crime
കൊല്ലത്ത് ചിക്കന്‍ ഫ്രൈക്ക് ഉപ്പ് ഇല്ലെന്ന പേരില്‍ സംഘര്‍ഷം; കത്തിക്കുത്തില്‍ കലാശിച്ചു
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം

ചിക്കന്‍ ഫ്രൈക്ക് ഉപ്പ് ഇല്ലെന്ന് എന്നാരോപിച്ച് കൊല്ലത്ത് സംഘര്‍ഷം. ഭക്ഷണം കഴിക്കാന്‍ എത്തിയ തമിഴ്‌നാട് സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലുള്ള അടിപിടി കത്തിക്കുത്തിലാണ് കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലത്തെ മാമൂട് പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടലിലാണ് ആക്രമണം നടന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ചക്ക ശേഖരിക്കാന്‍ എത്തിയ സംഘം ഭക്ഷണം കഴിക്കാന്‍ കൊല്ലത്തെ ഹോട്ടലില്‍ എത്തുകയും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയും ചെയ്തു. എന്നാല്‍ കഴിച്ച ചിക്കന്‍ ഫ്രൈയ്ക്ക് ഉപ്പ് ഇല്ലെന്ന് പരാതി പറഞ്ഞ സംഘം ജീവനക്കാരോട് കയര്‍ക്കുകയും, തെറി വിളിക്കുകയും ചെയ്തു. മറ്റാരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.
തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിപോയ തമിഴ്‌നാട് സംഘം മറ്റു രണ്ടുപേരുമായി തിരിച്ചെത്തി ഹോട്ടലിലെ തൊഴിലാളിയെ മര്‍ദിക്കുകയും കുത്തുകയും ചെയ്യുകയായിരുന്നു. ഹോട്ടലിലെ മറ്റ് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടലല്‍ ഉടമയും മക്കളും സ്ഥലത്ത് എത്തിയെങ്കിലും അക്രമം ചെറുക്കാന്‍ കഴിഞ്ഞില്ല . ആക്രമികള്‍ ഹോട്ടല്‍ ഉടമയുടെ രണ്ട് മക്കളേയും കുത്തി വീഴ്ത്തി. പിന്നീട് ഹോട്ടലില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ആക്രമികളെ കീഴ്‌പ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേറ്റു.തമിഴ്‌നാട് സ്വദേശികളെ പാരിപ്പളളി മെഡിക്കല്‍കോളേജിലേക്കും, ഹോട്ടല്‍ ഉടമയുടെ മക്കളെയും ജീവനക്കാരനെയും കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം വാങ്ങാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്
-
News3 days ago
യമനില്‍ മാധ്യമസ്ഥാപനത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala9 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
india3 days ago
മൈസൂരു ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും; ബിജെപി എംപിയുടെ തള്ളി കര്‍ണാടക ഹൈകോടതി
-
News3 days ago
6.30 മീറ്റര്‍; വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി അര്‍മാന്‍ഡ് ഡുപ്ലന്റിസ്
-
india3 days ago
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പോരാട്ടത്തിൽ എന്നും കൂടെയുണ്ടാകും : കപിൽ സിബൽ