gulf
പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നു; ബോധവര്‍ക്കരണവുമായി അബുദാബി പൊലീസ്
പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്‍പശാലകള്‍ എന്നിവയും നടന്നു.

അബുദാബി: പുകവലിമൂലമുണ്ടാക്കുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു പൊതുജനങ്ങളോ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യവുമായി അബുദാബി പൊലീസ് ബോധവല്‍ക്കരണം നടത്തി. ഒരു ബോധവല്‍ക്കരണ പരിപാടിയും ക്വാളിറ്റി ആന്റ് എക്സലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരുടെയും സഹകരണത്തോടെ വ്യത്യസ്ഥമായ പരിപാടികളാണ് ഒരുക്കിയത്.
പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്‍പശാലകള്‍ എന്നിവയും നടന്നു.
മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കണ്‍സള്‍ട്ടന്റ് സൈക്കോതെറാപ്പിസ്റ്റ് ഡോ.സമിയ ഹിജാസി ഇദ്രിസ് പ്രഭാഷണം നടത്തി. പുകവലി മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.പുകവലി ശാരീരിക ആരോഗ്യത്തിന് അപകടകരമായതിന് പുറമേ മാനസികാരോഗ്യത്തിന് അപകടസാധ്യത, പുകവലി ഒരുതരം ആസക്തിയായി കണക്കാക്കപ്പെടുന്നു എന്നിവയെല്ലാം അവര്‍ വിശദീകരിച്ചു. അല്‍ഐന്‍ പോലീസ് ഡയറക്ടറേറ്റ് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയുമായി സഹകരിച്ചു നിരവധി ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും സാന്നിധ്യത്തില്‍ ‘പുകവലി ഇല്ലാതെ എന്റെ ജീവിതം കൂടുതല്‍ മനോഹരമാണ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
film23 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