Connect with us

kerala

പരാജയം സമ്മതിച്ച് സി.പി.എം ; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍

അതേസമയം നിലവില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 25000 കടന്ന് മുന്നേറുകയാണ്

Published

on

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം. എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം നിലവില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 25000 കടന്ന് മുന്നേറുകയാണ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

Published

on

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം.

മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും.

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

kerala

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Published

on

തൃശ്ശൂര്‍: തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണന്‍ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Continue Reading

Trending