Culture
മുഖ്യമന്ത്രിയെ തടയുന്നതില്‍ ആര്.എസ്.എസില്‍ ഭിന്നത

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ആര്.എസ്.എസില്‍ ഭിന്നത. കേരളത്തില്‍ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊലപ്പെടുത്തുകയാണെന്ന് കാണിച്ചാണ് മുഖ്യമന്ത്രിയെ കേരളത്തിന് പുറത്തുള്ള പരിപാടികളില്‍ ആര്.എസ്.എസ് തടഞ്ഞിരുന്ന്. എന്നാല്‍ ഇത് സി.പി.എമ്മിന് ശക്തിയില്ലാത്ത പ്രദേശത്തും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയാണ് പ്രതിഷേധങ്ങളില്‍ നിന്ന് ആര്.എസ്.എസ് പിന്മാറാന് ശ്രമിക്കുന്നത്. പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറുന്നതില് ആര്.എസ്.എസില്‍ ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുമുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിന് പുറത്ത് നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ആര്.എസ്.എസ് ദേശീയ ജോയന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു. മുഖ്യമന്ത്രിയെ പുറത്ത് ഇനി മുതല്‍ തടയില്ല. തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നതില്‍ എത്രമാത്രം രോഷാകുലരാണെന്ന് മനസ്സിലാക്കിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ തലക്ക് ഒരു കോടി രൂപ വിലയിട്ട സംഭവം തീര്‍ത്തും വൈകാരിക പ്രകടനമാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. രാജ്യത്ത് 600 സ്ഥലങ്ങളില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യോഗങ്ങള്‍ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പിണറായിയെ കേരളത്തിന് പുറത്തുള്ള പരിപാടികളില്‍ ആര്.എസ്.എസ് പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ വിലവെക്കാതെ പിണറായി പങ്കെടുക്കുകയും ചെയ്തു. മംഗലാപുരത്തും ഹൈദരാബാദിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ വമ്പിച്ച പിന്തുണ പിണറായിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്.എസ്.എസ് തീരുമാനിക്കുന്നത്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala21 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF21 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം