Connect with us

kerala

എസ്എസ്എൽസി ഫലവും ഉടൻ; പ്ലസ് വൺ ക്ലാസുകൾ വൈകില്ല; നടപടികൾ അവസാന ഘട്ടത്തിൽ

കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലം ഏറെ വൈകിയിരുന്നു

Published

on

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ വർഷത്തിൽ നിന്ന് വിഭിന്നമായി ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം നേരത്തെ വന്നതാണ് പ്ലസ് വൺ ക്ലാസുകൾ വേഗത്തിൽ ആരംഭിക്കാനുള്ള പ്രധാന കാരണം.

കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലം ഏറെ വൈകിയിരുന്നു. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂടി കേരള സിലബസ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനത്തിന് അവസരം ഒരുക്കുന്നതിനായി അലോട്മെന്റ് നടപടികൾ അടക്കം നീട്ടിയിരുന്നു.

സിബിഎസ്ഇ ഫലം വന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല. എസ്എസ്എൽസി പരീക്ഷ ഫലവും ഉടൻ പ്രസിദ്ധീകരിക്കും. ഇതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. മെയ്‌ 20നകം ഫലം വരുമെന്നാണ് സൂചന. ഫലം വന്നാൽ അപേക്ഷ സമർപ്പണം ആരംഭിക്കും. ആദ്യ അലോട്മെന്റ് നടപടികൾ വേഗത്തിലാക്കി ജൂൺ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

kerala

അച്ഛന്റെ ക്രൂരതക്ക് ബലിയാടായ ഗോപികയുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി

Published

on

പയ്യോളി: അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എപ്ലസും ഒരു വിഷയത്തില്‍ എയുമാണ് ലഭിച്ചത്.

ഒരു മാസം മുമ്പാണ് അയനിക്കാട് കുറ്റിയില്‍ സ്വദേശി സുമേഷിന്റ മക്കളായ ഗോപികക്കും അനിയത്തി ജ്യോതികക്കും വിഷം നല്‍കിയ ശേഷം തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതിയെത്തിയ അടിത്ത ദിവസമാണ് കൃത്യം നടന്നത്. ഗോപികയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. കലോഝവ വേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്നു ഗോപിക.

Continue Reading

india

ഹജ്ജിനായി ഇന്ത്യയില്‍ നിന്നുളള ആദ്യ സംഘം ഇന്ന് മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്

Published

on

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ എത്തി. ഹൈദരാബദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനം. പത്തോളം വിമാനങ്ങളിലായി 3000ത്തോളം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇന്ന് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്.ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തുടക്കമായി. മദീനയില്‍ നിന്നറിങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാവും. ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഈ മാസം 26ന് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്ന് ജൂണ്‍ 1നും വിമാനങ്ങള്‍ പുറപ്പെടും.

Continue Reading

Trending