Video Stories
ഭരണകൂടങ്ങള്‍ക്കെതിരായ മലപ്പുറത്തിന്റെ താക്കീത്

കെ.പി.എ മജീദ്
ഇനിയെങ്കിലും മലപ്പുറത്തുകാരെ കല്ലെറിയുന്നത് അവസാനിപ്പിച്ച് അവരുടെ ഹൃദയ വികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ക്കാവണം. യു.ഡി.എഫിന്റെ ആധികാരിക വിജയത്തെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് എന്തു ഫലം. പി.കെ കുഞ്ഞാലിക്കുട്ടി കേരള ചരിത്രത്തിലെ വലിയ രണ്ടാമത്തെ ഭൂരിപക്ഷമായ 171023 വോട്ടിന് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതിന്റെ പ്രതിധ്വനി ഇന്ദ്രപ്രസ്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുന്നതാണ്. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ വില കുറഞ്ഞ പ്രചാരണങ്ങളെ മലപ്പുറം ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവിധിയെ വായിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയതിനേക്കാള്‍ 77000 വോട്ടുകളാണ് യു.ഡി.എഫിന് അധികം ലഭിച്ചത്. 515330 വോട്ടുകള്‍ നേടിയെന്നത് ഒരു സര്‍വകാല റെക്കോര്‍ഡാണ്. ഏഴില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മിന്നുന്ന ജയമാണ് യു.ഡി.എഫിനുണ്ടായത്. പെരിന്തല്‍മണ്ണയും മങ്കടയും ഭൂരിപക്ഷം നേടുമെന്ന എല്‍.ഡി.എഫ് നേതാക്കളുടെ വെല്ലുവിളി വെറുതെയായി. മങ്കടയിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്തത്.
മങ്കടയില്‍ 2014ല്‍ 59738 വോട്ട് ലഭിച്ച യു.ഡി.എഫിന് ഇത്തവണ 72850 വോട്ടുകളാണ് ലഭിച്ചത്. മഞ്ചേരിയിലും (2014: 64677, 2017: 73870), കൊണ്ടോട്ടിയിലും (2014: 65846, 2017: 76026), വള്ളിക്കുന്നിലും (2014: 55422, 2017: 65970), വേങ്ങരയിലും (2014: 60323, 2017: 73804) മലപ്പുറത്തും (2014: 72304, 2017: 84580) മാത്രമല്ല, പെരിന്തല്‍മണ്ണയില്‍ പോലും (2014: 59210,2017: 68225) ഈ മുന്നേറ്റം പ്രകടമാണ്. 2014ല്‍ 437723 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 515325 ആയി 77602 വോട്ടുകളുടെ വര്‍ധനയുണ്ടായെന്നത് നിസ്സാരമല്ല. എന്നാല്‍, 2014ലെ 194734 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 171038 ആയെന്ന് പ്രചരിപ്പിക്കുന്നവരുടെ മനസ്സിലിരിപ്പ് വേറെയാണ്.
പത്തുമാസം മുമ്പ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലുണ്ടായിരുന്ന യു.ഡി.എഫ് ഭൂരിപക്ഷവും ഇത്തവണത്തെ വര്‍ധനവും പരിശോധിക്കുമ്പോഴും കോടിയേരി പറഞ്ഞത് വിഴുങ്ങാതിരുന്നാല്‍ മതി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ 10654ല്‍ നിന്ന് 25904 ആയും മഞ്ചേരിയില്‍ 19616 നിന്ന് 22843ആയും വേങ്ങരയില്‍ 38057 ല്‍ നിന്ന് 40529 ആയും വള്ളിക്കുന്നില്‍ 12610 ല്‍ നിന്ന് 20677 ആയും വര്‍ധിച്ചത് ആകസ്മികമല്ലെന്ന് ഇടതര്‍ പലപ്പോഴും അട്ടിമറി നടത്തിയിട്ടുള്ള പെരിന്തല്‍മണ്ണയും മങ്കടയും അടിവരയിടുന്നുണ്ട്. മങ്കടയില്‍ 1508 വോട്ടിന്റെ യു.ഡി.എഫ് ലീഡാണ് 19262ആയി ഉയര്‍ന്നത്. പെരിന്തല്‍മണ്ണയിലാവട്ടെ 579ല്‍ 8527 ആയതും ആകസ്മികമല്ല. മലപ്പുറത്തെ ഭൂരിപക്ഷം 35672ല്‍ നിന്ന് 33281 ആയത് പര്‍വ്വതീകരിക്കുന്നവര്‍ 2016ല്‍ ലഭിച്ച 81072ല്‍ നിന്ന് 84580 ആക്കി ഉയര്‍ത്തിയതും പറയേണ്ടിവരും.
