Connect with us

kerala

സര്‍ക്കാരിന്റേത് വിചിത്ര മദ്യനയമാണെന്നും പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ്

Published

on

സംസ്ഥാന സര്‍ക്കാരിന്റേത് വിചിത്രമായ മദ്യനയമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ് 250 ചില്ലറ വില്‍പനശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന് പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം ഔട്ട്‌ലെറ്റുകളാണ് അനുവദിക്കുന്നത്. കൂടാതെ എല്ലാ റെസ്റ്ററന്റുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകളും അനുവദിച്ച് മദ്യവ്യാപനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യ വ്യാപനം വര്‍ധിപ്പിക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ കാമ്പയിന്‍ നടത്തുമെന്ന് മദ്യ നയത്തില്‍ പറയുന്നത് വിചിത്രമാണ്. അദ്ദേഹം പറഞ്ഞു.

ലഹരി മരുന്നുകളുടെ ഉപഭോഗം കേരളത്തില്‍ ഗൗരവതരമായി വര്‍ധിച്ചിരിക്കുകയാണ്. മയക്ക് മരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിട്ടും അതേക്കുറിച്ച് ഒരു പരാമര്‍ശവും മദ്യ നയത്തിലില്ല. വിമുക്തിയല്ല എന്‍ഫോഴ്‌സ്‌മെന്റാണ് വേണ്ടത്. ശക്തമായ നടപടി സ്വീകരിച്ച് രാസലഹരിയുടെ വിതരണം നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ലഹരി എവിടെ നിന്നാണ് വരുന്നതെന്ന് എക്‌സൈസിനോ സര്‍ക്കാരിനോ അറിയില്ല. ആരെങ്കിലും ഒറ്റിക്കൊടുന്നവരോ ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നവരോ ആണ് ഇപ്പോള്‍ പിടിക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

എം.ഡി.എം.എ ഉള്‍പ്പെടെയുള്ള രാസലഹരി മരുന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്. എന്നിട്ടും എക്‌സൈസ് വകുപ്പ് നോക്ക് കുത്തിയായി നില്‍ക്കുന്നു. ചെറുപ്പക്കാര്‍ എവിടെയെങ്കിലും പോയി നശിച്ചോട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ലഹരിക്കെതിരെ സര്‍ക്കാര്‍ നടത്തിയ കാമ്പയിനുകളൊക്കെ പ്രഹസനമായി. കൂട്ടമെഴുകുതിരി കത്തിക്കലിലൂടെയും കൂട്ടയോട്ടത്തിലൂടെയും ലഹരി മരുന്ന് ഇല്ലാതാകുമോ? കാമ്പയിനൊപ്പം എന്‍ഫോഴ്‌സ്‌മെന്റും ഫലപ്രദമാക്കണം. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ രാസലഹരി എങ്ങനെ നിയന്ത്രിക്കും എന്നത് സംബന്ധിച്ച ഒരു നിര്‍ദ്ദേശങ്ങളും മദ്യനയത്തിലില്ല. ഈ മദ്യ നയം തയാറാക്കിയത് ആരാണെന്ന് ഓര്‍ത്ത് അദ്ഭുതപ്പെടുകയാണ്. വി.ഡി.സതീശൻ പറഞ്ഞു.

ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തില്‍ ഇരുന്ന ഏഴ് വര്‍ഷവും മദ്യ വ്യാപനത്തിന് വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചത്. എല്ലാ ബാറുകളും ഔട്ട് ലെറ്റുകളും പുനസ്ഥാപിച്ച് മദ്യ ലഭ്യത വര്‍ധിപ്പിക്കുകയെന്നത് മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ പറഞ്ഞതില്‍ നിന്നും വിരുദ്ധമായി നടപടികളാണ് സ്വീകരിച്ചത്. ഒരു പഠനവും നടത്താതെ കൂടുതല്‍ മദ്യം വിതരണം ചെയ്ത് പരമാവധി വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് മദ്യ നയത്തിലുള്ളത്. മദ്യത്തിലും നിന്നും ലോട്ടറിയില്‍ നിന്നും മാത്രമായി സംസ്ഥാനത്തിന്റെ വരുമാനം ചുരുങ്ങുകയാണ്. പണത്തിന് ആവശ്യം വരുമ്പോള്‍ മദ്യ നികുതി കൂട്ടുകയെന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മദ്യ വില കൂടുമ്പോള്‍ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് അതിന് ഇരകളാകുന്നത്. മദ്യം പൂര്‍ണമായി നിരോധിക്കുന്നത് പ്രായോഗികമല്ല. പക്ഷെ മദ്യ ലഭ്യത കൂട്ടുന്നതിലൂടെ ഉപഭോഗം വര്‍ധിക്കും. ഉപഭോഗം കുറയ്ക്കുന്നത് ആവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വർണക്കൊള്ള സ്ഥിരീകരിച്ചു; വി.എസ്.എസ്.സി ഫോറൻസിക് പരിശോധന ഫലം പുറത്ത്

റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

Published

on

തിരുവന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരിച്ചെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ സ്വർണം കുറവായതായി വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാണ്. 1998ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം കണ്ടെത്തിയത്. കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും നിന്ന് നിശ്ചിത അളവിൽ ഭാഗങ്ങൾ മുറിച്ചെടുത്താണ് പരിശോധന നടത്തിയത്. ആകെ 15 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ ഫലം നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, ശുദ്ധി തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ അവിടെയുള്ളത് യഥാർത്ഥ പഴയ സ്വർണമാണോ, അത് എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുക. ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

സാധാരണ സ്വർണത്തേക്കാൾ, അയ്യപ്പന്റെ സന്നിധിയിൽ ഉണ്ടായിരുന്ന ഈ സ്വർണത്തിന് അതിന്റെ പഴക്കം മൂലം വലിയ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണാതായ യഥാർത്ഥ സ്വർണം കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.

Continue Reading

kerala

വാളയാറിൽ കാറിൽ കടത്തിയ ₹1.18 കോടി പിടികൂടി; തെലുങ്കാന സ്വദേശി അറസ്റ്റിൽ

ഡാൻസാഫ് സംഘമാണ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

Published

on

പാലക്കാട് വാളയാറിൽ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പൊലീസ് പിടികൂടി. ഡാൻസാഫ് സംഘമാണ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് തെലുങ്കാന സ്വദേശിയായ ചവാൻ രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ഒരു യൂട്യൂബറാണെന്നും യൂട്യൂബിൽ നിന്നുള്ള വരുമാനമാണ് പിടികൂടിയതെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു.

പണത്തിന്റെ ഉറവിടവും നികുതി രേഖകളും സംബന്ധിച്ച് വ്യക്തത തേടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മറ്റ് ഏജൻസികൾക്കും വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

കലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ

യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കലോത്സവം കുട്ടികൾക്ക് അവസരങ്ങൾ മാത്രമല്ല, കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സാമൂഹ്യപാഠമാണ് സമ്മാനിക്കുന്നതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ടെന്നും, ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ വ്യക്തമാക്കി. “ഇന്ന് ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാ ഭാഗ്യങ്ങളും ഒത്തുചേർന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിഞ്ഞത്,” അദ്ദേഹം പറഞ്ഞു.

ഇന്നും നിരവധി സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലെത്തുന്നുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങൾക്ക് പുറത്തായി ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു വേദി ഇല്ലെന്നും, കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കുവെക്കലിന്റെ സന്തോഷം കുട്ടികളെ ശീലിപ്പിക്കാനും, തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് നൽകാനും കലോത്സവങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കലയോടുള്ള ആത്മാർപ്പണം ആത്മാർത്ഥമാണെങ്കിൽ അവസരങ്ങൾ സ്വയം തേടിയെത്തുമെന്നും, ഇത് തന്റെ അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, കലോത്സവത്തിലെ കലാകിരീടം കണ്ണൂർ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 1028 പോയിന്റുകളോടെയാണ് കണ്ണൂർ സ്വർണക്കപ്പ് നേടിയത്. തൃശൂർ 1023 പോയിന്റുകളോടെയും കോഴിക്കോട് 1017 പോയിന്റുകളോടെയും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

Continue Reading

Trending