Connect with us

Video Stories

ലിവിങ് ടുഗതറിലേക്കുള്ള വഴിയൊരുക്കം

Published

on

സി.പി ജമാലുദ്ദീന്‍

വിവാഹ മോചനത്തിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954 അടക്കം വ്യക്തി നിയമങ്ങളില്‍ പല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അവയിലെവിടെയും ഒരു സ്ത്രീയുമായി മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്നില്ല. എന്നാല്‍ അത്തരം ഒരു സാഹചര്യം ഇല്ലയെങ്കില്‍ അതൊരു തരം നിര്‍ബന്ധിത അടിച്ചേല്‍പ്പിക്കലിലേക്കാണ് നീങ്ങുക. മുസ്‌ലിം നിയമം ഈ വിഷയമടക്കം വിവാഹ മോചനത്തിന് തുറന്ന സമീപനം പുലര്‍ത്തുന്നു. അനുവദനീയമായവയില്‍ അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ളതാണ് ത്വലാഖെങ്കില്‍ അത് നിരുത്സാഹപ്പെടുത്തുന്നത് ദൈവം ഏറ്റവും ഇഷ്ടപ്പെടുന്നതാണെന്ന് വ്യക്തം. സ്ത്രീകള്‍ സുരക്ഷിതരായിരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. അതിനാല്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ അനിവാര്യമാണ്. മത നിയമങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ മനുഷ്യര്‍ക്കവകാശമില്ലാത്തതിനാല്‍ മത നിയമങ്ങള്‍ക്കെതിരാവാത്ത രീതിയാവണമെന്നു മാത്രം.
മുസ്‌ലിം വ്യക്തി നിയമപ്രകാരം മൂന്ന് വിധം ത്വലാഖുകളാണുള്ളത്. 1. ത്വലാഖുല്‍ അഹ്‌സന്‍: സ്ത്രീയുടെ മെന്‍സസ് പിരിയഡല്ലാത്തപ്പോള്‍ (ശുദ്ധി കാലം) ആവശ്യാനുസരണം ഒന്ന്, രണ്ട് ത്വലാഖുകള്‍ ചൊല്ലല്‍. (ഒരു ശുദ്ധി പിരിയഡില്‍ ഒന്ന് മാത്രം. മെന്‍സസ് പിരിയഡില്‍ ത്വലാഖ് പാടില്ല. ചൊല്ലിയാല്‍ സാധുതയുള്ളതാണ്). ഇതില്‍ ഇദ്ദ പിരിയഡ് കഴിയും മുമ്പ് നിക്കാഹ് കൂടാതെയും ശേഷമാണെങ്കില്‍ നിക്കാഹോടെയും മടക്കി എടുക്കാവുന്നതാണ്. 2. ത്വലാഖുല്‍ ഹസന്‍: ഒന്ന്, രണ്ട് ത്വലാഖുകള്‍ മുകളില്‍ പറഞ്ഞ പ്രകാരം വിനിയോഗിച്ചവര്‍ മൊഴിയുന്ന അവസാനത്തെ ത്വലാഖാണിത്. ഇത് മൊഴിയുന്നതോടെ ആ ബന്ധം കൂട്ടിച്ചേര്‍ക്കാനാവാത്ത വിധം പിരിഞ്ഞതായി ഗണിക്കപ്പെടുന്നു. അതോടെ അന്യ സ്ത്രീ പുരുഷ ബന്ധമായിരിക്കും നിലവില്‍ വരുക. എന്നാല്‍ മറ്റു സ്ത്രീകളെ വിവാഹം ചെയ്യുന്ന പോലെ ആ സ്ത്രീയെ പഴയ ഭര്‍ത്താവിന് വിവാഹം സാധ്യമല്ല. ആ ത്വലാഖിന്റെ ഇദ്ദ കാലാവധി കഴിഞ്ഞ് മറ്റൊരാള്‍ വിവാഹം ചെയ്ത് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അയാള്‍ മൂന്ന് ത്വലാഖും ചൊല്ലി അതിനുള്ള ഇദ്ദാ കാലവും കഴിഞ്ഞേ ആദ്യ ഭര്‍ത്താവിന് പുനര്‍ വിവാഹം സാധ്യമാവുകയുള്ളു. 3. ത്വലാഖുല്‍ ബിദഇയ്യ്: ഒറ്റയിരിപ്പില്‍ മൂന്നു വട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന സമ്പ്രദായമാണിത്. മുത്തലാഖ് എന്നും പറയപ്പെടുന്നു. ഇതിന്റെ പരിണിത ഫലം നേരത്തെ വിശദീകരിച്ച ത്വലാഖുല്‍ ഹസന്‍ എന്നതിന് സമാനമാണ്.
