Connect with us

crime

എം.ഡി.എം.എയുമായി അഞ്ചംഗ സംഘം പിടിയില്‍

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി

Published

on

തിരുവനന്തപുരത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി. വലിയതുറ കൊച്ചുതോപ്പ് ഭാഗത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡില്‍ എബിയെന്ന ഇഗ്നേഷ്യസിന്റെ (23) വീട്ടില്‍ നിന്നാണ് വില്‍പനക്കായി വെച്ച എം.ഡി.എം.എ പിടിച്ചെടുത്തത്.

പൂന്തുറ പള്ളിത്തെരുവ് മുഹമ്മദ് അസ്‌ലം(23) വെട്ടുകാട് ബാലനഗര്‍ ജോണ്‍ ബാപ്പിസ്റ്റ്(24) വെട്ടുകാട് വാര്‍ഡില്‍ ശ്യാം ജെറോം(25) കരിക്കകം എറുമല അപ്പൂപ്പന്‍ കോവിലിന് സമീപം വിഷ്ണു(26) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 1.23 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി കൊലപാതക ശ്രമം, മയക്കുമരുന്ന് വില്‍പന, സ്ത്രീകളെ ഉപദ്രവിക്കല്‍ ഉള്‍പ്പടെ 11 കേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി മയക്കുമരുന്ന്, അടിപിടി എന്നീ കേസുകളിലും മൂന്നാം പ്രതി മയക്കുമരുന്ന്, കൊലപാതകശ്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങീ ഒമ്പത് കേസുകളിലും നാലാം പ്രതി ഭവനഭേദനം, മയക്കുമരുന്ന് ഉള്‍പ്പടെ മൂന്ന് കേസുകളിലും 5ആാം പ്രതി 20 കിലോ കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിലും പ്രതികളാണ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

crime

കൊച്ചിയിൽ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞത് അമ്മ; കുറ്റം സമ്മതിച്ചു

കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്.

Published

on

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അതിജീവിത ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ റോഡിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന അതിജീവിതയെയും അച്ഛനെയും അമ്മയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഫ്‌ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായെന്ന് സംശയമുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതിജീവിത കുറ്റം സമ്മതിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. റോഡിന് സമീപത്തെ മാലിന്യക്കുഴിയിലേക്ക് മൃതദേഹം എറിയാനായിരുന്നു വിചാരിച്ചതെങ്കിലും റോഡിലേക്ക് വീഴുകയായിരുന്നു.

കൊലപാതകവും പീഡനവും രണ്ട് കേസ് ആയി തന്നെ അന്വേഷിക്കും.അതിജീവിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അതിജീവിതയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

crime

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; ന്യൂജെന്‍ കളളന്‍ പിടിയില്‍

പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Published

on

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പൊലീസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മന്‍ കിച്ചു(25)വിനെയാണ് മലപ്പുറം ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലിസും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍നിന്ന് പിടികൂടിയത്. പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

200ഓളം സിസിടിവികള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളാം കേസുകള്‍ക്കാണ് തുമ്ബായത്. ഇയാളുടെ ആഡംബര ഇരുചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍ സുഹൃത്തുക്കളുമായി ആര്‍ഭാടം ജീവിതം നയിക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി 30ഓളം കേസിലെ പ്രതിയാണ് കിഷോര്‍. മലപ്പുറം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, പി ആര്‍ അജയന്‍, എഎസ്ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേകാന്വേഷണ സംഘം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

Trending