india
‘രണ്ട് അണലികളുമായി സഖ്യത്തിലേര്‍പ്പെട്ടത് മോദി ചെയ്ത ഏറ്റവും വലിയ തെറ്റ്’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി മുതിര്‍ന്ന നേതാവ്
2014, 2019, 2024 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.

പ്രധാനമന്ത്രിയായി തുടര്‍ച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനാണ് സ്വാമിയുടെ വിമര്‍ശനം. 2014, 2019, 2024 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.
‘മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് (വിനാശകാലെ വിപരീത ബുദ്ധി) ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് അണലികള്‍ക്കൊപ്പം സഖ്യം ചേര്‍ന്നതാണ്. ഈ രണ്ടുപേരും ഹിന്ദുത്വ ഒട്ടകത്തിന്മേല്‍ ഇരിക്കുന്ന മതേതരത്വത്തിന് മുകളില്‍ ചുവടുവെക്കും. മാസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി താറുമാറാകും. ഒരു പുതിയ കാവി ബി.ജെ.പി ഉയര്‍ന്നുവരും” സുബ്രഹ്മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റിന് മറുപടിയായാണ് സ്വാമിയുടെ വിമര്‍ശനം. മൂന്നു ടേമുകളിലായി മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ഗുണശേഖറിന്റെ വിശകലനം കാണിക്കുന്നു.
2014-ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദി, 23 കാബിനറ്റ് മന്ത്രിമാര്‍, 10 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 12 സഹമന്ത്രിമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. 2019ല്‍ 24 കാബിനറ്റ് മന്ത്രിമാര്‍, 9 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയായി വര്‍ധിച്ചു. ഈ വര്‍ഷം 30 കാബിനറ്റ് മന്ത്രിമാര്‍, 5 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കുന്നതിന് ഇന്നത്തെ യോഗം മുന്‍കൈ എടുക്കുക. സഖ്യ കക്ഷികള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നല്‍കിയിരിക്കുന്നത് . അഭ്യന്തരം , ധനകാര്യം ,പ്രതിരോധം ,വിദേശകാര്യം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ബി.ജെ.പി മന്ത്രിമാര്‍ തന്നെയാകും കൈകാര്യം ചെയ്യുക. ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്‍കുക വഴി ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്.
നാല് എം.പിമാര്‍ക്ക് ഒരു ക്യാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട് . അഞ്ച് പേരെ മാത്രം ലോക്‌സഭയിലേക്ക് വിജയിപ്പിച്ച ഹരിയാനയില്‍ നിന്നും മൂന്ന് മന്ത്രിമാരുണ്ട് . നാല് മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രിസഭാ രൂപീകരണം അസ്വസ്ഥതക്കാണ് വഴി തെളിച്ചത് .
അജിത് പവാര്‍പക്ഷ എന്‍.സി.പിയിലെ പ്രഫുല്‍ പട്ടേലിന് മൂന്നാം മോദി സര്‍ക്കാര്‍ വച്ച് നീട്ടിയത് സഹമന്ത്രി സ്ഥാനം മാത്രം . ഈ പദവി ഏറ്റെടുക്കാന്‍ അവര്‍ തയാറായില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുല്‍ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമാണ് ഈ വകുപ്പ് നല്‍കല്‍ എന്ന് എന്‍.സി.പി വിശ്വസിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ സാക്ഷ്യം വഹിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്‍ എന്‍സിപി തയ്യാറായില്ല . ക്യാബിനറ്റ് റാങ്കിനായി കാത്തിരിക്കുമെന്നാണ് അജിത് പവാര്‍ പറയുന്നത്. ഈ കാത്തിരിപ്പ് തെരഞ്ഞെടുപ്പ് അടുക്കുംതോറും പൊട്ടിത്തെറിയിലേക്ക് വഴി തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
india
ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.
india
2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി
മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
india
ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി
സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.
കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