മുസ്‌ലിം സ്ത്രീകളുടെ വിഷയത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യവും അതിന് പിന്നാലെയുള്ള കോടതി പ്രസ്താവനകളിലെ അമിത ജുഡീഷ്യല്‍ ആക്ടിവിസവും വിരല്‍ ചൂണ്ടുന്നത് ഒരു സെക്യുലര്‍ ലോ വരാനിരിക്കുന്നു എന്നതിലേക്ക് തന്നെയാണ്. അപൂര്‍വം ചിലര്‍ നിയമം ദുരുപയോഗം ചെയ്യുന്നതിനെ പര്‍വ്വതീകരിക്കുന്ന ബി.ജെ.പി നിലപാട് അംഗീകരിക്കപ്പെടാവുന്നതല്ല. മുത്തലാഖ് അടക്കമുള്ള വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി ഏകീകൃത സിവില്‍ കോഡ് എന്ന ആശയവുമായാണു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍, മുത്തലാഖിന്റെ സാധുതയെ പിന്തുണച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടരുതെന്നും അത്തരത്തില്‍ മറ്റു രാജ്യങ്ങളിലൊന്നും ഉദാഹരണങ്ങളില്ലെന്നും മാര്‍ച്ച് 27ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
മൗലികാവകാശങ്ങളോടും പൊതു ചട്ടക്കൂടിനോടും ആരോഗ്യത്തിനും ധാര്‍മികതക്കും എതിരാവാത്ത രീതിയില്‍ രാജ്യത്തെ ഓരോ പൗരനും ഇഷ്ട മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) അനുവാദം നല്‍കുന്നുണ്ടെങ്കിലും ഈ സ്വാതന്ത്ര്യത്തെ തടയുന്ന നിലവിലെ നിയമങ്ങള്‍ തുടരുന്നതിനും പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും സ്‌റ്റേറ്റിനെ ഈ അവകാശം തടയുന്നില്ല എന്ന് 25(2) വ്യക്തമാക്കുന്നുണ്ട്. ഇത് ഏക സിവില്‍ കോഡിലേക്കുള്ള എളുപ്പവഴിയായാണ് ബി.ജെ.പി രാഷ്ട്രീയം വിലയിരുത്തുന്നത്.
ഇവയെല്ലാം മുന്നില്‍ കണ്ട് 44ാം വകുപ്പ് പ്രകാരമുള്ള ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കുത്സിത തന്ത്രമായി സര്‍ക്കാര്‍ കണ്ടെത്തിയ പോംവഴികളാണ് മുത്വലാഖും ബഹുഭാര്യത്വവും. മുത്തലാഖും ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുമ്പാകെ നാല് ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അവ ഇപ്രകാരമാണ്: 1. മുത്തലാഖും ബഹുഭാര്യത്വവും നിയമത്തിന്റെ മൗലികാവകാശ വിരുദ്ധമായ ഉപയോഗവും 25ാം വകുപ്പിന്റെ സംരക്ഷണയില്‍ വരുന്നതാണോ ? 2. മത സ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതക്കും (വകുപ്പ് 14) ജീവിക്കാനുള്ള അവകാശത്തിനും (വകുപ്പ്21) ഉള്ള വകുപ്പുകള്‍ക്ക് വിധേയമാണോ? 3. മുസ്‌ലിം വ്യക്തിനിയമം 13ാം വകുപ്പിന് കീഴില്‍ വരുന്നതാണോ? 4. മുത്തലാഖും ബഹുഭാര്യത്വവുമടക്കമുള്ളവ ഇന്ത്യയുടെ രാജ്യാന്തര താല്‍പര്യങ്ങള്‍ക്കും ധാരണകള്‍ക്കും ചേര്‍ന്നുപോകുന്നതാണോ?
അകാരണമായുള്ള ത്വലാഖ് തന്നെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ മുത്വലാഖും അത് പോലെയാണെന്നത് ചിന്തിക്കാവുന്നതേയുള്ളു. സര്‍ക്കാരിന്റെ ഈ ചോദ്യങ്ങളിലുടനീളം മുഴച്ച് നില്‍ക്കുന്നത് ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നു, നിയമ സമത്വം അവര്‍ക്കും അനുവദിക്കണം, അതിന് നിയമപരമായ ബഹുസ്വര പരിഷ്‌കരിച്ച് ഏക സംസ്‌ക്കാര നിയമം വേണമെന്നതാണ്. അത് സമര്‍ത്ഥിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പോംവഴിയാണ് മുസ്‌ലിം വ്യക്തിനിയമത്തെ ഭരണഘടനാ വിരുദ്ധമാക്കല്‍. അതിനാണ് 25(1) ഉം 21 ഉം വകുപ്പുകള്‍ 14 ാം വകുപ്പിന് വിധേയമാണോ എന്ന ചോദ്യം. ചോദ്യങ്ങളുടെ ഓര്‍ഡര്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാണ്.
ചോദ്യം മൂന്ന് ആണ് സര്‍ക്കാരിന്റെ മര്‍മ്മ പ്രധാന ലക്ഷ്യം. ഈ ചോദ്യത്തിന് അല്ല എന്ന മറുപടിയിലെത്താനുള്ള കുറുക്കുവഴികളാണ് ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍. ഒന്നാം ചോദ്യത്തിന് അല്ല എന്ന മുപറുടി ലഭിച്ചാല്‍ രണ്ടും മൂന്നും സ്വാഭാവികമായി ഉത്തരം വരും. അതെ എന്ന് പറഞ്ഞാല്‍ രണ്ടാം ചോദ്യത്തിന് അല്ല എന്ന് പറയാന്‍ കോടതി നിര്‍ബന്ധിതരാവും. അപ്പോഴും മൂന്നാം ചോദ്യത്തിന് തനിയെ മറുപടി ലഭിക്കും. അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചുരുക്കത്തില്‍ ചോദ്യം മൂന്ന് സര്‍ക്കാരിനുള്ള അനുകൂല മറുപടിയാണ് ലക്ഷ്യം. ഈ ചോദ്യത്തിന് 13 ന് കീഴില്‍ വരില്ല എന്ന മറുപടിയിലെത്താനുള്ള കുറുക്കുവഴികളാണ് ആദ്യത്തെ രണ്ട് ചോദ്യങ്ങള്‍.
ഒന്നാം ചോദ്യം രണ്ട് മത വിഷയങ്ങള്‍ ആണ് ചര്‍ച്ചക്ക് വിധേയമാക്കുന്നത്. ഒന്ന് മുത്വലാഖ്. രണ്ട് ബഹുഭാര്യത്വം. ഈ രണ്ട് വിഷയങ്ങളെ കുറിച്ച് രണ്ട് കാര്യങ്ങളാണ് ചോദ്യം ഒന്നിലുള്ളത്. 1. മുത്വലാഖും ബഹുഭാര്യത്വവും 25ാം വകുപ്പിന്റെ സംരക്ഷണത്തില്‍ വരുന്നതാണോ? 2. ഈ മതനിയമത്തിന്റെ മൗലികാവകാശ വിരുദ്ധമായ ഉപയോഗം 25ാം വകുപ്പിന്റെ സംരക്ഷണത്തില്‍ വരുന്നതാണോ.? ഈ ചോദ്യത്തില്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ പല ആശങ്കകളുമുണ്ട് എന്ന് വ്യക്തമാണ്. 1. എല്ലാ മുത്വലാഖും മൗലികാവകാശ ലംഘനമാവില്ല. അതുപോലെ സര്‍ക്കാരിനെ പിന്തുണക്കുന്ന പല എം.പിമാരും എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളും ഒന്നിലധികം ഭാര്യമാരുള്ളവരാണ്. അതിനാല്‍ മുത്വലാഖും ബഹുഭാര്യത്വവും 25 ാം വകുപ്പിന്റെ സംരക്ഷണത്തില്‍ പെടുമോ? 2. ചില സന്ദര്‍ഭങ്ങളില്‍ ഇവ രണ്ടും മൗലികാവകാശ ലംഘനമാവാത്തതായിവരുന്നുണ്ട്. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവ ഉപയോഗിക്കുന്നതും വകുപ്പ് 25ല്‍ പെടുത്തപ്പെടുമോ? ഈ സംശയങ്ങളുടെ ഉത്തരം ലഭിക്കാനാണ് രണ്ടാം ചോദ്യം. അത് ഇങ്ങനെയാണ്: 25 (1)ാം വകുപ്പ് പ്രകാരമുള്ള മതസ്വാതന്ത്ര്യം തുല്യതക്കും (വകുപ്പ് 14) ജീവിക്കാനുള്ള അവകാശത്തിനും (വകുപ്പ് 21) ഉള്ള വകുപ്പുകള്‍ക്ക് വിധേയമാണോ എന്നതാണ്. അതിനാല്‍ 14 ാം വകുപ്പും 21 ാം വകുപ്പും മുസ്‌ലിം സ്ത്രീയും തമ്മിലുള്ള ബന്ധം പരിശോധിക്കപ്പെടണം. 14 ാം വകുപ്പ് പറയുന്നത് രാജ്യാതിര്‍ത്തിക്കുള്ളില്‍ ഒരു പൗരന്റെയും നിയമത്തിന് മുന്നിലെ തുല്യതയും തുല്യ നിയമ പരിരക്ഷയും സ്‌റ്റേറ്റ് തടയാന്‍ പാടില്ല എന്നാണ്. ഇതിലൂടെ ഭരണഘടന പൗരന് ഉറപ്പുവരുത്തുന്നത് രണ്ട് തരം സമത്വങ്ങളാണ്. 1. നിയമത്തിന് മുന്നിലെ സമത്വം. 2. തുല്യ നിയമ പരിരക്ഷ. ഒന്നാമത്തെ ആശയം സൂചിപ്പിക്കുന്നത് ഒരു വ്യക്തിക്കും പ്രത്യേക പരിഗണന ലഭിക്കാന്‍ പാടില്ല എന്നാണെങ്കില്‍ രണ്ടാമത്തേത് പ്രകാരം നിയമ പരിരക്ഷയില്‍ എല്ലാവര്‍ക്കും തുല്യത വേണമെന്നാണ്.
ഗലറമൃ ചമവേ ആമഷീൃശമ ഢ. ടമേലേ ീള ണലേെ ആലിഴമഹ എന്ന കേസിന്റെ വിധി പ്രകാരം 14 ാം വകുപ്പ് പ്രകാരമുള്ള രണ്ട് സമത്വവും വിവക്ഷിക്കുന്നത് തുല്യര്‍ക്കിടയിലെ സമത്വമാണെന്നാണ്. അതിനാല്‍ തുല്യരല്ലാത്തവര്‍ക്കിടയില്‍ തുല്യത നടപ്പാക്കുന്നത് അസമത്വമായിരിക്കും.
ഇനി ത്വലാഖിന്റെ സാങ്കേതികതയും പരിശോധിക്കപ്പെടണം. ത്വലാഖ് എന്നത് മുസ്‌ലിം വിവാഹ മോചനത്തിന് മാത്രമുള്ള ഉപാധിയാണ്. അതിനാല്‍ ഇന്ത്യയിലെ മറ്റു മതാചാര പ്രകാരമുള്ളവര്‍ക്ക് വിവാഹമോചനത്തിന് ത്വലാഖ് ഒരു മാര്‍ഗമായി ഉപയോഗിക്കാനാവില്ല. ഇത് സര്‍ക്കാരിന്റെ രണ്ടാം ചോദ്യത്തിന് വെല്ലുവിളിയാണ്.
