Connect with us

india

ഛത്തീസ്​ഗഢിൽ വിവാഹ സംഘത്തിന്റെ കാർ അപകടത്തിൽ പെട്ട് 10 പേർ മരിച്ചു

അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ദുഃഖം രേഖപ്പെടുത്തി.

Published

on

ഛത്തീസ്​ഗഢിലെ ദാംധാരി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം.അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ദുഃഖം രേഖപ്പെടുത്തി.

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Football

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending