Connect with us

gulf

പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നു; ബോധവര്‍ക്കരണവുമായി അബുദാബി പൊലീസ്

പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്‍പശാലകള്‍ എന്നിവയും നടന്നു.

Published

on

അബുദാബി: പുകവലിമൂലമുണ്ടാക്കുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു പൊതുജനങ്ങളോ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യവുമായി അബുദാബി പൊലീസ് ബോധവല്‍ക്കരണം നടത്തി. ഒരു ബോധവല്‍ക്കരണ പരിപാടിയും ക്വാളിറ്റി ആന്റ് എക്സലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരുടെയും സഹകരണത്തോടെ വ്യത്യസ്ഥമായ പരിപാടികളാണ് ഒരുക്കിയത്.

പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്‍പശാലകള്‍ എന്നിവയും നടന്നു.

മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കണ്‍സള്‍ട്ടന്റ് സൈക്കോതെറാപ്പിസ്റ്റ് ഡോ.സമിയ ഹിജാസി ഇദ്രിസ് പ്രഭാഷണം നടത്തി. പുകവലി മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.പുകവലി ശാരീരിക ആരോഗ്യത്തിന് അപകടകരമായതിന് പുറമേ മാനസികാരോഗ്യത്തിന് അപകടസാധ്യത, പുകവലി ഒരുതരം ആസക്തിയായി കണക്കാക്കപ്പെടുന്നു എന്നിവയെല്ലാം അവര്‍ വിശദീകരിച്ചു. അല്‍ഐന്‍ പോലീസ് ഡയറക്ടറേറ്റ് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയുമായി സഹകരിച്ചു നിരവധി ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും സാന്നിധ്യത്തില്‍ ‘പുകവലി ഇല്ലാതെ എന്റെ ജീവിതം കൂടുതല്‍ മനോഹരമാണ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.

gulf

മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ച് യു.എ.ഇ; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

Published

on

ദുബായ്: യു.എ.ഇയില്‍ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിന് മന്ത്രിയെ നിശ്ചയിക്കാന്‍ അപക്ഷേ ക്ഷണിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിയാകുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും രാജ്യത്തെ സേവിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അപേക്ഷ അയക്കാനുള്ള ഇമെയില്‍ അഡ്രസും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

അതേസമയം കഴിഞ്ഞ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷയാണ്.

Continue Reading

gulf

യാത്രക്കാരെ വീണ്ടും വലച്ച് സഊദി എയര്‍ലൈന്‍സ്

വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല.

Published

on

യാത്രക്കാരെ ദുരിതത്തിലാക്കി സഊദി എയര്‍ലൈന്‍സിന്റെ അവഗണന. ഇന്നലെ അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ നിന്നും കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല. ഇതോടെ 12 മണിക്കൂറിലേറെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അധികൃതരോട് വിമാനത്തിന്റെ ക്രമീകരണം ചോദിച്ചുവെങ്കിലും മൗനമായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ പറയുന്നു.

ശനിയാഴ്ച രാത്രി 8.20ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനം നൂറിലേറെ യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് രാത്രി പന്ത്രണ്ട് മണിയോടെ റിയാദിലേക്ക് തിരിച്ചത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമായിരുന്നു 120 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണെന്നായിരുന്നു അധികൃതര്‍ കാരണമായി പറഞ്ഞത്.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. ഇറക്കിവിട്ട യാത്രക്കാരുടെ തുടര്‍ യാത്ര സംബന്ധിച്ച് ഇതുവരെയും അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്തവരോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ 4മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

Continue Reading

gulf

90 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി ലിബിയയിലേക്ക് സഊദിയുടെ അഞ്ചാമത് വിമാനം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു.

Published

on

യാംബു: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു. 90 ടണ്‍ ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളുമായി രാജ്യത്തിന്റെ അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ലിബിയയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പ്രത്യേക വിമാനത്തിലെത്തുന്ന സാധനങ്ങള്‍ സന്നദ്ധ സംഘടനയായ കെ.എസ് റിലീഫ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്റെ മേല്‍നോട്ടത്തിലാണ് ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നത്.

Continue Reading

Trending