രാജ്യത്ത് മുസ്‌ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണ് എന്നാണ് ഗലറമൃ ചമവേ ആമഷീൃശമ ഢ. ടമേലേ ീള ണലേെ ആലിഴമഹ കേസിന്റെ വിധി വ്യക്തമാക്കുന്നത്. 14ാം വകുപ്പ് പ്രകാരമുള്ള രണ്ട് സമത്വവും വിവക്ഷിക്കുന്നത് തുല്യര്‍ക്കിടയിലെ സമത്വമാണെന്നാണ്. അതിനാല്‍ രാജ്യത്തെ മുസ്‌ലിം സ്ത്രീകളും അവരല്ലാത്തവരും വിവാഹമോചന നിയമത്തില്‍ വ്യത്യസ്ത മതാചാര നിയമങ്ങള്‍ പിന്തുടരുന്നതിനാല്‍ രാജ്യത്തെ എല്ലാ സ്ത്രീകളും തുല്യരല്ല. തുല്യരല്ലാത്തവര്‍ക്കിടയില്‍ തുല്യത നടപ്പാക്കുന്നത് അസമത്വമായിരിക്കുമെന്ന കോടതി വിധി അതിന് തടസ്സമാണ്. ഈ കേസിന്റെ വിധി പ്രകാരം വിവാഹ മോചന നിയമത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ വിവേചനം ഉണ്ടായാല്‍ മാത്രമേ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാവുകയുള്ളു.
ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് അകാരണമായി ത്വലാഖ് ചൊല്ലുമ്പോള്‍ വന്നേക്കാം. അല്ലാത്ത കാലത്തോളം അത് മൗലികാവകാശ ലംഘനമാവില്ല. അകാരണമായുള്ള ത്വലാഖുകള്‍ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മൂന്നാമത്തെ ചോദ്യം പറയുന്നത് മുസ്‌ലിം വ്യക്തിനിയമം 13 ാം വകുപ്പിന് കീഴില്‍ വരുന്നതാണോ എന്നാണ്. 13 ാം വകുപ്പ് പ്രകാരം സ്വാതന്ത്ര്യത്തിന് മുമ്പ് നിര്‍മ്മിക്കപ്പെട്ടതും സ്വാതന്ത്ര്യ ശേഷം അംഗീകരിക്കപ്പെട്ടരുമായ നിയമങ്ങളും സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള നിയമങ്ങളും മൗലികാവകാശങ്ങളോട് എതിരാവാന്‍ പാടില്ല എന്നും എതിരാവുന്ന പക്ഷം ആ ഭാഗം നിയമ വിരുദ്ധവുമാണെന്നാണ്. സര്‍ക്കാരിന്റെ മൂന്നാം ചോദ്യത്തിന് 1954 ല്‍ തന്നെ സുപ്രീം കോടതി മറുപടി പറഞ്ഞ് വെച്ചിട്ടുണ്ട്. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ പുറത്താണെന്നും മത സമൂഹത്തിനു ഈ ദിശയില്‍ ‘ഓട്ടോണമി’ തന്നെ ഉണ്ടെന്നും ന്യായാസനങ്ങള്‍ തന്നെ വിധിക്കുകയുണ്ടായി. 1954 ലെ ടമേലേ ീള ആീായമ്യ ഢട ചമൃമൗെ അുുമ ങമഹശ (അകഞ 1952 , ആീായമ്യ 1954) കേസില്‍ മുസ്‌ലിം വ്യക്തിനിയമം സാധാരണ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പോലും അത് റദ്ദാക്കപ്പേടണ്ടതില്ലെന്നും വിധിക്കുകയുണ്ടായി.
സര്‍ക്കാര്‍ മുന്നോട്ട് വെച്ച നാലാം ചോദ്യം വളരെ അപകടം പിടിച്ചതാണ്. രാജ്യത്തെ വിവാഹ നിയമങ്ങള്‍ വിദേശ രാജ്യങ്ങളുമയുള്ള താരതമ്യം കൂടിയാണ് ഇത് മുന്നോട്ട് വെക്കുന്നത്. നിലവില്‍ രാജ്യത്ത് സ്ത്രീ പുരുഷ ബന്ധം പരസ്പര ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്. അതിനാണ് വിശ്വാസപരമായ വിവാഹ സങ്കല്‍പ്പം ഭരണഘടനാ ശില്‍പ്പികള്‍ അംഗീകരിച്ചത്. ഇന്ന് ഇന്ത്യ ബന്ധപ്പെടുന്ന മിക്ക വിദേശ രാജ്യങ്ങളിലും വിവാഹ ബന്ധം എന്ന ആശയം ഇല്ലാതായിട്ടുണ്ട്. ലിവിങ് ടുഗതര്‍ എന്ന ആശയത്തിലൂടെ പിതാവില്ലാത്ത ജനതയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending