Connect with us

kerala

കശ്മീരിൽ മരിച്ച യുവാക്കളുടെ മൃതദേഹം സംസ്ഥാന സർക്കാർ നാട്ടിലെത്തിക്കും

പാലക്കാട് ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്‌ സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ്‌ മരിച്ചത്‌.

Published

on

ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളുൾപ്പെടെ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സയും ഉറപ്പാക്കും.

പാലക്കാട് ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്‌ സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ്‌ മരിച്ചത്‌. വാഹന ഡ്രൈവർ ജമ്മു കശ്‌മീർ സ്വദേശി ഐജാസ്‌ അഹമ്മദും മരിച്ചു. മരിച്ച രാഹുലിന്റെ സഹോദരൻ രാജേഷ് (32), മനോജ് (24), അരുൺ (26) എന്നിവരാണ് ചികിത്സയിലുള്ളത്. ഒരാളുടെ നില ഗുരുതരമാണ്‌.

kerala

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ടോളം പേർക്ക് ഇടിമിന്നലേറ്റു

Published

on

കോഴിക്കോട് സൗത്ത് ബീച്ചിൽ ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ 8 പേർക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിൽ ഒരാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Continue Reading

kerala

മഴക്കെടുതി; സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്

Published

on

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. ഇവിടെ ആകെ 13 ക്യാമ്പുകള്‍ തുറന്നു. കോട്ടയത്ത് പതിനൊന്നും, തിരുവനന്തപുരത്തും, ആലപ്പുഴയിലും എട്ടുവീതം ക്യാമ്പുകളും തുറന്നിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വിവിധ അപകടങ്ങളിലായി 26 പേര്‍ മരിച്ചുവെന്നാണ് അവസാന കണക്ക്. അതേസമയം എല്ലാ ജില്ലകളിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

Continue Reading

kerala

വളാഞ്ചേരി സ്വദേശി നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി; വീടിനുള്ളിൽ തൂങ്ങിമരിച്ചു

സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്

Published

on

മലപ്പുറം: വരാപ്പുഴയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അൽഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

ആഴ്ചകൾക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്.
സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending