News
ഗസ്സയിലെ അര്‍ബുദ രോഗികളെ ഏറ്റെടുക്കുമെന്ന് തുര്‍ക്കി
ഇന്ധനം തീര്‍ന്നതോടെ പ്രവര്‍ത്തനം നിലച്ച ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി.
ഇസ്താംബൂള്‍: ഇന്ധനം തീര്‍ന്നതോടെ പ്രവര്‍ത്തനം നിലച്ച ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി. ആവശ്യമായ ഏകോപനം നടന്നാല്‍ തുര്‍ക്കിയില്‍ അവര്‍ക്ക് ചികിത്സ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഫഹ്‌റെറ്റിന്‍ കോക്ക പറഞ്ഞു. ആശുപത്രികള്‍ക്കുനേരെയുള്ള ആക്രമണം തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹവും അനുബന്ധ സ്ഥാപനങ്ങളും പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്രാഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആയിരത്തോളം ഫലസ്തീന്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന് യു.എ.ഇയും അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സാമഗ്രികള്‍ തീര്‍ന്നതോടെ ആശുപത്രികളുടെ സ്ഥിതി ദുരന്തപൂര്‍ണമാണെന്ന് ഗസ്സയിലെ അല്‍ ശിഫ ആശുപത്രി ചീഫ് സര്‍ജന്‍ ഡോ. മര്‍വാന്‍ അബുസാദ പറഞ്ഞു. ആശുപത്രിക്ക് അകത്തും പുറത്തും രോഗികളോടൊപ്പം അഭയാര്‍ത്ഥികളും കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. ചെറു ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികളുടെ ഐ.സി.യു യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ അതും നിശ്ചലമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories24 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

