Connect with us

Education

കനത്ത മഴ; 5 ജില്ലകളില്‍ നാളെ അവധി

Published

on

കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് അവധി. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ അവധിയാണ്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

കാസര്‍കോഡ് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. കണ്ണൂരില്‍ പി.എസ്.സി പരീക്ഷകള്‍ക്കും മാറ്റമില്ല. പത്തനംതിട്ടയില്‍ പൊതുപരീക്ഷക്ക് മാറ്റമില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടാണ്. അവധിയായതിനാല്‍ മക്കള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത്
രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത
പുലര്‍ത്തണമെന്നും കലക്ടര്‍മാര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ബി.എക്ക് അപേക്ഷിക്കാം

സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Published

on

കാലിക്കറ്റ് സര്‍വകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

-സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്‌മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

KMAT/CAT സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

– സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്

– ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം.

CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും

വിശദവിവരങ്ങള്‍ക്ക്
https://admission.uoc.ac.in/

0494 2407017, 2407363.

 

Continue Reading

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

Education

മാർക്ക് പൂജ്യം; പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസില്ല

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷയിലെ ജേണലിസം പേപ്പറിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥി പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസ് ലഭ്യമല്ലെന്നു മറുപടി.

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥി ഇതോടെ വെട്ടിലായി. പേപ്പർ വീണ്ടെടുത്ത് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് വിദ്യാർത്ഥി.

Continue Reading

Trending