Connect with us

kerala

6,097 വിദ്യാര്‍ത്ഥികള്‍ അണിനിരന്നു; ഏഴാം ഗിന്നസുമായി ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ

സുസ്ഥിരതാ വര്‍ഷാചരണം, 52-ാം ദേശീയ ദിനാഘോഷം എന്നിവയുടെ ഭാഗമായി ‘ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ രൂപപ്പെടുത്തിയതിനാണ് ഗിന്നസ് നേട്ടം

Published

on

ഷാര്‍ജ: വ്യത്യസ്ത വിഷയങ്ങളില്‍ ആറു ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി ശ്രദ്ധേയമായ ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഏഴാമതൊരു ഗിന്നസ് നേട്ടം കൂടി. ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം’ എന്ന ആശയം അടിസ്ഥാനമാക്കി ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 6,097 വിദ്യാര്‍ത്ഥികള്‍ നവംബര്‍ 28ന് സ്‌കൂള്‍ അങ്കണത്തില്‍ ‘ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ രൂപപ്പെടുത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പെയ്‌സ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.എ സല്‍മാന്‍ ഇബ്രാഹിം ഗിന്നസ് വേള്‍ഡ് ഓഫ് റെക്കാര്‍ഡ്‌സ് അഡ്ജൂഡികേറ്റര്‍ പ്രവീണ്‍ പട്ടേലില്‍ നിന്നും ഹര്‍ഷാരവങ്ങള്‍ക്കിടെ ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

\പെയ്‌സ് ഗ്രൂപ് സ്ഥാപകനായിരുന്ന ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെയും സീനിയര്‍ ഡയറക്ടര്‍ അസീഫ് മുഹമ്മദ്, എംഡി സല്‍മാന്‍ ഇബ്രാഹിം, എക്‌സി. ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആദില്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, അമീന്‍ ഇബ്രാഹിം തുടങ്ങിയവരുടെ അര്‍പ്പണ ബോധത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ഫലമാണീ നേട്ടമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
2023 യുഎഇയുടെ സുസ്ഥിരതാ വര്‍ഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് 52-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി സുസ്ഥിരതാ വികസനത്തിന്റെ ആവശ്യകത വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ‘ടുഡേ ഫോര്‍ ടുമോറോ’ എന്ന ആപ്തവാക്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഓരോ വിദ്യാര്‍ത്ഥിയുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവുണ്ടാക്കാനാണ് ഇത്തരമൊരു സംരംഭമൊരുക്കിയത്.

ഈ പരിപാടി യുഎഇയെയും ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കളെയും ആദരിക്കുന്നതില്‍ സ്‌കൂളിന്റെ പ്രതിബദ്ധത വെളിവാക്കുന്നത് കൂടിയാണ്. ഐക്യബോധവും പാരിസ്ഥിതികാവബോധവും മുന്‍നിര്‍ത്തി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക്കിനെ കുറയ്ക്കാന്‍ പരിസ്ഥിതി സൗഹൃദ ബാഗുകള്‍ സ്വീകരിച്ചായിരുന്നു ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് സ്‌കൂള്‍ ചുവടു വെച്ചത്.
ഭൂമിയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ എല്ലാവരും പ്രകൃതി സൗഹൃദ ബാഗുകള്‍ ഉയര്‍ത്തിപ്പിടിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേര്‍ന്ന് ഐക്യത്തിന്റെയും പാരിസ്ഥിതികാവബോധത്തിന്റെയും മാതൃക സൃഷ്ടിക്കുകയായിരുന്നു. ലോക സമാധാനവും സുസ്ഥിര ഭാവിയും തങ്ങളുടെ കയ്യിലാണെന്ന ആത്മവിശ്വാസം ഓരോ വിദ്യാര്‍ത്ഥിയിലും പ്രകടമായിരുന്നുവെന്നും ഈ ശ്രമം അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്നതാണെന്നും പ്രവീണ്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ വര്‍ഷങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുകയും ഇതുവരെയായി 6 ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അസിസ്റ്റന്റ് ഡയറക്ടര്‍ സഫാ ആസാദ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഷിഫാന മുഇസ്സ്, സുനാജ് അബ്ദുല്‍ മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡിനര്‍ഹമായ ‘ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ രൂപപ്പെടുത്തിയത്.

ഹെഡ്മിസ്ട്രസുമാരായ അലര്‍മേലു നാച്ചിയാര്‍, ഡോ. ഷീബ മുസ്തഫ, ഹെഡ് മാസ്റ്റര്‍മാരായ ഇജാസ് വസ്തി, ധീരേന്ദ്ര പാണ്ഡേ, സൂപര്‍വൈസര്‍മാരും അസിസ്റ്റന്റ് സൂപര്‍വൈസര്‍മാരുമായ ഡോ. അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഹലീം, ദേവി രാജഗോപാല്‍, കലാറാണി രാജീവ്, മെഹ്‌റിന്‍, സരിക സാദിഖ്, ഷമീറ വഹാബ് എന്നിവരും കോ ഓര്‍ഡിനേറ്റര്‍മാരും ഈ സംരംഭത്തിന്റെ വിജയത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം എന്നിവരും; പെയ്‌സ് ഗ്രൂപ്പിലെ മറ്റു ഡയറക്ടര്‍മാരായ ഷാഫി ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം എന്നിവരും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങളും കൃതജ്ഞതയും അറിയിച്ചു. ഇതിനായി നിരന്തര പ്രവര്‍ത്തനം നത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ സഫ ആസാദ്, വൈസ് പ്രിന്‍സിപ്പല്‍ ഷിഫാന മുഇസ്സ് എന്നിവര്‍ മാനേജ്‌മെന്റിന്റെ പ്രത്യേക അഭിനന്ദനത്തിന് അര്‍ഹരായി.

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending