Views
യു.പിയിലെ 60 ശതമാനം ഫാക്ടര്‍
തെറ്റുകള്‍ വരുത്താത്ത രാഷ്ട്രീയ നീക്കം. അതാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി വിജയത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുക. 25 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലൊരു അപ്രമാദിത്യം ബി.ജെ.പിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. രാജ്യത്തെ ജനസംഖ്യയില്‍ 200 ദശലക്ഷത്തെ ഭരിക്കാന്‍ കഴിയുന്നത് അത്ര ചെറിയ കാര്യമല്ല. ജാതികള്‍ക്ക് അതീതമായി ഹിന്ദുഭൂരിപക്ഷത്തെ ബി.ജെ.പി ഒപ്പം നിര്‍ത്തുന്നു എന്നതാണ് ചിലപ്പോള്‍ യു.പി വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകം.
1960 മുതല്‍ ചരിത്രം പറയാവുന്ന സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ രൂപത്തിന് ഇത്തരമൊരു മേധാവിത്തം ദേശീയ രാഷ്ട്രീയത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടി, പശുബെല്‍ട്ടിന്റെ പാര്‍ട്ടി എന്നീ വിശേഷണങ്ങള്‍ ഉണ്ടെങ്കിലും ഡല്‍ഹി മുതല്‍ ബംഗാള്‍ വരെ നീണ്ടു കിടക്കുന്ന ഈ മേഖലയില്‍ ഏതെങ്കിലും സ്ഥലത്ത് ആധിപത്യം ഉറപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല എന്നതാണ് കേന്ദ്ര ഭരണംപിടിച്ചതിന് ശേഷവും അവസ്ഥ. മധ്യ പ്രദേശ് ഇതില്‍ നിന്നും മാറ്റിനിര്‍ത്താം.
എങ്ങനെയായിരിക്കും ബി.ജെ.പി യു.പി പിടിച്ചത് എന്ന ചോദ്യത്തിന് രാഷ്ട്രീയമായി ചില ഉത്തരങ്ങളുണ്ട്. 60 ശതമാനം ഫോര്‍മുല എന്നതാണ് ഇതിന് ഉത്തരമായി പറയാവുന്നത്. ബി.ജെ.പി നേരത്തെ കണക്കുകൂട്ടിയ പ്രകാരം യാദവ, ജാട്ട് വിഭാഗങ്ങളും മുസ്ലിംകളും ഒരിക്കലും ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കില്ലെന്ന് അവര്‍ മനസിലാക്കിയിരുന്നു. യു.പിയിലെ വോട്ടര്‍മാരില്‍ 66-55 ശതമാനം ഈ രണ്ട് വിഭാഗങ്ങളാണ്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിവരുന്ന ജാതി വിഭാഗങ്ങള്‍ ഒ.ബി.സി, ദലിത് വിഭാഗങ്ങളെയാണ് ബി.ജെ.പി ലക്ഷ്യമിട്ടത്. ഇതില്‍ നിന്നും 35 ശതമാനത്തിന് അടുത്ത് വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ഭരണം പിടിക്കാം എന്ന് ബി.ജെ.പിക്ക് ഉറപ്പായിരുന്നു.
2012 ല്‍ 29.12 വോട്ട് ഷെയറിലാണ് എസ്.പി ഉത്തര്്രരദേശ് ഭരണം പിടിച്ചത്. അതിനാല്‍ തന്നെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിന് അടുത്ത് വോട്ട് വിഹിതം നേടിയ ബി.ജെ.പി ഭരണപ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വെല്ലുവിളിയാകുമോ എന്ന് ബി.ജെ.പി ഭയന്നിരുന്നു. പക്ഷെ അതിന് മുമ്പ് തന്നെ യു.പി കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് ബി.ജെ.പി അധ്യക്ഷന്‍ ഫോര്‍മുല 60 ശതമാനം നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പോലും വാക്കുകള്‍ ഉള്‍കൊള്ളാതെയായിരുന്നു മോദിയും അമിത് ഷായും നീക്കങ്ങള്‍ നടത്തിയത് എന്നതാണ് രസകരമായ കാര്യം.
