Connect with us

kerala

പെണ്‍കുട്ടിയെ വീട്ടില്‍ കയറി പിടിച്ചുകൊണ്ടുപോയി; രണ്ടുപേര്‍ക്കെതിരെ കേസ്

അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്

Published

on

ഇടുക്കിയില്‍ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശികളായ അനീഷ് ഖാന്‍, യദുകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. അനീഷ് ഖാന്റെ ബന്ധുവായ പെണ്‍കുട്ടിയെ പത്തനാപുരം സ്വദേശിയായ രഞ്ജിത് വിവാഹം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ പത്തനാപുരം കോടതിയില്‍ ഹാജരാക്കി. പിന്നീട് പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

അനീഷ് ഖാനും യദുകൃഷ്ണനും പെണ്‍കുട്ടിയുടെ ബന്ധുക്കളും അടങ്ങുന്ന പതിനഞ്ചോളം പേരുടെ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയും പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയെന്നുമാണ് പരാതി.

 

kerala

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു കേസില്‍ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് ഇതുവരെയും അന്വേഷിച്ചത്. എന്നാല്‍ ബസിലെ സി.സി.ടി.വി ക്യാമറയിലുള്ള മെമ്മറി കാര്‍ഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.

ഇതിനിടയിലാണ് മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടര്‍ന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസില്‍ പ്രതിയായ ആള്‍ തന്നെ തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നല്‍കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

ഇതിനിടെയാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇതോടെ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകും. അതിന് മുന്‍പ് നിയമോപദേശം നേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Continue Reading

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

Trending