Connect with us

Video Stories

കൊറിയയില്‍ പടരുന്ന യുദ്ധഭീതി

Published

on

പശ്ചിമേഷ്യക്കൊപ്പം വടക്കുകിഴക്കേഷ്യയിലും യുദ്ധത്തിന്റെ ഇരുള്‍മേഘങ്ങള്‍ ഇരമ്പുകയാണിപ്പോള്‍. ഉപപ്രധാനമന്ത്രിയെ പൊതുയോഗത്തില്‍ ഉറങ്ങിപ്പോയതിന് വെടിവെച്ചുകൊന്ന കമ്യൂണിസ്റ്റു രാഷ്ട്രമായ ഉത്തരകൊറിയ, അണുബോംബ് നിര്‍മിക്കുകയും പരീക്ഷിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് യുദ്ധത്തിനുള്ള ഒരുക്കൂട്ടലുകള്‍ നടക്കുന്നത്. ദക്ഷിണ കൊറിയയുമായി അമേരിക്കക്കുള്ള ബന്ധം, അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെ അമേരിക്കയുടെ പൊലീസ് നയം, ചൈനയുമായി രാഷ്ട്രീയവും സൈനികവുമായി ഉത്തര കൊറിയക്കുള്ള അടുപ്പം തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായേക്കാവുന്ന ആശങ്കകളില്‍ പ്രധാനപ്പെട്ടവയായി മുഴച്ചുനില്‍ക്കുന്നത്. വിടുവായക്കാരനായ എഴുപത്തൊന്നുകാരന്‍ ഡൊണാള്‍ഡ് ട്രംപ് ഒരു വശത്തും മുപ്പത്തിമൂന്നുകാരനായ കിം ജോങ് ഉന്‍ എതിര്‍ഭാഗത്തുമെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം. അതിലുമേറെയാണ് അണ്വായുധം പ്രയോഗിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

‘തീര്‍ച്ചയായും വലിയ, വലിയ സംഘര്‍ഷ’മാണ് ഉത്തരകൊറിയയുമായി ഉണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും വന്‍ മാരക ശേഷിയുള്ള ബോംബുകളും മിസൈലുകളും വര്‍ഷിച്ച് താന്‍ മുന്‍ഗാമികളുടേതില്‍ നിന്ന് ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചുനില്‍ക്കുന്ന ട്രംപിന്റെ വാക്കുകളെ വെറും വീരസ്യമായി മാത്രം കാണാനാവില്ല. അണ്വായുധവും ബാലിസ്റ്റിക് മിസൈലുകളും കൈവശം വെക്കുകയും യുദ്ധത്തിന് തയ്യാറാണെന്ന് അറിയിപ്പ് നല്‍കുകയും അതനുസരിച്ച് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ഇല്‍ജുങ്ങിനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയ അമേരിക്കന്‍ ചേരിയില്‍ നിന്നുകൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കുമെന്നതു തീര്‍ച്ചയാണ്. ഇതൊരു ലോക യുദ്ധത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. യുദ്ധമുണ്ടായാല്‍ അത് വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചൈന തുറന്നുതന്നെ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. സാമ്പത്തിക ഉപരോധം വഴി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ട്രംപ് പറയുന്നതെങ്കിലും അതേ ശ്വാസത്തില്‍ തന്നെയാണ് വേണ്ടിവന്നാല്‍ സൈനിക ആക്രമണസാധ്യത തള്ളിക്കളയുന്നില്ലെന്ന് പറയുന്നതും. ലോകത്ത് ഇപ്പോള്‍ തന്നെ സിറിയയില്‍ രണ്ടു വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന യുദ്ധം വന്‍ ശക്തി രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിപുലമാകുകയും കുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിന് നിരപരാധികളുടെ മരണത്തിലേക്കും പലായനത്തിലേക്കും വഴിവെച്ചിരിക്കെ ഇനിയൊരു യുദ്ധത്തിനുകൂടി ലോകത്തിന് സാക്ഷ്യം വഹിക്കാനാകില്ല. യുദ്ധക്കൊതിയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന അമേരിക്കന്‍രീതി ഇക്കാര്യത്തിലെങ്കിലും ഇതിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അവര്‍ പിന്‍മാറേണ്ടതുണ്ട്.
ജനുവരിയില്‍ അധികാരമേറ്റയുടന്‍ നടത്തിയ പ്രസംഗത്തില്‍ അനാവശ്യമായി മറ്റു രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നു പ്രഖ്യാപിക്കുക വഴി സൈനിക കാര്യങ്ങളില്‍ ട്രംപിന്റെ വിദേശ നയം ഒട്ടെങ്കിലും പ്രശംസിക്കപ്പെടുകയുണ്ടായി. റഷ്യയുമായി അമേരിക്കക്കുണ്ടായിരുന്ന അകല്‍ച്ചയും ശീതസമരവും പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നുവെന്ന തോന്നലാണ് പുട്ടിനുമായി ട്രംപിന് പ്രത്യേകമായി ഉണ്ടായിരുന്ന ബന്ധം വെച്ച് ലോക ജനതക്കുമുമ്പാകെ ഉയര്‍ന്നത്. എന്നാല്‍ ചൈനയുമായി അത്രനല്ല ബന്ധമല്ല ട്രംപിനെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനം വടക്കന്‍ കൊറിയയുമായുള്ള ചൈനയുടെ അടുപ്പം തന്നെ. റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി യു.എന്നില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വടക്കന്‍ കൊറിയ പ്രശ്‌നം നിയന്ത്രണം വിടാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരിക്കുന്നത്. കിം ജുങ്ങിന്റെ അണ്വായുധ പരീക്ഷണമാണ് അമേരിക്കയെ ചൊടിപ്പിച്ചതെങ്കില്‍ ചൈനയും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അമേരിക്കന്‍ ഭരണകൂടം പറയുന്നു. ഉത്തര കൊറിയയുടെ സുപ്രധാന സഖ്യരാഷ്ടമാണ് ചൈന. ഐക്യരാഷ്ട്ര സഭയും ഉപരോധമടക്കമുള്ള മുന്നറിയിപ്പുകള്‍ ഉത്തര കൊറിയക്ക് നല്‍കിയിട്ടുമുണ്ട്. യുദ്ധ സന്നാഹങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും ഇനിയൊരു ആണവ പരീക്ഷണത്തിന് കിം സാഹസപ്പെടില്ലെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. അമേരിക്ക കൊറിയന്‍ ഉപദ്വീപിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയാ ഡിഫന്‍സ് (താഡ്) എന്ന അതിമാരകവും കൃത്യതയുള്ളതുമായ മിസൈല്‍ സാങ്കേതിക വിദ്യയാണ് അമേരിക്ക ഉപയോഗിക്കുന്നതെന്നാണ് വിവരം. ദക്ഷിണ കൊറിയയുടെ ഭാഗത്തേക്ക് ഇതിനകം ഈ മിസൈലുകള്‍ അയച്ചുകഴിഞ്ഞു. 200 കിലോമീറ്റര്‍ ദൂരപരിധിയിലും 150 കിലോമീറ്റര്‍ ഉയരത്തിലും മിസൈലുകളെ തകര്‍ക്കാന്‍ താഡിന് കഴിയും. ഇതുകൂടാതെ 9525 കിലോ വരുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബോംബാണ് അമേരിക്കയുടെ മറ്റൊരു തുറുപ്പുചീട്ട്. മാസീവ് ഓഡ്‌നന്‍സ് എയര്‍ബസ്റ്റര്‍ ബോംബ് എന്ന ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബു കഴിഞ്ഞാല്‍ ആണവേതര ഇനത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അഫ്ഗാനിലെ നാങ്കര്‍ഹാറില്‍ ഐ.എസ് പോരാളികള്‍ക്കുനേരെ ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച വര്‍ഷിച്ചതും. നൂറോളം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 1950-53 കാലത്ത് നടന്ന കുപ്രസിദ്ധമായ അമേരിക്ക-ഉത്തരകൊറിയ യുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബിങ്ങില്‍ ആ രാജ്യത്തിന്റെ കാല്‍ ശതമാനത്തിലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജപ്പാന്റെ നീണ്ട കാലത്തെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായ രാജ്യമാണ് കിം ഇല്‍സുങ്ങിന്റെ കൊറിയ. ലോകത്തെ വലിയ ഭീകര രാജ്യമായി പിന്നീട് ഇത് മുദ്രകുത്തപ്പെട്ടതിനു പിന്നില്‍ ശീത യുദ്ധ ശേഷമുള്ള അവരുടെ സ്വന്തമായ പ്രതിരോധ സന്നാഹങ്ങള്‍ കൊണ്ടായിരുന്നു. ഒരു സമയത്ത് കമ്യൂണിസ്റ്റ് ചേരി വിട്ട് ഇന്ത്യക്കൊപ്പം ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗമായ രാജ്യം കൂടിയായിരുന്നു ഉത്തര കൊറിയ. അതേതായാലും ഇറാഖിലും ക്യൂബയിലും ലിബിയയിലും ഇപ്പോള്‍ യമനിലും സിറിയയിലും അഫ്ഗാനിലും നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ സൈനിക നടപടികള്‍ ഇനിയുമൊരു രാജ്യത്തിനുമേല്‍കൂടി ചെന്നുപതിക്കരുത്. മാത്രമല്ല, ആണവമായാലും അല്ലെങ്കിലും ഇനിയൊരു യുദ്ധമെന്നത് സര്‍വതിന്റെയും നാശത്തിനാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്ന കാലമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending