Connect with us

More

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു; ആശങ്കയോടെ അമേരിക്കയും ദക്ഷിണകൊറിയയും

Published

on

പോങ്‌യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്‍കി തലസ്ഥാനമായ പോങ്‌യാങില്‍ നടത്തിയ സൈനിക പ്രകടത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ ഒരു തരത്തിലും വഴങ്ങില്ലെന്ന് അറിയിച്ചു നല്‍കാനാണ് ഉത്തരകൊറിയയുടെ നടപടി.

4a60992d64a6c3eb9e1cf013542e5100

ഇന്നു പുലര്‍ച്ചെ കഴിക്കന്‍ തീരത്തു നിന്നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഏതുതരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ഉത്തരകൊറിയക്കെതിരെ അമേരിക്കയും ദക്ഷിണകൊറിയയും രംഗത്തുവന്നു.

c368f10fd348c577dfb509e2a017fbf0

മിസൈല്‍ പരീക്ഷണം പരാജയമാണെന്ന് ഇരുരാജ്യങ്ങളും പറഞ്ഞു. ലോഞ്ച് ചെയ്ത് സെക്കന്റുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും വ്യക്തമാക്കി.

 

Also Read:

യു.എസിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയയുടെ സൈനിക പ്രകടനം; യുദ്ധ സമാന അന്തരീക്ഷം

f76563207c0ce77100dfaf84986a1e44

kerala

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍; സജ്ജമാവാതെ ഗ്രൗണ്ടുകള്‍

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല

Published

on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഗതാഗത വകുപ്പ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലാണ് എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം.

അതേസമയം ഒരു ദിവസം 60ന് മുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ എംവിഐമാരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി മന്ത്രിക്ക് കൈമാറി. ഇവരില്‍ നിന്ന് വിശദീകരണം തേടി നടപടിയെടുത്തേക്കും.

Continue Reading

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

Trending