Connect with us

News

ഗസ്സയിലെ അര്‍ബുദ രോഗികളെ ഏറ്റെടുക്കുമെന്ന് തുര്‍ക്കി

ഇന്ധനം തീര്‍ന്നതോടെ പ്രവര്‍ത്തനം നിലച്ച ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി.

Published

on

ഇസ്താംബൂള്‍: ഇന്ധനം തീര്‍ന്നതോടെ പ്രവര്‍ത്തനം നിലച്ച ഗസ്സയിലെ ഏക അര്‍ബുദ ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി. ആവശ്യമായ ഏകോപനം നടന്നാല്‍ തുര്‍ക്കിയില്‍ അവര്‍ക്ക് ചികിത്സ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഫഹ്‌റെറ്റിന്‍ കോക്ക പറഞ്ഞു. ആശുപത്രികള്‍ക്കുനേരെയുള്ള ആക്രമണം തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹവും അനുബന്ധ സ്ഥാപനങ്ങളും പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രാഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആയിരത്തോളം ഫലസ്തീന്‍ കുട്ടികളെ ഏറ്റെടുക്കാമെന്ന് യു.എ.ഇയും അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സാമഗ്രികള്‍ തീര്‍ന്നതോടെ ആശുപത്രികളുടെ സ്ഥിതി ദുരന്തപൂര്‍ണമാണെന്ന് ഗസ്സയിലെ അല്‍ ശിഫ ആശുപത്രി ചീഫ് സര്‍ജന്‍ ഡോ. മര്‍വാന്‍ അബുസാദ പറഞ്ഞു. ആശുപത്രിക്ക് അകത്തും പുറത്തും രോഗികളോടൊപ്പം അഭയാര്‍ത്ഥികളും കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. ചെറു ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികളുടെ ഐ.സി.യു യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ അതും നിശ്ചലമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending