Video Stories
സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്വാശ്രയ കോളജുകളുടെ പട്ടിക സമര്‍പ്പിക്കണം
കൊച്ചി: വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്വാശ്രയ കോളജുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന് കമ്മീഷന് നിര്‍ദേശിച്ചു. സ്വാശ്രയ കോളജുകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് വിദ്യാര്‍ഥി സംഘടനകളോട് ഈ നിര്‍ദേശം.
കോളജുകളില്‍ വിദ്യാര്‍ഥി സംഘടനായ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നതായും ഇതാണ് പ്രതിസന്ധികള്‍ രൂക്ഷമാകാന്‍ കാരണമാകുന്നതെന്നും വിദ്യാര്‍ഥി സംഘടനകള്‍ കമ്മീഷനെ അറിയിച്ചു. ഡ്രസ് കോഡ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടി വിദ്യാര്‍ഥികളെ കോളജ് മാനേജ്മെന്റുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അറിയുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വാശ്രയ കോളജുകളില്‍ സംഘടനാ രാഷ്ട്രീയം ആവശ്യമാണെന്നും വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവര്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അവര്‍ നേരിട്ടെത്തി അറിയിച്ച് പരാതി എഴുതി നല്‍കണമെന്നും കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തു പോയവര്‍ക്കും കമ്മീഷനില്‍ പരാതി നല്‍കാമെന്നും ജസ്റ്റീസ് കെ.കെ. ദിനേശന് പറഞ്ഞു. പരാതികള്‍ പരിശോധിച്ച ശേഷം വിവിധ കോളജ് മാനേജുമെന്റുകളുടെ വിശദീകരണം ആരായും അതിനുശേഷം കമ്മീഷന് സര്‍ക്കാരിലേക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രതിനിധികളോട് ഏത് തരത്തിലുള്ള സംഘടനാ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നതെന്ന കമ്മീഷന്റെ ചോദ്യത്തിന് രാഷ്ട്രീയ സംഘനകളുടെ പ്രത്യയശാസ്ത്രം അനുസരിച്ചുള്ള വിദ്യാര്‍ഥി സംഘടനകളാണ് തങ്ങള്‍ക്ക് ആവശ്യമെന്നും മാനേജ്മെന്റുകളുടെ ഇഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവകളാകുന്ന സംഘടനകളോട് താത്പര്യമില്ലെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala24 hours agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india22 hours agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
