Connect with us

kerala

കണ്ണീര്‍മലയായി മക്കിമല: മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തിലെ

ജീപ്പ് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.

Published

on

മാനന്തവാടി മക്കിമലയില്‍ ഇന്നലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തില്‍ പെട്ടവരും കാലങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരും. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്‍ എസ്‌റ്റേറ്റിലെ ഒരു കോളനിയില്‍ കഴിയുന്ന ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാടിനെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളായി 13 തൊഴിലാളികള്‍ ഒരുമിച്ചാണ് തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുവാനും മറ്റു തൊഴിലിനുമായി പോകാറുള്ളത്.
ഈ തൊഴിലാളികള്‍ സഹോദരങ്ങളെ പോലെയാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല, നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍. ഒരുമിച്ച് തൊഴിലിന് പോകുന്നതിനാലും, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒരുമിച്ചായിരുന്നു എല്ലാവരും പോയിരുന്നത്. ചെറുപ്പം മുതല്‍ കണ്ടും സ്‌നേഹം പങ്കിട്ടും അയല്‍ക്കാരായി കഴിഞ്ഞവരാണ് ഒരുമിച്ച് യാത്രയായത്.
പട്ടിണിയും പരിവട്ടവുമാണ് തേയിലത്തോട്ടത്തിലെന്നും. എന്നാല്‍ കിട്ടുന്നതില്‍ സംതൃപ്തിയോടെ കഴിയുന്നവരായിരുന്നു ഇന്നലെ മരണപ്പെട്ട സ്ത്രീതൊഴിലാളികള്‍. തേയിലത്തോട്ടങ്ങളില്‍ നിന്നും ചപ്പ് പറിച്ചെടുക്കുന്നത് കിലോക്ക് കൂലിനിശ്ചയിച്ചാണ്. തുച്ഛമായ കൂലിയാണെങ്കിലും മറ്റ് ജോലിസാധ്യതകളില്ലാത്തതിനാല്‍ ജന്മനാ ശീലിച്ച ജോലി ഉപേക്ഷിക്കാതെ വാര്‍ധക്യത്തിലെത്തിയിട്ടും കുടുംബം നോക്കാനായി തൊഴിലെടുക്കുന്നവരായിരുന്നു.പതിവ് പോലെ തമാശകള്‍ പറഞ്ഞു കളിച്ചു ചിരിച്ചും ജോലിചെയ്ത ശേഷം വീട്ടിലേക്കുള്ള യാത്രയാണ് ഇവരുടെ അന്ത്യയാത്രയായത്. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞിരുന്നു. ഇത് കൊണ്ട് തന്നെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ മെഡിക്കല്‍ കോളേജില്‍ ഏറെ സമയമെടുത്തു. ജീപ്പ് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.എട്ടോ പത്തോ പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ജീപ്പില്‍ 14 പോരാണുണ്ടായിരുന്നത്.ഇതും അപകടത്തിന്റെ ആക്കം കൂട്ടി.ഒരു ഗ്രാമത്തിലെ 9 വീട്ടമ്മമാര്‍ ഇന്ന് മണ്ണില്‍ ലയിക്കുമ്പോള്‍ മക്കിമലക്കാര്‍ക്ക് മറക്കാനാവത്ത ദുരന്തമായി ഇന്നലെ നടന്ന അപകടം അവശേഷിക്കും.

 

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending