Connect with us

india

ബംഗളൂരു കഫേ സ്ഫോടനം; മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി

ഇയാളുടെ യാത്ര രേഖകള്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം

Published

on

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന പ്രതിയെ പിടികൂടിയത്.

ഇയാളുടെ യാത്ര രേഖകള്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടിന് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ എന്‍ഐഎ സ്വീകരിക്കും. മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യം – പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Published

on

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണെന്നും സർക്കാർ നയങ്ങൾ സമ്പന്നരെ മാത്രം സഹായിക്കാനുള്ളതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അവർ.

“ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മോദി സർക്കാറിന്റെ നയങ്ങൾ പാവങ്ങളെ സഹായിക്കാനുള്ളതല്ല, സമ്പന്നർക്ക് ഗുണം ലഭിക്കാൻ വേണ്ടിയുള്ളതാണ്. ഇന്ന് രാജ്യത്ത് നിലവിലുള്ള അസമത്വം ബ്രിട്ടീഷ് രാജിനേക്കാൾ മോശം അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക്, പാർലമെന്റിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ അപചയം സംഭവിച്ചിരിക്കുന്നു. ജനങ്ങളുടെ അവകാശം നേടിയെടുക്കാനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് മഹാത്മ ഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ സർക്കാർ തന്നെ പൗരാവകാശത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല” -പ്രിയങ്ക പറഞ്ഞു.

സംവരണ വിഷയത്തിലുൾപ്പെടെ ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിയ സംവിധാനമാണ് സംവരണം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പുതിയ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ടുവന്നു. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതികൾ തങ്ങളുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും താഴ്ന്ന നിലവാരം കാണിക്കുന്ന ഒരാൾ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

മേയ് 20നാണ് റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ 5.35 ലക്ഷം വോട്ടുനേടിയ സോണിയ ഗാന്ധി ഇവിടെനിന്ന് വിജയിച്ചിരുന്നു. 2004 മുതൽ അമേത്തിയിൽനിന്ന് വിജയിച്ചിരുന്ന രാഹുൽ ഗാന്ധി കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങി.

Continue Reading

india

‘ഗുജറാത്തില്‍ വിദ്യാര്‍ഥിക്ക് മാര്‍ക്ക് ഷീറ്റ് കിട്ടിയപ്പോ 200ല്‍ 212 മാര്‍ക്ക്; അന്തം വിട്ട് വിദ്യാര്‍ഥിയും കുടുംബവും

ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥി വന്‍ഷിബെന്‍ മനീഷ്ഭായാണ് അധിക മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്

Published

on

മാര്‍ക്ക് ഷീറ്റ് കയ്യില്‍ ലഭിച്ചപ്പോള്‍ അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ വിദ്യാര്‍ഥിയും കുടുംബവും. പരമാവധി 200 മാര്‍ക്ക് ലഭിക്കേണ്ടയിടത്ത് മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 211ഉം 212ഉം മാര്‍ക്ക്. ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥി വന്‍ഷിബെന്‍ മനീഷ്ഭായാണ് അധിക മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗുജറാത്തി, കണക്ക് എന്നീ വിഷയങ്ങളിലാണ് യഥാക്രമം 211ഉം 212ഉം മാര്‍ക്ക് ലഭിച്ചത്.

അതേസമയം, പിഴവ് സംഭവിച്ചതാണെന്നും മാര്‍ക്ക് തിരുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് പുതുക്കിയ മാര്‍ക്ക് ഷീറ്റ് ലഭിക്കുകയും ചെയ്തു. ഇതില്‍ ഗുജറാത്തിയില്‍ 191ഉം കണക്കിന് 190ഉം മാര്‍ക്ക് ആണ് നല്‍കിയിട്ടുള്ളത്. മറ്റു വിഷയങ്ങളിലെ മാര്‍ക്കില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

നേരത്തേ 1000ല്‍ 956 മാര്‍ക്കാണ് ആകെ ഉണ്ടായിരുന്നത്. അത് 934 ആയി കുറഞ്ഞു. വിദ്യാര്‍ഥിനിക്ക് ഗുജറാത്തി, കണക്ക്, എന്‍വിയോണ്‍മെന്റ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ വിഷയത്തിലും എ ഗ്രേഡ് ഉണ്ട്. 93.40 ശതമാനം മാര്‍ക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് തെറ്റ് കണ്ടെത്തുന്നത്. സംഭവം പുറത്തറിഞ്ഞയുടന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിശക് കണ്ടെത്താന്‍ നടപടി ആരംഭിച്ചു. കൂടാതെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മാര്‍ക്ക് ഷീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും വിമര്‍ശനവുമായി രംഗത്തുവന്നു. 200ല്‍ 211 മാര്‍ക്ക് കിട്ടുന്നതാണോ ഗുജറാത്ത് മോഡല്‍ എന്ന് നെറ്റിസണ്‍സ് ചോദിക്കുന്നു. ഗുജറാത്തില്‍ സ്‌കൂള്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പിഴവുകള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേഡില്‍ പിഴവ് വരുത്തിയതിന് രണ്ട് വര്‍ഷത്തിനിടെ 9000ത്തിലധികം അധ്യാപകര്‍ക്കാണ് പിഴ ചുമത്തിയത്. ഗുജറാത്ത് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2022നും 2023നും ഇടയില്‍ 10-ാം ക്ലാസിലെ 3,350ഉം 12-ാം ക്ലാസിലെ 5,868 ഉം ഉള്‍പ്പെടെ 9,218 അധ്യാപകര്‍ കണക്ക് കൂട്ടുന്നതില്‍ പിഴവ് വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ കിരിത് പട്ടേലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.54 കോടി രൂപയാണ് ഈ ഇനത്തില്‍ അധ്യാപകരില്‍ നിന്ന് സര്‍ക്കാര്‍ പിഴ ചുമത്തിയത്.

Continue Reading

india

ഹജ്ജ്: സംസ്ഥാനത്തുനിന്ന് 251 പേര്‍ക്കുകൂടി അവസരം

ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കാ​ന്‍ 251 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു​നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 18,019 ആ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ത​യാ​റാ​ക്കി​യ കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ര്‍ 2025 മു​ത​ല്‍ 2275 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​ണ് ഇ​തോ​ടെ അ​വ​സ​ര​മൊ​രു​ങ്ങി​യ​തെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ അ​വ​രു​ടെ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ക മേ​യ് 14ന​കം അ​ട​ക്ക​ണം.

ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യു​ള്ള​വ​ര്‍ 3,73,000 രൂ​പ​യും കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന​വ​ര്‍ 3,37,100 രൂ​പ​യും ക​ണ്ണൂ​രി​ല്‍നി​ന്ന് പോ​കു​ന്ന​വ​ര്‍ 3,38,000 രൂ​പ​യു​മാ​ണ് അ​ട​ക്കേ​ണ്ട​ത്. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ അ​ട​വാ​ക്കി രേ​ഖ​ക​ള്‍ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷ​ഫോ​റ​ത്തി​ല്‍ ബ​ലി​ക​ര്‍മ​ത്തി​നു​ള്ള കൂ​പ്പ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍ 15,180 രൂ​പ​കൂ​ടി അ​ധി​കം അ​ട​ക്ക​ണം. പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്, അ​സ്സ​ൽ പാ​സ്​​പോ​ര്‍ട്ട്, പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ (വെ​ള്ള ബാ​ക്ക്ഗ്രൗ​ണ്ടി​ലു​ള്ള ഫോ​ട്ടോ പാ​സ്‌​പോ​ര്‍ട്ടി​ന്റെ പു​റം​ച​ട്ട​യി​ല്‍ സെ​ല്ലോ​ടേ​പ് ഉ​പ​യോ​ഗി​ച്ച് പ​തി​ക്കേ​ണ്ട​താ​ണ്), നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​നും നോ​മി​നി​യും ഒ​പ്പി​ട്ട ഹ​ജ്ജ് അ​പേ​ക്ഷ​ഫോ​റം, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ മേ​യ് 14നു​ള്ളി​ല്‍ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ​ണ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​കു​ന്ന​തും അ​ത്ത​രം സീ​റ്റു​ക​ളി​ലേ​ക്ക് കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലു​ള്ള​വ​രെ മു​ന്‍ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​ണെ​ന്നും ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സു​മാ​യോ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ജി​ല്ല ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ മ​ണ്ഡ​ലം ട്രെ​യി​നി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483-2710717.

Continue Reading

Trending