ലനെപ്പോലെ പയ്യൻ അവൾക്ക് മുന്നിൽ.
“എന്താടീ മറുപടി പറയാതെ പോന്നാൽ ഞാൻ നിന്നെ കണ്ടെത്തില്ല എന്ന് കരുതിയോ”
പേടിച്ചും പരിഭ്രമിച്ചും ആകെ തകർന്നുപോയ പെൺകുട്ടി കരഞ്ഞു കൊണ്ട് വീട്ടിലെത്തി കാര്യം പറഞ്ഞു. എന്തായാലും വീട്ടുകാർ സംഗതി ‘വേണ്ട രീതിയിൽ കൈകാര്യം’ ചെയ്തതോടെ ആ ശല്യം അവിടെ അവസാനിച്ചു.
കൊച്ചിയിൽ മരണപ്പെട്ട മിഷേലിന്റെ പിന്നാലെ നിരന്തരമായി ശല്യം ചെയ്തു നടന്ന ചെറുപ്പക്കാരനെ കുറിച്ച് വായിക്കുമ്പോൾ ഇതാണ് ഓർമ്മ വന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തലശ്ശേരിയിൽ ഒരു വിദ്യാർത്ഥിനി പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ കൊലക്കത്തിയ്ക്ക് ഇരയായത്. കുത്തുകൊണ്ട് വീട്ടിലേക്കോടിയ ആ മോളെ വീടിന്റെ ഗേറ്റ് തുറക്കാൻ കഴിയും മുമ്പേ വീണ്ടും വീണ്ടും കുത്തിവീഴ്ത്തി മരിച്ചു എന്നുറപ്പാക്കിയിട്ടെ ക്രൂരനായ ആ കൊലയാളി പിന്തിരിഞ്ഞുള്ളൂ.
വല്ലാത്ത ഒരു നടുക്കത്തോടെയാണ് നാം ഈ വാർത്തകളൊക്കെ വായിക്കേണ്ടി വരുന്നത്. ഒരു പെണ്ണിനോട് ഇഷ്ടമോ പ്രണയമോ തോന്നുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ അവൾക്ക് തിരിച്ചങ്ങോട്ട് അങ്ങനെ ഒരു താത്പര്യമില്ലെങ്കിൽ പിറകെ നടന്നു ദ്രോഹിക്കാനും, കൊല ചെയ്യാൻ പോലും മടി തോന്നാതിരിക്കുകയും ചെയ്യുന്ന മാനസിക നിലയെ എന്ത് പേരിട്ടാണ് വിളിക്കുക. പഠിപ്പും വിവരവും ഉള്ളവർ എന്ന് നാം കരുതുന്ന ഒരു തലമുറയുടെ മനോഭാവം ഇങ്ങനെയൊക്കെ ആയി മാറുന്നു എന്നത് വല്ലാതെ പേടിപ്പിക്കുന്നുണ്ട്.
കാണാൻ അല്പം സൗന്ദര്യമുള്ള, ഇത്തിരി എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനങ്ങളും ഒക്കെയുള്ള കലാ-കായിക രംഗത്തൊക്കെ സജീവമായ പെൺകുട്ടികളെ കാണുമ്പോഴാണ് പലർക്കും അവളെയങ്ങ് കല്യാണം കഴിച്ചു കളയാം എന്ന പൂതി തുടങ്ങുന്നത്. ഒരുപാടാളുകൾ കൊതിക്കുന്ന ഒന്ന് തന്റെ മാത്രം സ്വന്തമാക്കുന്നതിന്റെ ഹരം മാത്രമാണ് ഇതിനുള്ള പ്രേരണ. നേരിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലും ഫോൺ/വാട്സ് ആപ്പ് നമ്പർ സംഘടിപ്പിച്ചോ fb മെസേജ് വഴിയോ ഇവരീ മുഹബ്ബത്തിന്റെ അടപ്പ് തുറക്കുന്നത് ആദ്യമൊക്കെ വളരെ മാന്യമായ രീതിയിൽ ആയിരിക്കും. സൗന്ദര്യത്തെ, എഴുത്തിനെ, കഴിവിനെ ഒക്കെ വാനോളം പുകഴ്ത്തിയുള്ള ഇടപെടലുകൾ എത്തിച്ചേരുക ഞാൻ ജീവിതസഖിയായി തേടിക്കൊണ്ടിരിക്കുന്ന പെൺകുട്ടി നീയാണ് എന്ന മട്ടിലാണ്.