ഇതിന്റെ തുടക്കം അവര്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു എന്നാണ് വസ്തുത. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേശവ് പ്രസാദ് മൗരിയെ നിയമിച്ചു. യാദവന് അല്ലാത്ത ഒ.ബി.സി വ്യക്തിയായിരുന്നു മൗര. ഇത്തരത്തില്‍ തന്നെയാണ് വിവിധ ജില്ലകളിലും ബി.ജെ.പി ഭാരവാഹികളെ പുനസംഘടിപ്പിച്ചത്. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇത് നടന്നത്. ഇതിനൊപ്പംതന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യാദവ പ്രതിനിധ്യം ആദ്യമായി ബി.ജെ.പി 20 ശതമാനത്തില്‍ താഴെയാക്കി. മുസ്ലിം വിഭാഗത്തില്‍ നിന്നു ആര്‍ക്കും സീറ്റ് നല്‍കിയില്ല. 40 ശതമാനത്തില്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ തന്നെയാണ് മുന്നോട്ട് നീങ്ങിയത്. മുസാഫര്‍ നഗര്‍ പോലുള്ള സാമുദായിക ധ്രുവീകരണം ശക്തമായ മേഖലകളില്‍ ബി.ജെ.പിയോട് അകന്നുനിന്ന ജാട്ട് വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ അവസാനം അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങിയതും നിസാരമായി കാണാന്‍ സാധിക്കില്ല.
ഇതിനൊപ്പം പ്രദേശിക തലത്തില്‍ അടിത്തറ വിപുലീകരിക്കാനും ബി.ജെ.പി ശ്രമിച്ചു. പ്രദേശിക പഞ്ചായത്ത് സീറ്റുകളില്‍ ആളെ നിര്‍ത്തി, ഇതുവരെ മത്സരിക്കാത്ത 3,100 സീറ്റുകളില്‍ 2,800 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബി.ജെ.പി 300 സീറ്റില്‍ വിജയം നേടി. കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയിലും അമേത്തിയിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ഈ അടിത്തറ വ്യാപനം ബി.ജെ.പിയെ സഹായിച്ചു എന്നാണ് റിപ്പോര്‍ട്ട്.
മറ്റൊരു രസകരമായ കാര്യം ബി.ജെ.പി ഇതുവരെ ജയിക്കാത്ത 60 സീറ്റുകളില്‍ ഇത്തവണ ജയിച്ചത് സംഘ്പരിവാര്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരെ വച്ചാണ്. അതായത് 100 ല്‍ ഏറെ സീറ്റുകളില്‍ ബി.ജെ.പി മത്സരിപ്പിച്ചത് കഴിഞ്ഞ കാലത്ത് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയില്‍ എത്തിയ വ്യക്തികളെയാണ്. അതിനാല്‍ തന്നെ ബി.ജെ.പിക്ക് വേരോട്ടം ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും പരിചിത മുഖങ്ങളെ വച്ച് നേട്ടമുണ്ടാക്കിയെന്ന് പറയേണ്ടി വരും. ഈ പരീക്ഷണത്തിലും 60 ശതമാനം ഫാക്ടര്‍ കൃത്യമായി പാലിച്ചായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ്. എന്നാല്‍ ഇത്തരം തെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന വിമത ശല്യങ്ങളെ ഒതുക്കാനും ബി.ജെ.പിക്ക് സാധിച്ചു എന്നത് അവരുടെ സംഘടനാ വിജയമായി.
ഇതിനോടൊപ്പം തന്നെ പ്രദേശികമായി കൃത്യമായ സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള നീക്കങ്ങളും ബി.ജെ.പി നടത്തിയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും രാമക്ഷേത്രവും മറ്റും വിഷയമായത് ഇതിന്റെ ഭാഗമായിരുന്നു. ഇതിനെല്ലാം പുറമേ കൃത്യമായ ഭരണവിരുദ്ധ വികാരം അഖിലേഷ് സര്‍ക്കാറിനെതിരെ ഉണ്ടായിരുന്നു. ഇതാണ് കോണ്‍ഗ്രസുമായി സഖ്യം തീര്‍ത്തിട്ടും ബി.ജെ.പിക്ക് 43 ശതമാനം എന്ന വോട്ട് ഷെയറിലേക്ക് എത്തിച്ചത്. ഈ സോഷ്യല്‍ എഞ്ചിനീയറിങ് ബി.ജെ.പിക്ക് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യും. അതിന് അനുസരിച്ചാണവര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ബി.ജെ.പി കടന്നുകയറ്റം എല്ലാതരത്തിലും വിവിധ മേഖലകളിലേക്ക് ബാധിച്ചെങ്കിലും ഏറ്റവും പരിക്കേറ്റത് മായവതിയുടെ ബി.എസ്.പിക്കാണെന്നതാണ് സത്യം.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി