Video Stories
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം റെഡി; സമിക്ക് അവസരം

മുംബൈ: കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. വിരാത് കോലി നയിക്കുന്ന പതിനഞ്ചംഗ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഇടക്കാലത്ത് പരുക്ക് കാരണം ഏകദിന സംഘത്തില്‍ നിന്നും പുറത്തായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സമി, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ തിരിച്ചെത്തി. സമീപകാലത്തായി ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണറുടെ ഗോള്‍ ഭംഗിയാക്കിയിട്ടുള്ള ലോകേഷ് രാഹുല്‍ പരുക്കേറ്റ് പുറത്ത് നില്‍ക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് അനുഭവസമ്പന്നായ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തി. സമി ഫിറ്റ്‌നസ് തെളിയിച്ച് തിരിച്ചെത്തിയ സാഹചര്യത്തില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ വേണമോ എന്ന ചര്‍ച്ചയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ കാര്യമായി നടന്നത്. സീമിംഗ് ഓള്‍റൗണ്ടര്‍ ഗണത്തിലുള്ള ഹാര്‍ദിക് പാണ്ഡെയെ ടീമിലെടുത്താണ് രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ മതിയെന്ന തീരുമാനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയെത്തിയത്. രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഇവരെ കൂടാതെ യുവരാജ് സിംഗ്, കേദാര്‍ യാദവ് എന്നിവരെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി ഉപയോഗിക്കും. സ്‌പോര്‍ട്‌സ് ഹെര്‍ണിയ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന അശ്വിന്‍ ഇത് വരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സേവനം ടീമിന് ലഭിക്കുമെന്നാണ് വിശ്വാസമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. അശ്വിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സാരമുളളതല്ലെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അശ്വിന്റെ പ്രകടനം മോശമായിരുന്നു ( മൂന്ന് ഏകദിനങ്ങളിലെ 27 ഓവറുകളിലായി 188 റണ്‍സ് അദ്ദേഹം വഴങ്ങിയിരുന്നു) എന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അശ്വിന്‍ മോശം ഫോമിലല്ലെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കിയത്.
സമി തിരിച്ചെത്തിയതോടെ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട പേസ് കരുത്ത് ടീമിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ സീമിനെ തുണക്കുന്ന പിച്ചുകളെ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും സെലക്ടര്‍മാര്‍ കരുതുന്നു. 2015 ലെ ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ശേഷം സമി നിരന്തരം പരുക്കിന്റെ പിടിയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം തെളിയിച്ച് അദ്ദേഹം തിരിച്ചത്തിയതോടെ ടീമിനും അത് ഉണര്‍വ് നല്‍കും. സീനിയര്‍ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. എജ്ബാസ്റ്റണില്‍ പാക്കിസ്താനെതിരായ മല്‍സരത്തോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ അരങ്ങേറുന്നത്. ജൂണ്‍ നാലിനാണ് ഈ മല്‍സരം. ജൂണ്‍ എട്ടിന് ഇന്ത്യ ശ്രീലങ്കയെയും 11ന് ദക്ഷിണാഫ്രിക്കയെയും നേരിടും.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
india3 days ago
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു