News
ഓസ്‌ട്രേലിയയില്‍ നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ തടവ്
നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ.

സിഡ്‌നി: നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. ഇത്തരം ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തീവ്ര വലതുപക്ഷത്തിന്റെ പ്രവര്‍ത്തനം പുനഃരുജ്ജീവിപ്പിക്കുന്നതിനിടെ ഇത്തരം ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുകയെന്നതാണ് നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പ്രത്യേക നിയമനിര്‍മാണം പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു.
നാസി പതാകകള്‍, ആം ബാന്‍ഡുകള്‍, ടി-ഷര്‍ട്ടുകള്‍, ചിഹ്നങ്ങള്‍ എന്നിവക്കും നാസി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഹോളോകോസ്റ്റിന്റെ ഭീകരതയെ മഹത്വപ്പെടുത്തുന്ന ചിഹ്നങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നും നാസികളുടെതായ ഒരു വസ്തുവും പ്രദര്‍ശിപ്പിക്കുന്നതിനും അതിന്റെ വില്‍പനയിലൂടെ ലാഭമുണ്ടാക്കുന്നതിനും ആരെയും അനുവദിക്കില്ലെന്നും മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു. മതപരമായ ചടങ്ങുകളില്‍ സ്വസ്തിക് ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുമായി നിയോ-നാസികള്‍ ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളിലേക്ക് കടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
kerala
മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.
News
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു.

ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു. ഗസ്സയിലെ ജബാലിയയില്‍ വീടിന് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാര്‍ക്ക് ഗസ്സ ന്യൂസ് ഏജന്‍സിയുടെ ഡയറക്ടര്‍ അബു വര്‍ദയും നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
ഇസ്രാഈല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു. ഇസ്രാഈല്‍ സൈന്യം ബോധപൂര്‍വവും ആസൂത്രിതവുമായി ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് മീഡിയ ഓഫീസ് ആരോപിച്ചു. ‘ഈ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രാഈല്‍ സര്‍ക്കാരും, യുഎസ് ഭരണകൂടവും, യുകെ, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷി സര്‍ക്കാരുകളുമാണ് പൂര്‍ണ ഉത്തരവാദിത്തം വഹിക്കുന്നത്.’ മീഡിയ ഓഫീസിന്റെ പ്രസ്താവനയില്‍ പറയുന്നു.
‘മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഇസ്രാഈലി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്താരാഷ്ട്ര വിചാരണ ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൊലപാതകങ്ങള്‍ തടയാനും, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനും, ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ഗുരുതരമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തണം ‘- മീഡിയ ഓഫീസ് പറഞ്ഞു

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