india
വോട്ട് പിടിക്കാൻ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഫെബ്രുവരിയിൽ പൊടിച്ചത് 30 കോടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയിൽ രാജ്യം ഭരിക്കുന്ന പാർട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നിൽകണ്ടും കോടികൾ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.
സെർച്ച്, യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നൽകിയത്. ലക്ഷക്കണക്കിനു വെബ്‌സൈറ്റുകൾ, യൂട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകൾ, വിവിധ ആപ്പുകൾ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്.
12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതിൽ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവിട്ടത്. 2019 തെരഞ്ഞെടുപ്പിനുമുൻപുള്ള നാലു മാത്രം ആകെ 12.3 കോടി രൂപ ചെലവിട്ടിടത്താണ് വെറും ഒരു മാസംകൊണ്ട് 30 കോടി രൂപ പൊടിച്ചിട്ടുള്ളത്.
കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ.
കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു വേണ്ടിയായിരുന്നു. ഇതിൽ തന്നെ ബി.ജെ.പി സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നൽകിയിട്ടുള്ളത്. ഇതിനു പുറമെ ഡൽഹി, പഞ്ചാബ് ഉൾപ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായും ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.
ജനുവരി 29നും ഫെബ്രുവരി 28നും ഇടയിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടിരിക്കുന്നത് ഉത്തർപ്രദേശിലാണ്. 2.34 കോടി രൂപയാണ് യു.പിക്കായി ഒഴുക്കിയത്. തൊട്ടരികെ വരുന്നത് ബിഹാറും ഒഡിഷയും മഹാരാഷ്ട്രയും ഗുജറാത്തുമാണ്. ബിഹാർ-1.87 കോടി, ഒഡിഷ-1.85, മഹാരാഷ്ട്ര-1.84, ഗുജറാത്ത്-1.83 എന്നിങ്ങനെയാണു കണക്കുകൾ. തൊട്ടുപിറകിലുള്ള മറ്റു സംസ്ഥാനങ്ങൾ ഇങ്ങനെയാണ്: മധ്യപ്രദേശ്(1.78 കോടി), ഡൽഹി(1.73), രാജസ്ഥാൻ(1.72) പഞ്ചാബ്(1.58), ഹരിയാന(1.57).
കഴിഞ്ഞ 30 ദിവസത്തിനിടെ 50 വിഡിയോ പരസ്യങ്ങൾക്കായി പത്തു മുതൽ 30 ലക്ഷം വരെ പൊടിച്ചിട്ടുണ്ട് ബി.ജെ.പി. 100 വിഡിയോകൾക്ക് അഞ്ചു മുതൽ പത്തു ലക്ഷം വരെയും ചെലവിട്ടു. 2.5 മുതൽ അഞ്ചു ലക്ഷം വരെ ചെലവഴിച്ച 124ഉം ഒന്നുമുതൽ 2.5 ലക്ഷം വരെ ചെലവിട്ട 109 വിഡിയോകളും ഇതിനു പുറമെയും.
2019 മുതൽ ഇതുവരെയായി ബി.ജെ.പി ആകെ 52,000 ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവാക്കിയത് 79.16 കോടി രൂപയാണ്. അവിടെയാണ് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുമ്പോൾ വെറും ഒരു മാസം കൊണ്ട് 30 കോടി പൊടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കിൽ കർണാടകയ്ക്കു വേണ്ടിയാണ് മോദിയും കൂട്ടരും ഏറ്റവും തുക ചെലവിട്ടത്; 8.9 കോടി രൂപ.
യോഗിയുടെ തട്ടകവും ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റ് സമ്മാനിച്ച സംസ്ഥാനവുമായ യു.പിയൊക്കെ അതിനു പിറകിലേ വരുന്നുള്ളൂ. 7.76 കോടി രൂപയാണ് യു.പിക്കു വേണ്ടി ചെലവാക്കിയത്. ഡൽഹി(6.84), ഗുജറാത്ത്(6.1) മധ്യപ്രദേശ്(5.9), ബിഹാർ(4.38), പശ്ചിമ ബംഗാൾ(3.46), തെലങ്കാന(3.18), മഹാരാഷ്ട്ര(മൂന്ന്), ഹരിയാന(2.6) എന്നിങ്ങനെയാണ് ഗൂഗിൾ ആഡ്‌സിനു പൊടിച്ച മറ്റു കണക്കുകൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക നിലനിർത്താനായി ബി.ജെ.പി എത്രമാത്രം കിണഞ്ഞ് അധ്വാനിച്ചിട്ടുണ്ടെന്നു കൂടിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാൻ വാരിയെറിഞ്ഞ പണത്തിന്റെ കരുത്തെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഉജ്ജ്വല പ്രകടനം. എന്നാൽ, ലോക്‌സഭയിലെ ബി.ജെ.പി പരസ്യച്ചെലവിന്റെ കണക്കിൽ ആദ്യ പത്തിൽ പോലും കർണാടക ഇല്ല എന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പി വിഡിയോകളിലെ 50 ശതമാനവും പരസ്യനയം ലംഘിച്ചെന്നു കാണിച്ചു ഗൂഗിൾ നീക്കംചെയ്തിട്ടുണ്ടെന്നതാണു മറ്റൊരു ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള പരസ്യവുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിച്ചെന്നു മാത്രമാണ് ഗൂഗിൾ കാരണം പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽനിർത്തിയുള്ള പരസ്യങ്ങളെ ഗൂഗിൾ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ, ബി.ജെ.പി വിഡിയോകൾ നീക്കംചെയ്യാനുള്ള കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
india
‘ഹനുമാനാണ് ആദ്യ ബഹിരാകാശ സഞ്ചാരി’: സ്‌കൂള്‍ വിദ്യാര്‍ഥികളോട് അനുരാഗ് താക്കൂര്‍
. ഇന്ത്യയുടെ പാരമ്പര്യങ്ങളുമായി ബന്ധപ്പെടാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കവേ ഹനുമാനാണ് ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യങ്ങളുമായി ബന്ധപ്പെടാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിന്‍ 1961-ല്‍ 108 മിനിറ്റ് ദൈര്‍ഘ്യമുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഭൂമിയുടെ ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കി, 1961-ല്‍ ക്രൂഡ് ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ മനുഷ്യനായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
‘പവന്‍സുത് ഹനുമാന്‍ ജി… ആദ്യത്തെ ബഹിരാകാശ സഞ്ചാരി’ എന്ന അടിക്കുറിപ്പോടെ ഹമിര്‍പൂര്‍ എംപി എക്സിലെ ആശയവിനിമയത്തിന്റെ വീഡിയോയും പങ്കിട്ടു.
സെഷനില്‍ താക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു, ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു?
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, താക്കൂര്‍ സ്വന്തം മറുപടി നല്‍കി: അത് ഹനുമാന്‍ ആയിരുന്നുവെന്ന് ഞാന്‍ കരുതുന്നു.
‘നാം ഇപ്പോഴും നമ്മെത്തന്നെ കാണുന്നു. ആയിരക്കണക്കിന് വര്‍ഷത്തെ നമ്മുടെ പാരമ്പര്യവും അറിവും സംസ്‌കാരവും അറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാര്‍ നമുക്ക് കാണിച്ചുതന്നതുപോലെ തന്നെ തുടരും.’
‘പാഠപുസ്തകങ്ങളില്‍ നിന്ന് ചിന്തിക്കാനും നമ്മുടെ രാഷ്ട്രം, നമ്മുടെ പാരമ്പര്യങ്ങള്‍, നമ്മുടെ അറിവ് എന്നിവ പരിശോധിക്കാനും’ താക്കൂര്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.
”നിങ്ങള്‍ അത് ആ ദിശയില്‍ നിന്ന് നോക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കാണാന്‍ ധാരാളം കാര്യങ്ങള്‍ കണ്ടെത്താനാകും, മന്ത്രി വിശദീകരിച്ചു.
ഇന്ത്യ അതിന്റെ അഭിലാഷങ്ങളായ മനുഷ്യ ബഹിരാകാശ യാത്രയ്ക്കും – ഗഗന്‍യാനും – ഭാരത് അന്തരിക്ഷ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനും തയ്യാറെടുക്കുന്ന സമയത്താണ് താക്കൂറിന്റെ പരാമര്‍ശം.
ഈ വര്‍ഷം ആദ്യം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായി. ആക്സിയം മിഷന്‍ 4 ന്റെ ഭാഗമായി 20 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം അദ്ദേഹം മറ്റ് സഹ ബഹിരാകാശ സഞ്ചാരികളോടൊപ്പം കഴിഞ്ഞ മാസം ഭൂമിയിലേക്ക് മടങ്ങി.
india
കണ്ണൂരില്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; ആണ്‍സുഹൃത്ത് പിടിയില്‍
30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടില്‍ നിന്ന് കാണാതായത്.

കണ്ണൂര്‍ കല്ല്യാട് കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടുടമയായ സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയാണ് കൊല്ലപ്പെട്ടത്. ദര്‍ശിതയുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടില്‍ നിന്ന് കാണാതായത്.
വെള്ളിയാഴ്ച വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുടമയായ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് കളവ് പോയത്. കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമതയും ഡ്രൈവറായ മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു.
ദര്‍ഷിത രാവിലെ 9.30 ഓടെ കര്‍ണാടക ഹുന്‍സൂറിലെ വീട്ടിലേക്കും പോയതായാണ് പറഞ്ഞിരുന്നത്. വൈകീട്ട് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. മോഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദര്‍ഷിതയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ആദ്യം വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി. സംശയം ബലപ്പെട്ടതോടെ പൊലീസ് ഹുണ്‍സൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. കൊലപാതകത്തിലും മോഷണത്തിലും കസ്റ്റഡിയിലെടുത്ത ആള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
india
പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 7 മരണം; 15 പേര്‍ക്ക് പരിക്ക്
പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.
സുഖ്ജീത് സിംഗ് (ഡ്രൈവര്‍), ബല്‍വന്ത് റായ്, ധര്‍മ്മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധ്‌ന വര്‍മ്മ എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 324 (4) (സ്വത്തിന് നാശമുണ്ടാക്കുന്ന വികൃതി) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബുള്ളോവല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സബ് ഇന്‍സ്‌പെക്ടര്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.
നഷ്ടപരിഹാരവും കര്‍ശന നടപടിയും ആവശ്യപ്പെട്ട് മണ്ഡിയാലയിലെയും സമീപ ഗ്രാമങ്ങളിലെയും നിവാസികള്‍ ധര്‍ണ നടത്തി, മൂന്ന് മണിക്കൂറിലധികം ഗതാഗതം തടഞ്ഞു.
രാം നഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുകയായിരുന്ന ടാങ്കര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് മാരകമായ സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന്‍ വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി