Connect with us

News

സ്‌കൂളുകളും അഭയാർഥിക്യാമ്പുകളും ആക്രമിച്ച് ഇസ്രാഈൽ ; ഇതുവരെ മരിച്ചത് 4880 കുട്ടികൾ

ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു

Published

on

സ്‌കൂളിനു പിന്നാലെ വീണ്ടും അഭയാർഥിക്യാമ്പ്‌ ആക്രമിച്ച്‌ ഇസ്രാഈൽ. ഇന്നലെ മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. പിന്നാലെ അൽ ബറൈജ്‌ അഭയാർഥി ക്യാമ്പും ആക്രമിച്ചു.വെസ്റ്റ്‌ ബാങ്കിൽ 152 പേരും കൊല്ലപ്പെട്ടു. ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു.അൽ-ഷാതി അഭയാർഥി ക്യാമ്പിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി ഫലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട്‌ ചെയ്‌തു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു ചുറ്റും 15 തവണ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്‌. ജലസ്രോതസ്സുകൾക്കു നേരെയും ഇസ്രാഈൽ ആക്രമണം നടത്തുകയാണ്‌. ഗാസ മുനമ്പിന് വടക്കുള്ള ടെൽ അൽ-സാതർ പ്രദേശത്തെ പ്രധാന കിണർ ലക്ഷ്യമാക്കി ആക്രമണം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Published

on

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്ഐആര്‍. ഗേറ്റിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച കെമിക്കലുകള്‍ ഏതാണെന്ന് കണ്ടെത്താനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മാരകമായ സ്ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 8:15 ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു ആക്രമണമുണ്ടായത്. പുലര്‍ച്ചെ ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടത്തിയത്. പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ തുടര്‍ച്ചയാണിത്. സിപിഎമ്മിനെതിരെ സംസാരിക്കുന്നവരുടെ വായ മൂടാനാണ് ശ്രമമെന്നും ആര്‍എംപി നേതാവ് വേണു അഭിപ്രായപ്പെട്ടു.

Continue Reading

india

കെജ്‌രിവാളിനെ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി

കെജ്‌രിവാളിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.

Published

on

മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.

ഇഡിയുടെ അതിശക്തമായ എതിര്‍പ്പ് തള്ളി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണരംഗത്ത് സജീവമാകാനുള്ള കെജ്‌രിവാളിന്റെ അവകാശം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടറിയറ്റോ സന്ദര്‍ശിക്കരുത്, അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടരുത്, മദ്യനയക്കേസിനെക്കുറിച്ച് പ്രസ്താവന അരുത്, സാക്ഷികളുമായി സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകള്‍ പരിശോധിക്കാന്‍ പാടില്ല, ജൂണ്‍ രണ്ടിന് കീഴടങ്ങണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി സാദിഖലി തങ്ങള്‍

സംഭവത്തില്‍ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ധ്രുതഗതിയില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യണം. ഇനിയുമൊരു അപകടവാര്‍ത്ത ഇവിടെ നിന്നും കേള്‍ക്കാതിരിക്കട്ടെ’ എന്നും സാദിഖലി തങ്ങള്‍

Published

on

പൊന്നാനിയില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങള്‍. ഫെയ്‌സ്ബുക്കിലൂടെയാണ് തങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്.

‘പൊന്നാനിയില്‍ മത്സ്യബന്ധനതിനായി പോയ രണ്ടുപേര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്ന അതീവ ദുഖകരമായ വാര്‍ത്തയാണ് ഇന്ന് രാവിലെ തന്നെ കേട്ടത്. വിയോഗത്തില്‍ അനുശോചനം രേഖപെടുത്തുന്നു. സര്‍വശക്തന്‍ അവരുടെ പരലോക ജീവിതം റാഹത്തിലാക്കട്ടെ. രക്ഷപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കട്ടെ.

സംഭവത്തില്‍ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ധ്രുതഗതിയില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യണം. ഇനിയുമൊരു അപകടവാര്‍ത്ത ഇവിടെ നിന്നും കേള്‍ക്കാതിരിക്കട്ടെ’ എന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending