More
ഭീതിയുടെ നിഴലില്‍ ബിജെപി ഹര്‍ത്താല്‍; കോഴിക്കോട് ബി.ജെ.പിക്കാരന്റെ കടക്ക് തീയിട്ടു

കോഴിക്കോട്: ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍ ഭീതിയുടെ നിഴലില്‍ പൂര്‍ത്തിയായി. ഹര്‍ത്താലിനിടെ സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണങ്ങളുണ്ടായത്. സമരക്കാര്‍ നിരത്തുകള്‍ കീഴടക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമായി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. തുറന്നവ സമരക്കാരെത്തി അടപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് ആരെയും എത്തിക്കാന്‍ സര്‍ക്കാറിന് ആയില്ല. പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗികമായി പ്രവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടന്നു. നഗരത്തിലെ കേന്ദ്ര-സംസ്ഥാന ഓഫീസുകളില്‍ 34 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.

ഹർത്താലിനെ തുടർന്ന് വാഹനം കിട്ടാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവരെ പ്രത്യാശ ഭവന്റെ ആബുലൻസിൽ കൊണ്ടു പോകുന്നു. – ചിത്രം .കെ ശശി
വടകര ഭാഗങ്ങളിലും കോഴിക്കോട് നഗരത്തിലും വാഹനങ്ങള്‍ക്ക് നേരെ പലയിടത്തും കല്ലേറുണ്ടായി. പന്നിയങ്കരയില്‍ ഇന്നലെ മൂന്ന് മണിയോടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന കാറിന് നേരെ രാമനാട്ടുകരയില്‍ ആക്രമണമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസ്സാര പരുക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
വടകര ചോമ്പാലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ യാത്രക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. ആര്‍ക്കും പരുക്കില്ല. വളയത്ത് ഉമ്മളത്തൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തു. ഓട്ടോറിക്ഷാ െ്രെഡവര്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഒരു വിഭാഗം സംഘടിതമായെത്തി ആക്രമണം നടത്തിയത്. തോടന്നൂരിനടുത്ത് കന്നിനടയില്‍ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഒരു പൊലീസുകാരന് നിസ്സാര പരുക്കേറ്റു.
സിവില്‍ സ്‌റ്റേഷന്‍, എല്‍.ഐ.സി ഓഫീസ്, പി.ഡബ്ലു.ഡി തുടങ്ങിയ ഓഫീസുകളിലെല്ലാം ജീവനക്കാര്‍ കുറവായിരുന്നു.
ഹര്‍ത്താലിനെത്തുടര്‍ന്ന് വ്യാപക അക്രമണങ്ങളാണ് ഒറ്റപ്പാലത്ത് അരങ്ങേറിയത്. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഹര്‍ത്താല്‍ അനുകൂലികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കോഴിക്കോട് വിവിധ കോടതികളില്‍ 80 ശതമാനം പേര്‍ ജോലിക്കെത്തി. കോഴിക്കോട് ബീച്ചില്‍ പെട്ടികടകളുള്‍പ്പെടെയുളളവ അടപ്പിച്ചു. പാളയത്തെ പെട്ടിക്കടകള്‍ അടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കോഴിക്കോട് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ വാര്‍ത്താ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ചാണ് സംഭവം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍പകര്‍ത്തുന്നതിനിടെയാണ് വാര്‍ത്താ സംഘത്തെ ഇവര്‍ തടഞ്ഞത്.
കോഴിക്കോട് പൂവാട്ടുപറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കട തീയിട്ടു നശിപ്പിച്ചു. മുണ്ടക്കല്‍ ചെമ്പകശേരിയിലെ ആണോറമീത്തലില്‍ മനുവിന്റെ പലചരക്ക് കടക്കാണ് തീവെച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് കട കത്തുന്നത് കണ്ടത്. എട്ടു മാസം മുമ്പാണ് മനു കട ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകിട്ട് അഞ്ചോടെയാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. ആറു മണിയോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നു ഉച്ചയോടെ മാത്രമെ സര്‍വ്വീസ് സാധാരണ നിലയിലാവൂ. ട്രെയിന്‍ ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
kerala
പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍
നാളെയാണ് ശിക്ഷാവിധി

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
kerala
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല