Connect with us

Video Stories

നാടുകാണി ചുരത്തിൽ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍ : കാർ യാത്രകാർ കഷ്ടിച്ച് രക്ഷപ്പെട്ടു

ആന കൂടുതൽ മുന്നോട്ട് വരാതെ നിന്നതിനെ തുടർന്ന് രക്ഷപെടുകയായിരുന്നു.

Published

on

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രകാർക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പനിൽ നിന്നും കാർ യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു.ആന റോഡിൽ നിൽക്കുന്നത് കണ്ട് ഭയന്ന് റോഡിനോട് ചേർത്ത് ഒതുക്കി നിർത്താനുള്ള ശ്രമത്തിനിടയിൽ കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോവുകയായിരുന്നു. കാറിനടുത്തേക്ക് കാട്ടാന പാഞ്ഞ് അടുത്തതോടെ കാറിലെ യാത്രക്കാർ ഇറങ്ങി ഓടി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണു. ആന കൂടുതൽ മുന്നോട്ട് വരാതെ നിന്നതിനെ തുടർന്ന് രക്ഷപെടുകയായിരുന്നു.

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

kerala

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു

Published

on

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

കോളേജില്‍ നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചതെന്ന് അതുല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

Continue Reading

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Trending