india
ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി
ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.
പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
india
എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരലാന്‍ഡിങ് നടത്തി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് അടിയന്തരലാന്‍ഡിംങ് നടത്തി. തായ്ലന്ഡില് നിന്ന് ഡല്‍ഹിയിലേക്ക് പോവാനിരുന്ന വിനാനത്തിന്‍ നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് തായ്ലാന്ഡ് വിമാനത്താവളത്തിലെ അധികൃതര്‍ എഐ 379 വിമാനം അടിയന്തരലാന്‍ഡിംങ് നടത്തിയ വിവരം അറിയിച്ചു.
പ്രാദേശിക സമയം രാവിലെ ഒമ്പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നത് 156 യാത്രക്കാരാണ്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം വിമാനത്തില്‍ വിശദമായ പരിശോധന നടന്നുവരുകയാണ് എന്നാണ് പ്രാധമിക വിവരം.
india
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
india
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 2412 പേര് കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
india3 days ago
ലക്ഷദ്വീപ് സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
-
kerala3 days ago
കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ
-
india3 days ago
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി