Connect with us

News

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയെ നിരോധിക്കുന്നത് പരിഗണനയിലെന്ന് പ്രതിരോധമന്ത്രി

Published

on

പാക്കിസ്താനിലെ ഇമ്രാന്‍ഖാന്റെ പി.ടി.ഐ പാര്‍ട്ടിയെ നിരോധിക്കുന്നത് പരിഗണനയിലെന്ന് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. രാജ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ് അവര്‍ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ദോശാഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ വിചാരണ നേരിട്ടെങ്കിലും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത് രണ്ടുദിവസം ജയിലില്‍ വെച്ചശേഷമാണ് കോടതി മോചനം നല്‍കിയത്. അതിനിടെ നിരവധി സര്‍ക്കാര്‍കെട്ടിടങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍.

Published

on

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ കുടിശിക പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു.

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍. രണ്ടുമാസത്തെ തുക കുടിശികയായതോടെയാണ് തീരുമാനം. പല റേഷന്‍കടകളിലും ആവശ്യക്കാരെ മടക്കി അയക്കേണ്ട സ്ഥിതിയുണ്ടെന്ന് റേഷന്‍ കടയുടമകള്‍ ആരോപിച്ചിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

india

ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Published

on

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.

നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.

Continue Reading

Trending