Connect with us

india

ഗുജറാത്തില്‍ 100 ആം ആദ്മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; പാര്‍ട്ടി വിട്ടവരില്‍ ജനറല്‍ സെക്രട്ടറി

ഗാന്ധി നഗര്‍ സിറ്റിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരേഷ് കോത്താരി, വെസ്റ്റ് സോണ്‍ മുന്‍ അധ്യക്ഷന്‍ രാജേഷ് പ്രജാപതി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Published

on

ഗുജറാത്തില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 100 ആംആദ്മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജിപിസിസി പ്രസിഡന്റ് ശക്തിസിംഗ് ഗോഹില്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി നശിപ്പിച്ച ഗുജറാത്തിനെ നമുക്കൊരുമിച്ച് പുനരുജ്ജീവിപ്പിക്കാമെന്ന് ഗോഹില്‍ പ്രവര്‍ത്തകരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

ഗാന്ധി നഗര്‍ സിറ്റിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരേഷ് കോത്താരി, വെസ്റ്റ് സോണ്‍ മുന്‍ അധ്യക്ഷന്‍ രാജേഷ് പ്രജാപതി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏക സിവില്‍ കോഡിനെ പിന്തുണച്ചുതുള്‍പ്പെടെ ആപ്പ് ഗുജറാത്ത് ഘടകത്തിന് കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ട്. ഈ ഘട്ടത്തില്‍ 100 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് ആപ്പിന് തിരിച്ചടിയാവും.

നേരത്തെ ഗുജറാത്തിലെ പാര്‍ട്ടിയുടെ ഗോത്രമുഖമായ പ്രഫുല്‍ വാസവ യുസിസിയിലെ നിലപാടിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. യുസിസി ദേശീയ താല്‍പ്പര്യമല്ലെന്നതിനാല്‍ രാജ്യത്തെ ആദിവാസികളും മറ്റ് സമുദായങ്ങളും തന്റെ രാജിയെ പിന്തുണക്കുമെന്നായിരുന്നു വാസവ രാജിക്ക് പിന്നാലെ പ്രതികരിച്ചത്.

പാര്‍ട്ടി ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക സിവില്‍കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപി നിലപാട്. ഏക സിവില്‍കോഡിനെ തത്വത്തില്‍ പിന്തുണക്കുന്നു. വിഷയത്തില്‍ സമവായം ഉണ്ടാക്കണം. എല്ലാ മതവിഭാഗങ്ങളുമായും വിപുലമായ ചര്‍ച്ച വേണമെന്നും ആപ്പ് ആവശ്യപ്പെട്ടിരുന്നു. ഏക സിവില്‍ കോഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനിടെയാണ് ആപ്പ് പിന്തുണച്ചെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു’; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രേവന്ത് റെഡ്ഡി

.”കേരളത്തില്‍ 20 സീറ്റുകളും തമിഴ്നാട്ടില്‍ 39ല്‍ 39 സീറ്റുകളും പോണ്ടിച്ചേരിയില്‍ ഒരു സീറ്റും കര്‍ണാടകയില്‍ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയില്‍ 14 സീറ്റുകളും ഞങ്ങള്‍ നേടും. ഇന്ത്യ മുന്നണി 272 എന്ന മാജിക് നമ്പറിലെത്തുമെന്നും ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പിടിഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്റി കഴിഞ്ഞു. വാറന്റി കാലഹരണപ്പെടുമ്പോള്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി.

400 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതികരണം.”കേരളത്തില്‍ 20 സീറ്റുകളും തമിഴ്നാട്ടില്‍ 39ല്‍ 39 സീറ്റുകളും പോണ്ടിച്ചേരിയില്‍ ഒരു സീറ്റും കര്‍ണാടകയില്‍ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയില്‍ 14 സീറ്റുകളും ഞങ്ങള്‍ നേടും. ഇന്ത്യ മുന്നണി 272 എന്ന മാജിക് നമ്പറിലെത്തുമെന്നും ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഒരിക്കലും കേവലം മുദ്രാവാക്യങ്ങള്‍ക്കായി സംസാരിക്കാറില്ലെന്നും രേവന്ത് പറഞ്ഞു. പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍, കള്ളപ്പണം തിരികെ കൊണ്ടുവരിക, പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുക, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി നടപ്പാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചാല്‍ ഏത് സീറ്റാണ് രാഹുല്‍ ഗാന്ധി നിലനിര്‍ത്തേണ്ടതെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്കും രാജ്യത്തിനും നല്ലത് എന്താണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് തീരുമാനിക്കേണ്ടതെന്ന് റെഡ്ഡി പറഞ്ഞു. രാഹുല്‍ റായ്ബറേലിയില്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അമേഠിയില്‍ മത്സരിക്കണമായിരുന്നോ എന്ന ചോദ്യത്തിന്, ആര് എവിടെ നിന്ന് മത്സരിക്കണമെന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും രേവന്ത് വ്യക്തമാക്കി.

ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നും താനും മറ്റ് പാര്‍ട്ടി നേതാക്കളും രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് റെഡ്ഡി പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷത്തിരുന്ന് അനുഭവപരിചയമുണ്ടെന്നും രാജ്യത്തുടനീളം പദയാത്ര നടത്തി രാജ്യത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് വെമുല കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യത്തില്‍ തന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.

 

Continue Reading

india

‘തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിക്ക് എന്തും ചെയ്യാനാകും’; പൂഞ്ച് ഭീകരാക്രമണത്തിൽ ബി.ജെ.പിയെ വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പുതുമയില്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എന്തും ചെയ്യാം” – അമരീന്ദർ സിങ് രാജ വാറിങ് പറഞ്ഞു.

Published

on

പൂഞ്ച് ഭീകരാക്രമണത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയെ വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വരുമ്പോൾ എന്തും ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

“പുൽവാമ ആക്രമണം ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു. അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പുതുമയില്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എന്തും ചെയ്യാം” – അമരീന്ദർ സിങ് രാജ വാറിങ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലുധിയാന സീറ്റിലെ കോൺഗ്രസിന്റെ സ്ഥാനാർഥി കൂടിയാണ് അമരീന്ദർ സിങ് രാജ വാറിങ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഇത്തരം സംഭവങ്ങളെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ആരോപിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് ജമ്മു കശ്മീര്‍ പൂഞ്ചിൽ ഷാസിതാറിന് സമീപം വ്യോമസേന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. ഭീകരർ പതുങ്ങിയിരുന്ന് വാഹനങ്ങൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യോമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ടത്.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

Trending