പെൺകുട്ടി ഇത് നിരാകരിക്കുന്നതോടെ സമ്മർദതന്ത്രം തുടങ്ങുന്നു. തന്റെ യോഗ്യതകൾ, കുടുംബമഹിമ, സാമ്പത്തികശേഷി തുടങ്ങിയ പ്രോലോഭനങ്ങൾ ആണ് പിന്നെ. വീട്ടുകാരെ കല്യാണ ആലോചനക്ക് പറഞ്ഞയക്കുന്ന ഭീകരന്മാർ വരെ ഉണ്ട്. മറ്റു ചിലരാണെങ്കിൽ തന്റെ ഇല്ലായ്മയോ ദുഖമോ ഒറ്റപ്പെടലോ അങ്ങനെ കുറെ സെന്റി ഇറക്കിയാണ് പ്രണായാഭ്യർഥന ഉറപ്പിക്കുക. നീയില്ലെങ്കിൽ ചത്തുകളയും എന്ന് പറയാനും ഇവർ മടിക്കില്ല. ഒരു വിധത്തിലും തങ്ങൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കില്ല എന്ന് ഉറപ്പാകുന്നതോടെ പിന്നെ പകയും പ്രതികാരവുമായി സീൻ മാറുന്നു. പാലേ തേനെ എന്ന് വിളിച്ചവൻ തെറി വിളിക്കാൻ തുടങ്ങുക മാത്രമല്ല തഞ്ചം കിട്ടിയാൽ അപവാദം പ്രചരിപ്പിക്കാനും മടിക്കില്ല.
കേരളത്തിൽ അത്ര വ്യാപകം അല്ലെങ്കിലും ആസിഡ് ഒഴിച്ച് പ്രണയം നിരസിച്ച പെണ്ണിന്റെ മുഖവും ജീവിതവും വികൃതമാക്കുന്നവരുടെ അതേ മനസ്ഥിതി ഉള്ളവർ തന്നെയാണ് ഇതും. ഇക്കൂട്ടരുടെ വലിയൊരു താവളമാണ് ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ. അത്യാവശ്യം എഴുത്തും ചിന്തയും സാമൂഹ്യപ്രവർത്തനങ്ങളും ഇടപെടലുകളും ഒക്കെയുള്ള പെൺകുട്ടികൾക്ക് ഫേസ്‌ബുക്കിൽ ഇമ്മാതിരി വിവാഹ മോഹികളുടെ മെസേജുകൾക്ക് യാതൊരു ക്ഷാമവും ഇല്ല. പ്രതികരണമില്ലാതിരിക്കുകയോ മറുപടി അനുകൂലമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ പിന്നെ ആ പെൺകുട്ടികൾ ഇടുന്ന പോസ്റ്റിനു ചുവട്ടിലാണ് ഇവരുടെ പ്രതികാര നടപടികൾ. തർക്കിച്ചും പരിഹസിച്ചും ഇകഴ്ത്തിയും തെറിവിളിച്ചും പെണ്ണിനെ ഒതുക്കാൻ അവർക്ക് പ്രിയപ്പെട്ട ആയുധങ്ങളായി ഉപയോഗിക്കുക സദാചാരവും മതവും ആണ്. അപ്പോൾ പിന്നെ കൂടുതൽ ആരും ഇടപെട്ട് ഇവരെ എതിർക്കില്ല എന്ന് മാത്രമല്ല പിന്തുണക്കാൻ പിന്നെയും ആളുകൾ ഉണ്ടാവും. നിരാശകാമുകന്മാർ സംഘടിതമായി ആക്രമിക്കുന്ന കാഴ്ച ഫേസ്ബുക്കിലെ പല പെൺകുട്ടികളുടെയും പോസ്റ്റിൽ സ്ഥിരമാണ്.
ഇത്രമേൽ കുടുസ്സായ മനസ്സും ആണാധികാരത്തിന്റെ വിജൃംഭിത ബോധവുമായി നടക്കുന്ന ഈ ചെറുപ്പക്കാരെ പെൺകുട്ടികൾ അകറ്റി നിർത്തുന്നതിൽ അത്ഭുതമുണ്ടോ! പഴയ കാലത്തെ വിടന്മാരായ നാടുവഴികളുടെയോ ജന്മിമാരുടെയോ ഒക്കെ ഒരു മനോഭാവം ഉണ്ടല്ലോ, അടിയാത്തിപ്പെണ്ണിനെ കണ്ടു മോഹം തോന്നിയാൽ കിടപ്പറയിലേക്ക് എത്തിക്കുന്ന അധികാരഭാവം. അടിയാന്റെ മണ്ണും പെണ്ണുമൊക്കെ തന്റെ അവകാശമാണ് എന്ന് ധരിച്ചവരുടെ അതേ മനോഭാവമാണ് ഇന്നും പല ചെറുപ്പക്കാർക്കും പെണ്ണിനോടുള്ളത്. ‘നിന്നെ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു നിന്നെ ഞാൻ കല്യാണം കഴിച്ചേ അടങ്ങൂ’ എന്ന മട്ട്. അവളുടെ ഇഷ്ടമോ താല്പര്യമോ അവന് വിഷയമേ അല്ല! ഭീഷണിപ്പെടുത്തിയോ സമ്മർദതന്ത്രം പ്രയോഗിച്ചോ തന്റെ സ്വന്തമാക്കണം അത്രയേ വേണ്ടൂ. അതിനു വേണ്ടി എങ്ങനെയൊക്കെ ശല്യം ചെയ്യാനും യാതൊരു മടിയും ഇല്ല.
ഇതിന്റെ സങ്കടകരമായ വശം എന്താണെന്നു വെച്ചാൽ മിക്കവാറും പെൺകുട്ടികൾക്കും ഇതൊക്കെ വീട്ടുകാരോട് പങ്കുവെക്കാൻ മടിയാണ്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാവേണ്ട എന്ന ഭീതി മാത്രമല്ല മിണ്ടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതൊക്കെ അറിയുമ്പോൾ മിക്ക രക്ഷിതാക്കളും ആദ്യം ശ്രമിക്കുക പെൺകുട്ടികളെ കുറ്റപ്പെടുത്താനും ശാസിക്കാനുമാണ്. അവളുടെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാനും ഒന്നുകൂടി ഒതുക്കാനുമാണ് പലരും നോക്കുക. പിതാവ് നാട്ടിൽ ഇല്ലാത്ത കുട്ടികൾ ആകുമ്പോൾ പ്രത്യേകിച്ചും. പേരുദോഷം പെൺകുട്ടിക്കാണല്ലോ എന്ന ആധി കൊണ്ട് ചിലപ്പോൾ പഠനം തന്നെ നിർത്തിക്കളയാനും ചില രക്ഷിതാക്കൾ മടിക്കില്ല. ‘മുള്ള് ഇലയിൽ വീണാലും’ എന്ന നാട്ടുനടപ്പ് നന്നായി അറിയുന്നവരാണല്ലോ അവർ.
ചെറുപ്പം മുതൽ കൊണ്ടുനടക്കുന്ന ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ ഒരുത്തന്റെ വികൃത മനസ്സിന്റെ ചെയ്തികൾ മൂലം അവസാനിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്ത് സർവ്വവും സഹിച്ചു മിണ്ടാതിരിക്കുകയാണ് ഏറെ പെൺകുട്ടികളും. ഇതുതന്നെയാണ് ഇക്കൂട്ടർക്ക് വളമായി മാറുന്നതും.
ഇതൊന്നും അതിശയോക്തി നിറഞ്ഞ. വെറും കെട്ടുകഥയല്ലെന്നു മനസ്സിലാവാൻ പ്രിയപ്പെട്ട രക്ഷിതാവേ നിങ്ങളുടെ മകളോട് സ്നേഹപൂർവ്വം ഒന്ന് അന്വേഷിച്ചു നോക്കുക. കണ്ണീരോടെ അവൾ പറയും അവൾ അനുഭവിച്ച അല്ലെങ്കിൽ കൂട്ടുകാരികൾ അനുഭവിക്കുന്ന ഇങ്ങനെയുള്ള നൂറു കഥകൾ.
ആൺകുട്ടികൾ എല്ലാം മോശക്കാരാണ് എന്നല്ല. ക്‌ളാസ് മുറിയിൽ ആയാലും ജോലിസ്ഥലത്തായാലും സോഷ്യൽ മീഡിയ ഇടപെടലുകളിൽ പോലും ഉറ്റവരെക്കാളും കരുതലും സ്നേഹവുമായി കൂടെ നിൽക്കുന്ന പുരുഷന്മാർ ഏറെയുണ്ട്. പക്ഷെ പെണ്ണ് വെറും അടിമയാണ് എന്ന മനോഭാവത്തോടെ ഇടപെടുന്ന ചിലരെങ്കിലും ചുറ്റുമുണ്ട് എന്നത് വാസ്തവമാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കാനും അവളെ ഭീതിയുടെയും സമ്മർദത്തിന്റെയും ലോകത്തേക്ക് വലിച്ചെറിയാനും ഇങ്ങനെ ഒരുത്തൻ മതി. അതുകൊണ്ടു തന്നെ രക്ഷിതാക്കൾക്ക് ഇത്തരം കാര്യങ്ങൾ പെൺമക്കളോട് ചോദിച്ചറിയാനും സംയമനത്തോടെ ഇടപെടാനും അവൾക്ക് ഒന്നിനെയും പേടിക്കാതെ ജീവിക്കാനുള്ള ആത്മവിശ്വാസത്തോടെ കൂടെ നിൽക്കുവാനും കഴിയണം.
ഇത്തരം വക്രബുദ്ധിയുമായി പ്രണയിക്കാനും വിവാഹാലോചനയും ആയി ഇറങ്ങുന്ന ചെറുപ്പക്കാരാ ആണധികാരത്തിന്റെ മീശപിരിക്കലിന് മുന്നിൽ വിനീത വിധേയരായി വീണുപോകുന്ന പെണ്ണ് നമ്മുടെ സിനിമകളിൽ മാത്രമേ ഉള്ളൂ. പ്രണയവും വിവാഹവുമൊന്നും കേവലം വൈകാരികമായ ഒരു ആവേശത്തിന്റെ പൂർത്തീകരണം അല്ല. ഒരു പെണ്ണിനോട് മോഹം തോന്നിയാലുടൻ അവളെ അങ്ങ് കെട്ടിക്കളയാം എന്ന് ഒരുങ്ങിയിറങ്ങും മുമ്പ് അവൾക്കും ഒരു വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാക്കുക. വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും അവൾക്കും അവളുടേതായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഇതൊന്നും പിടിച്ചുവാങ്ങാൻ പറ്റുന്ന കാര്യമല്ല. ഒരു പുരുഷനോട് പെണ്ണിന് മതിപ്പും ആദരവും തോന്നുന്നത് ഇടപെടലിന്റെ മനോഹാരിത കൊണ്ടാണ്. എല്ലാ പെണ്ണിനേയും ജീവിതപങ്കാളി ആക്കാൻ കഴിയില്ലെങ്കിലും ഇടപെട്ട ഏതൊരു പെണ്ണും ഇഷ്ടത്തോടെയും ആദരവോടെയും ഓർക്കുന്ന ഒരു പുരുഷനായി മാറാൻ കഴിഞ്ഞാൽ അതാണ് ആണത്തം. ഫേസ്‌ബുക്കിൽ ഇരുന്ന് തെറി പറയാനും മര്യാദ പഠിപ്പിക്കാനും നടക്കുന്നവൻ മസിലുപിടിച്ചു ഫോട്ടോ ഇട്ട് സ്വയം സമാധാനിക്കുന്ന സംഗതി അല്ല അത്.
സദാചാരബോധവും മതബോധവും പറഞ്ഞ് അട്ടഹസിച്ചാൽ ഏതൊരു കപടനും ആളുകളുടെ വയടപ്പിക്കാൻ കഴിയുന്ന ഇക്കാലത്ത് പെണ്ണിന്റെ മേൽ അധികാരം കാണിക്കാനുള്ള മുഷ്‌കും ധൈര്യവും കൂടിവരികയാണ് എന്നത് ഓരോ രക്ഷിതാവും ജാഗ്രതയോടെ ഓർക്കുക.
സമ്മർദം സഹിക്കാനാവാതെ നിസ്സഹായാവസ്ഥയിൽ തങ്ങളുടെ മക്കൾ കായലിലോ കയറിലോ ജീവിതം അവസാനിപ്പിച്ചാലോ, കത്തിമുനയിൽ പിടഞ്ഞുവീണാലോ മാത്രമേ രക്ഷിതാക്കൾ പോലും കണ്ണ് തുറക്കൂ എന്ന അവസ്ഥ ഇനിയും ഉണ്ടാവരുത്. നാളെ നമ്മുടെ മകൾ മറ്റൊരു മിഷേൽ ആയി ഒടുങ്ങാതിരിക്കട്ടെ.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

