Culture
മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷം: വാഗ്ദാനം ചെയ്ത ജോലിയെവിടെ?

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്തെ പൗരന്മാര്ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകള്‍ വെറുംവാക്കായി. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും കാറുകളിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിലും മാത്രമാണ് മോദി സര്‍ക്കാരിന് ശ്രദ്ധ. രാജ്യത്തെ യുവാക്കള്‍ക്ക് ഉറപ്പ് നല്കിയ തൊഴില്‍ സാധ്യതകള്‍ നല്കാന് മോദിക്ക് ഇതുവരേയും കഴിഞ്ഞില്ല.
കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് എട്ട് മേഖലകളിലായി 2.3ലക്ഷത്തിന്റെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിര്‍മ്മാണം, ഗതാഗതം, വ്യാപാരം, തുടങ്ങി ആരോഗ്യമേഖലകളിലുള്‍പ്പെടെ പുതിയ തൊഴില്‍ സംരംഭങ്ങളാണ് സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുകോടിയിലധികം തൊഴിലാളികളാണ് ഈ മേഖലകളിലേക്ക് ആവശ്യം. എന്നാല്‍ ഒരു ശതമാനത്തില്‍ കുറച്ചധികം മാത്രമാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്.
രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ചില പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങി വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിച്ചുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ രൂപം നല്കി. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതികള്‍ നടപ്പിലാക്കി തൊഴില്‍ നല്കാന് കഴിയാതെ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു.
രാജ്യം മുഴുവന്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നാണ് ചോദിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മയുടെ നിലവാരം അതേ രീതിയില്‍ തുടരുന്നുവന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിനപേക്ഷിച്ച 11ശതമാനം ആളുകള്‍ക്കും ഇതുവരേയും തൊഴില്‍ ലഭിച്ചിട്ടില്ല. പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ മൂലം നിര്‍മ്മാണമേഖലയിലെ വളര്‍ച്ച മുരടിച്ചു പോവുകയാണുണ്ടായത്. പദ്ധതികള്‍ തുടരാത്തതും നോട്ട് പിന്‍വലിക്കലും വലിയ രീതിയിലാണ് രാജ്യത്തെ തൊഴില്‍ സാധ്യതകളെ ബാധിച്ചിട്ടുള്ളതെന്നാണ് സാരം.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
കൊച്ചിയിലെ കപ്പലപകടം; കണ്ടെയ്നറുകള്‍ വര്‍ക്കലയിലും അഞ്ചുതെങ്ങിലും അടിഞ്ഞു
-
india3 days ago
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു