Connect with us

kerala

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സാംസ്‌കാരിക കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

സിപിഎം നിയന്ത്രണത്തിലുള്ള എകംജി സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളത്താണ് സംഭവം. ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്.

സിപിഎം നിയന്ത്രണത്തിലുള്ള എകംജി സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാര്‍. ഇയാള്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ

വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.

Published

on

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ.പി സി സി പ്രസിഡന്റ് കെ. സുധാകരൻ.വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.

സിപിഎം മുസ്ലിം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുകയാണ്.

വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിൽ പെട്ട ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ പാടില്ല എന്ന രീതിയിൽ തന്നെയാണ് സിപിഎം പരോക്ഷമായി വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തെ തകർക്കുന്ന രീതിയിൽ സിപിഎം നടത്തിയ വർഗ്ഗീയത സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്.

അത്തരത്തിൽ സിപിഎം മുസ്ലിം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തിൽ ഏറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കിയാൽ കൊള്ളാം.

ഒരു കാര്യം വ്യക്തമാക്കാം, സംഘപരിവാറും സിപിഎമ്മും എത്രയൊക്കെ വർഗീയ വിഷം വമിപ്പിച്ചാലും
വടകരയിൽ കെ കെ ശൈലജയും സിപിഎമ്മും നടത്തിയ സകല വ്യാജപ്രചാരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഷാഫി പറമ്പിൽ വിജയിച്ചിരിക്കും. അതുപോലെതന്നെ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞാടും. ആ കഥാപാത്രങ്ങളെ സിനിമ പ്രേമികൾ നെഞ്ചിലേറ്റുകയും ചെയ്യും.

Continue Reading

kerala

ലോകകേരള സഭ: സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി

പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Published

on

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് കേരളസഭകളിലായി 280 ഓളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഒ.ഐ.സി.സി ഇന്‍കാസിന്റെ വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി പ്രവാസികള്‍ ലോകകേരള സഭയെ കാണുമ്പോള്‍, അവരെ സഹായിക്കാതെ അവരുടെ മറവില്‍ ധൂര്‍ത്ത് നടത്തുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ ലോകകേരള സഭയുടെ പേരില്‍ വ്യാപക പണപ്പിരവ് നടത്തി കീശവീര്‍പ്പിക്കകയും ഭക്ഷണത്തിനും താമസത്തിനുമായി കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കുകയും ചെയ്തു. കഴിഞ്ഞ ലോകകേരള സഭയില്‍ ലഭിച്ച 67 നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി. ഒരിക്കലും നടത്താന്‍ സാധിക്കാത്ത മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ല.

ബജറ്റ് എയര്‍, പ്രവാസി യൂണിവേഴ്‌സിറ്റി, പ്രവാസി പുനരധിവാസം, എന്‍.ആര്‍.ഐ കണ്‍സ്ട്രഷന്‍ കമ്പനി, പ്രവാസി ബാങ്ക് പോലുള്ള പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും കടലാസില്‍ മാത്രമാണുള്ളത്. കേരള സഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും ചെവാക്കിയ തുകയുടെ കണക്കുകള്‍ ഓഡിറ്റിംഗ് വിധേയമാക്കിയാല്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാകും. ലോക കേരള സഭകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെയും നോര്‍ക്കയുടേയും പക്കല്‍ പ്രവാസികളുടെ കൃത്യമായ കണക്കോ, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്കോ ഇല്ലെന്നും യോഗം കുറ്റപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, ഒ.ഐ.സി.സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള, വി.പി സജീന്ദ്രന്‍, എം.എം നസീര്‍, പി.എ സലീം, പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍, എ.അബ്ദുള്‍ മുത്തലീബ്, കെ.പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

Trending