Connect with us

india

1.1 കോടി ഇന്ത്യക്കാര്‍ക്ക് പ്രമേഹം; നാലു വര്‍ഷത്തിനിടെ 44 ശതമാനം വര്‍ധനവ്

ഏറ്റവും കൂടുതല്‍ രോഗികള്‍
ഗോവയില്‍,
കേരളം മൂന്നാമത്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് നാലു വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധന. 2019ലെ കണക്കുപ്രകാരം 70 ദശലക്ഷം ഇന്ത്യക്കാര്‍ക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കില്‍ നിലവിലത് 1.1 കോടിയാണ്. ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രമേഹ ബാധിതരുടെ ദേശീയ ശരാശരി 11.4 ശതമാനമാണ്. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് ഗോവയിലാണ്. സംസ്ഥാന ജനസംഖ്യയുടെ 26.4 ശതമാനവും പ്രമേഹ ബാധിതരാണ്. മൂന്നാം സ്ഥാനത്തുള്ളത് കേരളമാണ്. സംസ്ഥാനത്ത് നാലിലൊരാള്‍ക്ക് (25.6 ശതമാനം) പ്രമേഹമുണ്ടെന്ന് പഠനം പറയുന്നു. പ്രമേഹ ബാധിതര്‍ കുറവുള്ള യു.പി, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപനം വലിയ തോതിലുണ്ടായേക്കാമെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടര്‍മാര്‍ നഗര, ഗ്രാമ മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബര്‍ 18നും 2020 ഡിസംബര്‍ 17നുമിടയില്‍ പരിശോധിച്ചിരുന്നു. വികസിത സംസ്ഥാനങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല.

അടിയന്തരമായി സംസ്ഥാന തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനത്തിന് (136 ദശലക്ഷം) രക്തത്തില്‍ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലുമാണ് (പ്രീ ഡയബെറ്റിസ്). പ്രീ ഡയബെറ്റിക് സ്ഥിതിയുള്ളവര്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അവരും പ്രമേഹ രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായതിനേക്കാള്‍ അധികവും എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ അളവില്‍ എത്തിയിട്ടുമില്ലാത്ത അവസ്ഥയാണ് പ്രീ ഡയബെറ്റിസ്. ഡോക്ടര്‍മാരുടെ നിരീക്ഷണ പ്രകാരം, പ്രീ ഡയബറ്റിക് ആയിട്ടുള്ളതില്‍ മൂന്നിലൊന്ന് പേര്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളാകും. മറ്റൊരു വിഭാഗം പ്രീ ഡയബറ്റിക് സ്ഥിതിയില്‍ തുടരുകയും ബാക്കിയുള്ളവര്‍ ജീവിത ശൈലിയിലെ മാറ്റം വഴി സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

Published

on

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും.

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.

Continue Reading

india

മാധ്യമങ്ങള്‍ നിഷ്പക്ഷരല്ല, അതാണ് വാര്‍ത്താസമ്മേളനം നടത്താത്തത്-മോദി

മോദി വാര്‍ത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന കാര്യമാണ്.

Published

on

വാര്‍ത്താസമ്മേളനം നടത്തില്ലെന്ന തന്റെ തീരുമാനത്തെ ന്യായീകരിച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരല്ലന്നും അതുകൊണ്ടാണ് താന്‍ വാര്‍ത്താസമ്മേളനം നടത്താത്തതെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരവരുടേതായ താല്‍പര്യങ്ങളാണുള്ളത്.മാധ്യമങ്ങള്‍ ഇന്ന് കക്ഷിതാല്‍പര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് അറിയാം.മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുഖമുണ്ടായിരുന്നില്ല.ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദര്‍ശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍- ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

മോദി വാര്‍ത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന കാര്യമാണ്. പ്രധാനമന്ത്രി പദത്തില്‍ 10 വര്‍ഷം പിന്നടുമ്പോഴുംവാര്‍ത്താസമ്മേളനം നടത്താന്‍ മോദി തയാറായിട്ടില്ല. 2019 മേയ് 17ന് മോദി ആദ്യമായി വാര്‍ത്താസമ്മേളനം നടത്തുമെന്ന്പ്രഖ്യാപനമുണ്ടായെങ്കിലും അന്ന് അമിത്ഷായോടെപ്പമാണ് അദ്ദേഹമെത്തിയത്.

Continue Reading

india

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ നീക്കം

Published

on

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.

എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.

Continue Reading

Trending