ലക്ഷം വോട്ടുകള്‍ 2014നെ അപേക്ഷിച്ച് എല്‍.ഡി.എഫിന് ഇത്തവണ അധികം ലഭിച്ചെന്ന് പുകമറ തീര്‍ക്കുന്നവര്‍ 2009ല്‍ 312343 വോട്ടുകള്‍ നേടിയവരാണ് അവരെന്ന വസ്തുത വിസ്മരിക്കുകയാണ്. 2009ല്‍ 427940 വോട്ടുകള്‍ നേടിയ യു.ഡി.എഫ് 2014ല്‍ 4,37,723 ആയും 2016 ല്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 492575 ആയും ഇത്തവണ 5,15,325ആയും ഗ്രാഫുയര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ പടുകുഴിയില്‍ വീണതിനെ ഇത്തവണ വിദ്യയാക്കുകയാണ്. 2009ല്‍ 312343 നേടിയവര്‍ കഴിഞ്ഞ തവണ 2,42,984 ലേക്ക് വീണത് പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചിരുന്ന വോട്ടുകളിലെ ചോര്‍ച്ചയോ വിട്ടുനില്‍ക്കലോ ആയിരുന്നു. ആ വിഭാഗത്തെ ബൂത്തിലെത്തിക്കാനായി എന്നതാണ് എല്‍.ഡി.എഫിന് ചെറിയ വോട്ടിങ് വര്‍ധന വരുത്തിയത്.
പക്ഷെ, പത്തുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ വോട്ടു ചോര്‍ച്ചയാണുണ്ടായതെന്ന വസ്തുത ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് വീമ്പിളക്കിയവര്‍ കണ്ടേ മതിയാവൂ. 2016 നിയമസഭാ തെരെഞ്ഞെടുപ്പില്‍ 373879 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇപ്പോള്‍ ലഭിച്ചത് 344287 വോട്ടുകള്‍ മാത്രമാണ്. 29592 വോട്ടുകള്‍ ഒരു വര്‍ഷത്തിനിടെ നഷ്ടപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഉപദേശകര്‍ മതിയാവില്ല. അരി തരാത്ത, സൈ്വര്യ ജീവിതം തകര്‍ത്ത പിണറായി സര്‍ക്കാറിനു നേരെയാണ് മലപ്പുറം ജനത ചൂണ്ടുവിരല്‍ പ്രയോഗിച്ചത്.
ആറിരട്ടി വോട്ടുകളോടെ മോദിയുടെ നയങ്ങള്‍ക്കുള്ള പിന്തുണ പ്രകടമാകുമെന്നും താമര വിരിഞ്ഞാലും അല്‍ഭുതപ്പെടാനില്ലെന്നും കൊട്ടിഘോഷിച്ച ബി.ജെ.പിക്ക് കനത്ത പ്രഹരം തന്നെയാണ് ലഭിച്ചത്. ലക്ഷത്തിലേറെ വോട്ടുകള്‍ ഉറപ്പാണെന്ന് തെരഞ്ഞെടുപ്പിന് ശേഷവും പരസ്യമായി മനസ്സ് തുറന്ന സംഘ്പരിവാരത്തെ ഇലയുംകൂട്ടി മലപ്പുറം പുറത്തേക്കിട്ടു എന്നത് പ്രബുദ്ധ കേരളത്തിന്റെ കണ്ണാടിയാണ്. ഒടുവില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും സര്‍ക്കാര്‍ ഉണ്ടാക്കിയ ആത്മവിശ്വാസവുമായാണ് മോദിപ്രഭാവത്തിന്റെയും ഹലാല്‍ മാട്ടിറച്ചിയുടെയും ഇരുതല മൂര്‍ച്ചയുള്ള വാളുമായി സംഘ്പരിവാര്‍ മലപ്പുറത്ത് റോന്തു ചുറ്റിയത്. ദേശീയ നേതാക്കള്‍ ക്യാമ്പ് ചെയ്ത് ചില വന്‍കിട മാധ്യമങ്ങളുടെ ഒത്താശയോടെ നടത്തിയ കോലാഹലങ്ങള്‍ ആരും മുഖവിലക്കെടുത്തില്ല എന്നു തന്നെയാണ് ജനവിധിയുടെ മഹാപ്രഖ്യാപനം. വര്‍ഗീയതയും പ്രതിവര്‍ഗീയതയും ഒരുപോലെ ചെറുത്തു തോല്‍പിച്ച മലപ്പുറം കേരളത്തിന്റെ അന്തസ്സ് നിലനിര്‍ത്തുകയായിരുന്നു. രാഷ്ട്രീയമായി യു.ഡി.എഫ് നേടിയ ഈ ചരിത്ര വിജയം ഭരണകൂടങ്ങളുടെ ഉറക്കം കെടുത്താന്‍ പോന്നതു തന്നെയാണ്.
ഒരു പാര്‍ലമെന്റ് മണ്ഡലമാകെ യു.ഡി.എഫിനൊപ്പം ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിന്റെയും ദേശീയ തലത്തിലെ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെയും നിലപാടാണ് പ്രഖ്യാപിച്ചത്. ഒരേ സമയം ഫാഷിസത്തിലേക്ക് നീങ്ങുന്ന സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ക്കെതിരായ താക്കീതാണിത്. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ മുന്‍ തെരഞ്ഞെടുപ്പുകളുടെ തനിയാവര്‍ത്തനമായി മഅ്ദനിയുടെ പി.ഡി.പി ഇത്തവണ പരസ്യമായി തന്നെ എല്‍.ഡി.എഫിനായിരുന്നു പിന്തുണ നല്‍കിയത്. എന്നിട്ടും മുസ്‌ലിം നാമമുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇരുട്ടുമുറിയില്‍ കരിമ്പൂച്ചയെ തെരയുന്നത് പോലെ വര്‍ഗീയ ധ്രുവീകരണമെന്നമെന്ന് പ്രതികരിക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.
മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട യു.ഡി.എഫ് മുന്നണി ദേശീയ-സംസ്ഥാന രാഷ്ട്രീയം പറഞ്ഞു നേടിയ ആധികാരിക വിജയവുമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുന്നത്. ബീഫും സദ്ദാമും ഉപയോഗിച്ച് മുമ്പ് പിന്‍വാതില്‍ വഴി വിജയം തട്ടിപ്പറിച്ചവരെ തിരിച്ചറിയാന്‍ മലപ്പുറത്തിന്റെ ജനാധിപത്യ മനസ്സ് പക്വമായിരിക്കുന്നു എന്ന വിളംബരവും കൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം. കേരള ചരിത്രത്തില്‍ ഏറ്റവുമധികം വോട്ടുനേടുന്നതും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയതും നിസ്സാരമല്ല. ഏറ്റവും വലിയ ഒന്നാമത്തെ ഭൂരിപക്ഷം നേടിയ ഇ അഹമ്മദിന്റെ പിന്‍ഗാമിയായാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോകുന്നത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india1 day ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala2 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
kerala2 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
News3 days ago
സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു
-
kerala1 day ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു